ഒരു കൊഴിയലും ഒരു വിടരലും. കള്ളികള്‍ വരച്ച് കലണ്ടറില്‍ അടയാളപ്പെടുത്തിയ ഒരു നിശ്ചിതകാലത്തിന്റെ അവസാനം. അതേപോലെ കള്ളികളില്‍ ഒതുക്കപ്പെട്ട ഒരു കാലത്തിന്റെ തുടക്കം. മുന്നും പിന്നുമായി എത്രയോ നേരത്തിനിടയ്ക്കുനിന്ന് നാം വേലികെട്ടിയെടുത്തു കുറിച്ചു സൂചിപ്പിക്കുന്ന കുറച്ചുകാലം. നാമൊരുക്കിയ കലണ്ടറിന്റെ അവസാനതാള്‍ മറിയുംവരെയെങ്കിലും ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലാത്ത നമ്മള്‍ ഇന്നുവരെ തുടര്‍ന്നു എന്നേ അര്‍ത്ഥമുള്ളൂ. ഒരു പുതുവര്‍ഷം പിറക്കുകയാണ്. എല്ലാത്തരം നിരാശാഭരിതമായ ചിന്തകളെയും മാറ്റിവച്ച് അവികലമായൊരു ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പദ്ധതികളും...... തുടർന്നു വായിക്കു
Editorial
പഞ്ചായത്തിലെ പകിടകളികള്‍
സംസ്ഥാനത്തു ത്രിതലപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പുപ്രക്രിയ പൂര്‍ത്തിയാക്കി പുതിയ സാരഥികള്‍ പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ഒരുങ്ങുകയാണല്ലോ. ഇത്തരുണത്തില്‍ വിസ്മരിക്കരുതാത്ത ഒരു കാര്യം, സ്വന്തം കക്ഷിയുടെയും.
ലേഖനങ്ങൾ
കടപ്പാടിന്റെ കണക്കുപുസ്തകം
തളിരിട്ടുതുടങ്ങിയ അത്തിമരത്തണലില്‍ അയാളിരുന്നു. വീട്ടിലേക്കുള്ള വഴിയിലാണ്. നട്ടുച്ചയിലെ നീണ്ട നടപ്പില്‍ നല്ല തളര്‍ച്ച തോന്നി. തോളില്‍.
ചിരിയുടെ ശ്രീ; ചിന്തയുടെയും
അതിമാനുഷികതയുടെ അദ്ഭുതലോകത്തുനിന്നും മലയാളസിനിമയെ സുതാര്യവും സുഖദുഃഖസമ്മിശ്രവുമായ സാധാരണക്കാരന്റെ ജീവിതത്തിലേക്കു പറിച്ചുനട്ടവരില്‍ പ്രധാനിയായിരുന്നു ശ്രീനിവാസന്‍. മധ്യവര്‍ഗമലയാളിയുടെ സ്വത്വപ്രതിസന്ധികള്‍, ദാരിദ്ര്യം, ആത്മവിശ്വാസക്കുറവ്,.
രാജീവ് എസ്. അങ്ങാടിക്കല്‍



