കഞ്ഞിയും പയറും എന്നതില്‍നിന്ന് കപ്പയും മീന്‍കറിയും എന്നതിലേക്കുമുള്ള മാറ്റം സാവധാനത്തിലായിരുന്നു. പിന്നെ അത് കപ്പ ബിരിയാണിയായി മാറി. അതിനുശേഷം ചിക്കന്‍ബിരിയാണി, പൊറോട്ട, ബീഫ് എന്നിവയൊക്കെ മലയാളിയുടെ ഇഷ്ടഭക്ഷണമായി. യുവാക്കള്‍ ഐ.റ്റി. മേഖലയില്‍ ജോലിയെടുത്തു തുടങ്ങിയതോടെ ഉച്ചയൂണിന് അരമണിക്കൂര്‍ കളയാനില്ലായെന്ന കാരണം പറഞ്ഞു ബര്‍ഗറും കോളയുമായി അടുപ്പം കാണിച്ചു. പിന്നാലെ ഷവര്‍മയും കുഴിമന്തിയും അല്‍ഫാമും അടങ്ങിയ അറബിക്ഭക്ഷണത്തിലേക്കു മലയാളി എടുത്തുചാടി. ഇതോടെ ഭക്ഷണം കഴിച്ചവര്‍ ആശുപത്രിയിലാകുന്നതും മരണപ്പെടുന്നതും വാര്‍ത്തയായി.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്കു...... തുടർന്നു വായിക്കു