നിലമുഴുതു വിത്തിട്ടു കൃഷി ചെയ്തു ജീവിക്കുന്ന കര്‍ഷക സമൂഹവും ചെറുജോലികളിലൂടെ ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരുമെല്ലാം അതിജീവനപ്രതിസന്ധി നേരിടുന്ന നാളുകളിലൂടെയാണ് നാടും രാജ്യവും കടന്നുപോകുന്നത്. ഉത്പാദനച്ചെലവിനും അധ്വാനത്തിനുമനുസരിച്ചു പ്രതിഫലം ലഭിക്കാതിരിക്കുന്നതും നട്ടുനനച്ചുണ്ടാക്കുന്ന വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കു മുന്നില്‍ നിസ്സഹായതയോടെ നില്‍ക്കേണ്ടിവരുന്നതുമൊക്കെ ഇന്നു നമ്മുടെ നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളാണ്. ഇതിനിടയിലാണ് ബാങ്കുകള്‍ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്നുള്ള നിസ്സഹായരായ മനുഷ്യരുടെ ആത്മഹത്യകള്‍ സംസ്ഥാനത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കൃഷിക്കു ബാങ്ക്‌വായ്പ നിഷേധിച്ചതിലുണ്ടായ വിഷമത്തില്‍ ആലപ്പുഴയിലെ തകഴിയില്‍ പ്രസാദ്...... തുടർന്നു വായിക്കു
ലേഖനങ്ങൾ
ക്രിസ്തീയദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും
പാലാ രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി നവംബര്‍ 21, 22, 23 തീയതികളില്‍ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചു നടക്കുകയാണ്..
സമയത്തിനുമുമ്പേ 'ടൈംഡ് ഔട്ട് ' ആകുന്നവര്‍
കഴിഞ്ഞയാഴ്ച ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടയിലാണ് ശ്രീലങ്കന്‍ താരം ആഞ്ചേലോ മാത്യൂസ് അപ്രതീക്ഷിതമായി കളിക്കളത്തില്‍നിന്നു പുറത്തായത്. ക്രിക്കറ്റ്ചരിത്രത്തില്‍ ആദ്യം എന്നൊക്കെ പത്രങ്ങളില്‍.
കാലം കാത്തുവച്ച കാരുണ്യദീപം
ഫ്രാന്‍സിസ്‌കന്‍ ചൈതന്യത്തിന്റെ മുഖമുദ്രയായ ദാരിദ്ര്യത്തിന്റെയും എളിമയുടെയും വിശുദ്ധിയുടെയും ആള്‍രൂപമായി ലോകത്തിനു പ്രകാശം പകര്‍ന്ന ഒരു സ്ത്രീരത്‌നമാണ് ഹംഗറിയിലെ വിശുദ്ധ എലിസബത്ത്..