ഒക്‌ടോബര്‍ 2 ഗാന്ധി ജയന്തി
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന തികച്ചും സാധാരണക്കാരനായ മനുഷ്യനെ അഹിംസയിലൂടെയും ബ്രഹ്‌മചര്യത്തിലൂടെയും സത്യഗ്രഹത്തിലൂടെയും ഊതിക്കാച്ചിയെടുത്തപ്പോള്‍ കിട്ടിയ സൂര്യതേജസ്സാണു ബാപ്പുജി. ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്ററായി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് ക്രിസ്ത്യന്‍മിഷനറിമാരാണ് ആദ്യമായി തന്നില്‍ ഈശ്വരചിന്തയുടെ വിത്തുവിതച്ചതെന്ന് അദ്ദേഹം നന്ദിപൂര്‍വം പറയുന്നുണ്ട്. യേശുവിന്റെ പരിത്യാഗവും ഉത്ഥാനവും ഒന്നുമാത്രമാണ് മനുഷ്യരാശിയുടെ പാപമോചനത്തിന് ആശ്രയമെന്നു പറഞ്ഞുകൊണ്ട് ക്രിസ്തുമതത്തില്‍ വിശ്വസിക്കാന്‍ അവര്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗാന്ധിജിയോടു വളരെയേറെ സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ച ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയും...... തുടർന്നു വായിക്കു