ചേരുവകള്‍
1. ഈന്തപ്പഴം (കുരു കളഞ്ഞ്
നീളത്തില്‍ അരിഞ്ഞത്) - 200 ഗ്രാം
മാരി ബിസ്‌കറ്റ് പൊടിച്ചത് - 200 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
2. പാല്‍ - അര ലിറ്റര്‍
3. പഞ്ചസാര - 3 വലിയ സ്പൂണ്‍
കസ്റ്റേര്‍ഡ് പൗഡര്‍ - 2 വലിയ സ്പൂണ്‍
4. ഈന്തപ്പഴം
പൊടിയായി അരിഞ്ഞത് - അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
• ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് ഫോയില്‍ പേപ്പറില്‍ വച്ച് നീളത്തില്‍ തടിപോലെ ഉരുട്ടി ഫോയില്‍ പേപ്പര്‍കൊണ്ടുതന്നെ പൊതിഞ്ഞ് ഒരു മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. ഇതാണ് ഡേറ്റ് റോള്‍.
• അരക്കപ്പ് പാലും കസ്റ്റേര്‍ഡ് പൗഡറും പഞ്ചസാരയും യോജിപ്പിച്ച് പേസ്റ്റ്പരുവത്തിലാക്കണം.
• ബാക്കി പാല്‍ തിളപ്പിച്ചശേഷം വാങ്ങി കസ്റ്റേര്‍ഡ് പേസ്റ്റ് ചേര്‍ക്കുക.
• ഇത് വീണ്ടും അടുപ്പില്‍ വച്ച് തുടരെയിളക്കി കുറുക്കണം. ഒരു മിനിറ്റുകൂടി അടുപ്പില്‍ വച്ച് നന്നായി മയപ്പെടുത്തുക. മധുരം പാകത്തിനാകണം.