•  20 Oct 2022
  •  ദീപം 55
  •  നാളം 32

ഇന്ത്യയെക്കാള്‍ വലുത് ഹിന്ദിയോ?

ലവിധ അധിനിവേശങ്ങളാല്‍ പിടിമുറുക്കാനുള്ള ശ്രമങ്ങളുടെ ആസൂത്രിതഭാഗമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇപ്പോള്‍ ഹിന്ദിഭാഷയില്‍ കടുംപിടിത്തവുമായി മുന്നോട്ടുവന്നിരിക്കുന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ വ്യാപകപ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അതൊന്നുംതന്നെ കണക്കിലെടുക്കേണ്ടതില്ലെന്ന മട്ടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ പാര്‍ലമെന്ററിസമിതി മുന്നോട്ടുനീങ്ങുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ, പ്രത്യേകിച്ച്, കേന്ദ്രസര്‍വകലാശാലകളിലും കേന്ദ്രീയവിദ്യാലയങ്ങളിലും ഹിന്ദി നിര്‍ബന്ധിതഭാഷയാക്കി ഇംഗ്ലീഷിനെ പാടേ ഒഴിവാക്കാനാണു നീക്കം.
കേന്ദ്രീയവിദ്യാലയങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, ഐഐടികള്‍ എന്നിവിടങ്ങളില്‍ ഹിന്ദി നിര്‍ബന്ധഭാഷയാക്കണം. സര്‍ക്കാര്‍ജോലിക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനുപകരം ഹിന്ദി...... തുടർന്നു വായിക്കു

ലേഖനങ്ങൾ

പഠനയാത്രകള്‍ അതിര്‍ത്തിവിടുമ്പോള്‍

അതിര്‍ത്തി എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അതിന്റെ സാങ്കേതികമായ അര്‍ത്ഥത്തില്‍ത്തന്നെയാണ്. പ്രൈമറിതലംമുതല്‍ ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള പഠനവിനോദയാത്രകള്‍ കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കാണല്ലോ.

വിഴിഞ്ഞം പ്രശ്‌നത്തില്‍ സമവായം അനിവാര്യം

വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരേ തീരദേശജനത തുടങ്ങിവച്ച ബഹുജനപ്രക്ഷോഭം ഒരു നിര്‍ണായകഘട്ടത്തിലെത്തിയിരിക്കുന്നു. തുറമുഖനിര്‍മാണം നിറുത്തിവച്ച് സാമൂഹികാഘാതപഠനം നടത്തണമെന്നതുള്‍പ്പെടെയുള്ള നിരവധിയാവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 16.

ബ്രസീലിയന്‍രാഷ്ട്രീയത്തില്‍ ഇനിയെന്ത്?

""The man who would be a trump' ബോള്‍സനാരോയെക്കുറിച്ച് ദി ഇക്കണോമിസ്റ്റ് വാരിക പറഞ്ഞ വാക്കുകളാണിത്. ജനാധിപത്യം എന്താണെന്നറിയാത്ത.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!