കേരളത്തിലെ ജന്തുജാലങ്ങളുടെ വൈവിധ്യമോര്‍ത്താല്‍ നാം അദ്ഭുതം കൂറും. എന്തെന്തു പക്ഷികള്‍! എന്തെന്തു മൃഗങ്ങള്‍! ലോകത്തെല്ലായിടത്തും ഒരുപോലെ കാണപ്പെടുന്ന പക്ഷിക്കൂട്ടങ്ങളും ജന്തുജാലങ്ങളും കൂടാതെ ഓരോ ദേശത്തും പ്രത്യേകമായി കാണപ്പെടുന്ന ജീവിവര്‍ഗങ്ങളും അനവധിയാണ്! അനവധിയെന്നു പറഞ്ഞതുകൊണ്ടാവില്ല. ആയിരങ്ങളെന്നു തന്നെ പറയണം. ഓരോന്നിന്റെയും വര്‍ണഭംഗിയും രൂപഭംഗിയും വിവരണാതീതമാണ്. ഫോട്ടോഗ്രഫിയുടെയും ആധുനികസാങ്കേതികസംവിധാനങ്ങളുടെയും വികാസംകൊണ്ടുണ്ടായ വലിയ നേട്ടങ്ങളിലൊന്ന് ഈ കാഴ്ചവിരുന്നാണെന്നു പറയേണ്ടിയിരിക്കുന്നു. ''കേരളത്തിലെ പക്ഷികള്‍'' എന്ന ദീപനാളം പരമ്പരയാണ് ഇത്രയും കുറിക്കാന്‍ പ്രേരണയായത്. ചെറുതെങ്കിലും സുഖമുണ്ട് അതു വായിക്കാന്‍. മാത്യുസ് പ്ലാക്കന് അഭിനന്ദദനങ്ങള്‍.
ബിജു വര്‍ഗീസ് ചിറക്കടവ്