•  21 Nov 2024
  •  ദീപം 57
  •  നാളം 37
നവീനപാചകം

ക്വിക്ക് ചോക്‌ലെറ്റ് മൂസ്

ചേരുവകള്‍

1. ഡാര്‍ക്ക് ചോക്‌ലെറ്റ് - 120 ഗ്രാം (ചെറുതായി നുറുക്കുക)
2. ക്രീം - 120 മില്ലി ഗ്രാം          
3. മുട്ട - 2
4. ഓറഞ്ചുതൊലി (ചുരണ്ടിയത്) - 1 ഓറഞ്ചിന്റേത്
പാകം ചെയ്യുന്ന വിധം
•    ഹീറ്റ് പ്രൂഫ് ബൗളില്‍ ചോക്‌ലെറ്റ് എടുത്തു വയ്ക്കുക
•    ക്രീം തിളപ്പിച്ചശേഷം ചോക്‌ലെറ്റിനു മുകളിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ചോക്‌ലെറ്റ് മുഴുവനായി അലിയണം.
•    മുട്ടമഞ്ഞയും മുട്ടവെള്ളയും വേര്‍തിരിക്കുക. മുട്ടമഞ്ഞ ചോക്‌ലെറ്റ് മിശ്രിതത്തിലേക്കു ചേര്‍ത്തു നന്നായി അടിക്കുക.
•    ഇതിലേക്ക് ഓറഞ്ചുതൊലി ചുരണ്ടിയതു ചേര്‍ത്ത് ഇളക്കുക.
•    മുട്ടവെള്ള നന്നായി അടിച്ചു കട്ടിയാവുമ്പോള്‍ സാവധാനം ചോക്‌ലെറ്റ് മിശ്രിതത്തിലേക്കു ചേര്‍ത്തു യോജിപ്പിക്കുക.
•    ചെറിയ ബൗളുകളിലേക്കോ കപ്പിലേക്കോ ഗ്ലാസിലേക്കോ മാറ്റി ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്യുക.
•    ചോക്‌ലെറ്റ് ചുരണ്ടിയത് മുകളില്‍ വിതറി അലങ്കരിക്കു

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)