•  21 Nov 2024
  •  ദീപം 57
  •  നാളം 37
നിയമവീഥി

കുട്ടികള്‍ ബലിയാടുകളാകുംമുമ്പേ

ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണനിയമം, 2012 സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള മറുപടി.

 

ആരാണ് കുട്ടി? ആര്‍ക്കാണ് ഈ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്നത്?
18 വയസ്സില്‍ താഴെയുള്ള ഏതൊരു വ്യക്തിയെയും കുട്ടിയായി കണക്കാക്കാം. ഇവിടെ വ്യക്തി എന്ന പദം സൂചിപ്പിക്കുന്നത് ലിംഗഭേദമില്ലാതെ ഏതു കുട്ടിക്കും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കും എന്നാണ്.
ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാനിയമം, ഗാര്‍ഹികപീഡനത്തില്‍നിന്നു സ്ത്രീകള്‍ക്കുള്ള സംരക്ഷണനിയമം, ബാലനീതിനിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിനിയമം, കേരള പൊലീസ്‌നിയമം തുടങ്ങിയ നിയമങ്ങള്‍ നിലവിലിരിക്കേ, 
എന്താണ് ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണനിയമം, 2012 ന്റെ ഉദ്ദേശ്യങ്ങള്‍?
1. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം, ലൈംഗികപീഡനം, കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്ര/ പുസ്തക/സാമഗ്രിനിര്‍മാണം എന്നീ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുക. 
2. അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുക.
3. ബാലസൗഹൃദമായ നടപടികള്‍ ഉറപ്പുവരുത്തുക.
എന്തിനാണ് ഈ പുതിയ നിയമം?
ഇന്ത്യന്‍ ശിക്ഷാനിയമം, ബാലനീതിനിയമം, ഗാര്‍ഹികപീഡനത്തില്‍നിന്ന് സ്ത്രീകള്‍ക്കുള്ള സംരക്ഷണനിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിനിയമം, കേരള പൊലീസ്‌നിയമം തുടങ്ങിയ നിയമങ്ങള്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്കെതിരേയുള്ള പല കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ഈ നിയമങ്ങള്‍ അപര്യാപ്തമാണ്.
പെണ്‍കുട്ടികളെപ്പോലെതന്നെ ആണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകുന്നുവെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത് എന്നാല്‍, ഇവ ചെറുക്കാനുള്ള പ്രാപ്തി മേല്‍പ്പറഞ്ഞ നിയമവ്യവസ്ഥകള്‍ക്കില്ല.
ലൈംഗികാതിക്രമം എന്നാല്‍ എന്ത്?
ഒരാള്‍ ലൈംഗികോദ്ദേശ്യത്തോടെ ഒരു കുട്ടിയുടെ യോനിയിലോ ലിംഗത്തിലോ മലദ്വാരത്തിലോ മാറിലോ തൊടുന്നതോ തന്നെയോ മറ്റാരെയെങ്കിലുമോ ഇത്തരത്തില്‍ കുട്ടിയെക്കൊണ്ടു സ്പര്‍ശിപ്പിക്കുന്നതോ ലൈംഗികാതിക്രമമായി കരുതപ്പെടുന്നു. അതായത്, പ്രവേശിതമല്ലാത്തതും എന്നാല്‍, സ്വകാര്യഭാഗങ്ങളില്‍ തൊടുന്നതോ തൊടുവിപ്പിക്കുന്നതോ ആയ എല്ലാ പ്രവൃത്തിയും ഇതിന്റെ പരിധിയില്‍ വരും.
ലൈംഗികോദ്ദേശ്യത്തോടെ ഒരാള്‍,
1. കുട്ടി കേള്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ എന്തെങ്കിലും ശബ്ദം പുറപ്പെടുവിക്കുകയോ,
2. കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗമോ എന്തെങ്കിലും വസ്തുക്കളോ കാണിക്കുകയോ,
3. കുട്ടിയുടെ ശരീരഭാഗം അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ കാണാനായി പ്രദര്‍ശിപ്പിക്കുകയോ
4. അശ്ലീലകാര്യത്തിനായി ഏതെങ്കിലും സാധനം കുട്ടിയെ ഏതെങ്കിലും രൂപത്തിലോ മാധ്യമത്തിലൂടെയോ കാണിക്കുകയോ (ഉദാ. നീലച്ചിത്രങ്ങള്‍ കാണിക്കുക),
5. കുട്ടിയെ നേരിട്ടോ ഇലക്‌ട്രോണിക്കലോ ഡിജിറ്റലോ ആയ മാര്‍ഗത്തിലൂടെയോ നിരന്തരമായി പിന്തുടരുകയോ നിരീക്ഷിക്കുകയോ ബന്ധപ്പെടുകയോ ചെയ്താലോ (ഉദാ. പുറകെ നടക്കുക, നിരന്തരം മെസേജ് അയയ്ക്കുക മുതലായവ),
6. കുട്ടിയുടെ ശരീരഭാഗമോ ലൈംഗികപ്രവൃത്തിയോ യഥാര്‍ഥമോ വ്യാജമോ ആയി ഏതെങ്കിലും മാധ്യമങ്ങളിലൂടെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തുകയോ (മോര്‍ഫിങ് നടത്തുമെന്നോ ഫേസ്ബുക്ക്‌പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ഇടു മെന്നോ മറ്റും),
7. അശ്ലീലകാര്യങ്ങള്‍ക്കായി കുട്ടിയെ വശീകരിക്കുകയോ പാരിതോഷികം നല്‍കുകയോ ചെയ്താല്‍ അത് ലൈംഗികപീഡനം ആയിരിക്കും.
മറ്റ് എന്തെല്ലാം ലൈംഗികകുറ്റങ്ങളാണ് നിയമത്തില്‍ ശിക്ഷാര്‍ഹമായിരിക്കുന്നത്?
• ഒരു കുട്ടിയുടെ ലൈംയവത്തിന്റെ പ്രദര്‍ശനം
• യഥാര്‍ഥമോ കൃത്രിമമോ  ആയ പ്രവേശിതലൈംഗികാതിക്രമം ഉള്ളതോ ഇല്ലാത്തതോ ആയ ലൈംഗികകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ഒരു കുട്ടിയെ ഉപയോഗിക്കുന്നത്.
• ആഭാസകരമായ രീതിയിലോ അശ്ലീലമായോ കുട്ടിയെ പ്രദര്‍ശിപ്പിക്കുന്നത്.
ഒരു കുട്ടിയെ ഉപയോഗിക്കുക എന്നാല്‍ ഏതെങ്കിലും മാധ്യമത്തിലൂടെ അതായത്, അച്ചടിയോ ഇലക്‌ട്രോണിക് സംവിധാനമോ കമ്പ്യൂട്ടറോ ഏതെങ്കിലും സാങ്കേതികവിദ്യയോ ഉപയോഗിച്ച് അശ്ലീലസാമഗ്രികള്‍ തയ്യാറാക്കുകയോ നിര്‍മിക്കുകയോ നല്‍കുകയോ അയയ്ക്കുകയോ ചെയ്യുന്നതിന് ഒരു കുട്ടിയെ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഏതെല്ലാമാണ്?
• പ്രവേശിതലൈംഗികാതിക്രമം
• ഗൗരവതര പ്രവേശിത ലൈംഗികാതിക്രമം
• ലൈംഗികാതിക്രമം
ലൈംഗികപീഡനം, അശ്ലീല ചിത്രങ്ങളോ വീഡിയോയോ പുസ്തകങ്ങളോവഴി അശ്ലീലകാര്യങ്ങള്‍ക്ക് കുട്ടിയെ ഉപയോഗിക്കുന്നത്.
(ഇത്തരം കൃത്യങ്ങള്‍ കുട്ടിയെ ചെയ്യുന്നതുമാത്രമല്ല കുട്ടിയെക്കൊണ്ട് അയാളെയോ മറ്റാരെയെങ്കിലുമോ ചെയ്യിക്കുന്നതും ശിക്ഷാര്‍ഹമാണ്.)
• കുട്ടി ഉള്‍പ്പെടുന്ന നീലച്ചിത്രംപോലുള്ള അശ്ലീലവസ്തുക്കള്‍ സൂക്ഷിക്കുന്നത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)