•  21 Nov 2024
  •  ദീപം 57
  •  നാളം 37
നിയമവീഥി

കുടുംബം കാക്കും നിയമകരങ്ങള്‍

കുടുംബവുമായി ബന്ധപ്പെട്ട നിങ്ങളുടെ നിയമപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

ഗാര്‍ഹികബന്ധം എന്നാല്‍ എന്താണ്?
ഒരു വീട് പങ്കുപറ്റിക്കൊണ്ട് ഒരുമിച്ചു താമസിക്കുന്നതോ ഏതെങ്കിലും സമയത്തു താമസിച്ചിട്ടുള്ളതോ ആയ രണ്ടു വ്യക്തികള്‍ (സ്ത്രീ-പുരുഷന്‍) തമ്മിലുള്ള ബന്ധം, വിവാഹബന്ധം, വിവാഹസമാനമായ ബന്ധം, ദത്തെടുക്കലിലൂടെയുള്ള ബന്ധം, കൂട്ടുകുടുംബബന്ധം,  എന്നീ അഞ്ചു തരത്തിലാണ് ഗാര്‍ഹികബന്ധം നിലനില്‍ക്കുന്നത്.
ഗാര്‍ഹികപീഡനം എന്നാല്‍ എന്താണ്?
ഒരു സ്ത്രീയുടെ ആരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ മാനസികമോ ശാരീരികമോ ആയ ഹാനി വരുത്തുകയോ അപായപ്പെടുത്താന്‍ ഒരുങ്ങുകയോ ശാരീരികവും ലൈംഗികവുമായ ദുരുപയോഗം ചെയ്യുകയോ വാക്കാലും വൈകാരികമായുള്ള പരിഹാസങ്ങളും അവഹേളനങ്ങളും അപമാനവും ഉണ്ടാക്കുകയോ ടി സ്ത്രീക്ക് താത്പര്യമുള്ള ആരെയെങ്കിലും ശാരീരികമായി വേദനിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതും മറ്റുമാണ് ഗാര്‍ഹിക പീഡനം. പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്കുവേണ്ടിയും അമ്മയ്ക്കു കോടതിമുമ്പാകെ അപേക്ഷ നല്‍കാം.
എന്താണ് സാമ്പത്തിക ദുരുപയോഗം?
1. പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് ഗാര്‍ഹികബന്ധത്തിന്റെ ബലത്തില്‍ ഉപയോഗിക്കാവാനും, ആസ്വദിക്കാനും അവകാശപ്പെട്ട സൗകര്യങ്ങള്‍ തുടര്‍ച്ചയായി അനുഭവിക്കുന്നതും പങ്കുപറ്റുന്ന  വീട്ടിലേക്കുള്ള പ്രവേശനമുള്‍പ്പെടെ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും ഉള്‍പ്പെടുന്നു.
2. ഗാര്‍ഹികസ്വത്തുക്കള്‍ കൈയൊഴിക്കുന്നതും സ്ഥാവരമോ ജംഗമമോ ആയ ആസ്തികളോ വിലപ്പിടിപ്പുള്ള വസ്തുക്കളോ ഈടുകളോ ബോണ്ടുകളോ അതുപോലുള്ളവയോ പീഡിപ്പിക്കപ്പെട്ട സ്ത്രീയ്ക്ക്  ഗാര്‍ഹികബന്ധത്തിന്റെ ബലത്തില്‍ ഉപയോഗിക്കാന്‍ അവകാശമോ താത്പര്യമോ ഉള്ളതോ, സ്ത്രീക്കോ അവരുടെ കുട്ടികള്‍ക്കോ ന്യായമായും ആവശ്യമായിരിക്കുന്നതോ ആയ മറ്റു സ്വത്തുക്കളോ, സ്വര്‍ണമോ പീഡിപ്പിക്കപ്പെട്ട വ്യക്തിക്ക് കൂട്ടായോ ഒറ്റയ്‌ക്കോ ഉടമസ്ഥതയുള്ള മറ്റെന്തെങ്കിലും സ്വത്തോ അന്യാധീനപ്പെടുന്നതും ഇതില്‍പെടും.
ഗാര്‍ഹികപീഡനം ഉണ്ടായാല്‍ പരാതി കൊടുക്കേണ്ടത് എവിടെയാണ്?
പ്രൊട്ടക്ഷന്‍ ഓഫീസര്‍
സര്‍വീസ് പ്രോവൈഡര്‍
മജിസ്ട്രേറ്റ് കോടതി മുമ്പാകെ നേരിട്ടോ വക്കീല്‍മുഖാന്തിരമോ പരാതിപ്പെടാം.
ഇത്തരം പരാതികളുമായി പോലീസ് സ്റ്റേഷനില്‍ ചെല്ലുന്ന സ്ത്രീകളെ പ്രൊട്ടക്ഷന്‍ ഓഫീസറുടെയോ സര്‍വീസ് പ്രൊവൈഡറുടെയോ അടുത്തേക്കു പറഞ്ഞയയ്‌ക്കേണ്ട ചുമതല പോലീസിനുണ്ട്.
പ്രൊട്ടക്ഷന്‍ഓഫീസറില്‍നിന്നു ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്?
 1. ഗാര്‍ഹികപീഡനത്തില്‍നിന്ന് സ്ത്രീകള്‍ക്കുള്ള സംരക്ഷണനിയമമനുസരിച്ചുള്ള പരാതി നല്‍കാന്‍ സഹായിക്കുക.
2. നിര്‍ദിഷ്ടഫോറം സൗജന്യമായി നല്‍കുക.
3. പരാതി ലഭിച്ചാല്‍ ടി സംഭവത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കി മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കുക.
4. അടിയന്തരഘട്ടങ്ങളില്‍ പോലീസ് സഹായത്തോടെ പീഡനം തടയുക.
5. ആവശ്യമെങ്കില്‍ സുരക്ഷിതമായി താമസിക്കാന്‍ അഭയമന്ദിരം ലഭ്യമാക്കുക.
6. വൈദ്യപരിശോധന ലഭ്യമാക്കുക.
 ഈ നിയമപ്രകാരമുള്ള മജിസ്‌ട്രേറ്റിന്റെ ചുമതലകള്‍ നിറവേറ്റുവാന്‍ അദ്ദേഹത്തെ സഹായിക്കുക
7. ഈ റിപ്പോര്‍ട്ടുകളുടെയെല്ലാം ഓരോ പകര്‍പ്പുകള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുക.
8. ഗാര്‍ഹികപീഡനത്തില്‍നിന്നു പീഡിപ്പിക്കപ്പെട്ട സ്ത്രീയെ സംരക്ഷിക്കുകയും വീണ്ടും പീഡനം ആവര്‍ത്തിക്കുന്നതു തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
9. കോടതി ആവശ്യപ്പെടുന്നപക്ഷം പീഡനം നടന്ന വീട്ടില്‍ ഗാര്‍ഹികസന്ദര്‍ശനം നടത്തുക.
10. സ്വത്ത് സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.
11. വിലപ്പിടിപ്പുള്ള മറ്റു വസ്തുക്കള്‍ കൈവിട്ടു പോയെങ്കില്‍ തിരിച്ചെടുക്കാനും കുട്ടികളുടെ കസ്റ്റഡിയും തിരിച്ചുകിട്ടാനും മറ്റും സഹായിക്കുക.
കുടുംബക്കോടതിയില്‍  സമര്‍പ്പിക്കാവുന്ന       സിവില്‍ അന്യായങ്ങള്‍, വിഷയങ്ങള്‍ എന്തൊക്കെയാണ്?
1) ഒരു വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി ഏതെങ്കിലും നിരോധന ഉത്തരവ് (injunction)  ആവശ്യപ്പെടുന്ന കേസുകള്‍.
2) ഒരാളുടെ പിതൃത്വതര്‍ക്കം സംബന്ധിച്ച കേസുകള്‍.
3) ജീവനാംശംതേടിയുള്ള കേസുകള്‍.
4) പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഒരാളുടെ രക്ഷാകര്‍ത്തൃത്വം സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍
5) ഒരു വിവാഹബന്ധം സാധുവാണെന്നോ അസാധുവാണെന്നോ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന കേസുകള്‍.
6) വിവാഹമോചനമോ വിവാഹം അസാധുവാക്കണമെന്നോ ആവശ്യപ്പെട്ടോ വിവാഹബന്ധം പുനഃസ്ഥാപിച്ചുകിട്ടണമെന്നോ നിയമപരമായി വേര്‍പെടുത്തിക്കിട്ടണമെന്നോ ആവശ്യപ്പെട്ടോ ഉള്ള കേസുകള്‍.
7) ഒരു വിവാഹബന്ധത്തില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലുള്ള സ്വത്തുതര്‍ക്കം സംബന്ധിച്ച കേസുകള്‍
കുടുംബക്കോടതി ക്രിമിനല്‍കോടതിയായി പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെ? 
ഭാര്യയുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിനായുള്ള വ്യവസ്ഥകള്‍ പ്രകാരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനുള്ള അധികാരങ്ങള്‍ കുടുംബക്കോടതിക്ക് പ്രയോഗിക്കാം. ഈ അധികാരങ്ങള്‍ പ്രയോഗിക്കുമ്പോള്‍ കുടുംബക്കോടതി ക്രിമിനല്‍കോടതിയായാണു പ്രവര്‍ത്തിക്കുക.
കുടുംബക്കോടതിവിധികളിന്മേല്‍ അപ്പീല്‍ എവിടെയാണ് നല്‍കേണ്ടത്?
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കേണ്ടത്.
ഭര്‍ത്താവും ഭാര്യയും രണ്ടിടത്തു താമസിക്കുകയാണെങ്കില്‍ ഏതു കുടുംബക്കോടതിയിലാണ് കേസ് നല്‍കേണ്ടത്?
ഇക്കാര്യത്തില്‍ നാലു സാധ്യതകളാണുള്ളത്:
1. വിവാഹം നടന്ന സ്ഥലം.
2. പരാതി നല്‍കുന്ന സമയത്ത് എതിര്‍കക്ഷി താമസിക്കുന്ന സ്ഥലം (ഭാര്യയാണു പരാതിക്കാരിയെങ്കില്‍ ഭര്‍ത്താവ് താമസിക്കുന്ന സ്ഥലവും ഭര്‍ത്താവാണ് പരാതിക്കാരനെങ്കില്‍ ഭാര്യ താമസിക്കുന്ന സ്ഥലവും).
3. ഇരുവരും ഒടുവില്‍ ഒന്നിച്ചുതാമസിച്ച സ്ഥലം
4.  ഭാര്യയാണ് പരാതിക്കാരിയെങ്കില്‍ അവര്‍ പരാതി നല്‍കുമ്പോള്‍ താമസിക്കുന്ന സ്ഥലത്തുള്ള കുടുംബക്കോടതിയെയും സമീപിക്കാം.
5. എതിര്‍കക്ഷി ഇന്ത്യയ്ക്കു പുറത്തായിരിക്കുകയോ ഏഴുവര്‍ഷമായി അയാളെ/അവരെപ്പറ്റി ഒരു വിവരവുമില്ലാതിരിക്കുകയോ ആണെങ്കില്‍ പരാതി നല്‍കുന്നയാള്‍ താമസിക്കുന്ന സ്ഥലത്തു പരാതി നല്‍കാം.
ഒരു കുടുംബക്കോടതിയില്‍ നടക്കുന്ന കേസ് മറ്റൊരു കുടുംബക്കോടതിയിലേക്കു മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെടാമോ?
ആവശ്യപ്പെടാം. ഇതിനായി ഹൈക്കോടതിയെ സമീപിക്കാം.
ഭാര്യയില്‍നിന്നു ജീവനാംശംതേടി ഭര്‍ത്താവിനു കോടതിയെ സമീപിക്കാമോ?
തീര്‍ച്ചയായും സമീപിക്കാം. ഭര്‍ത്താവില്‍നിന്നു ഭാര്യയ്ക്കും ഭാര്യയില്‍നിന്നു ഭര്‍ത്താവിനും ജീവനാംശം ആവശ്യപ്പെടാന്‍ ഹിന്ദുവിവാഹനിയമത്തില്‍മാത്രം വ്യവസ്ഥയുണ്ട്.
പ്രായമായ മാതാപിതാക്കള്‍ക്കു മക്കളില്‍നിന്നു ജീവനാംശംതേടി കുടുംബക്കോടതിയെ സമീപിക്കാമോ?
സമീപിക്കാം. Sec. 125 രൃ. ു.ര. അനുസരിച്ച് ഇവര്‍ക്ക് കേസ് ഫയല്‍ ചെയ്യാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)