•  9 May 2024
  •  ദീപം 57
  •  നാളം 9
കാര്‍ഷികം

പനങ്കരിക്ക്

നൊങ്ക് കായ്ക്കുന്ന കരിമ്പന ജന്മമെടുത്തത് ആഫ്രിക്കയിലാണെന്നു കരുതപ്പെടുന്നു. പനങ്കരിക്ക് പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ഒന്നാണ്. 100 ഗ്രാം നൊങ്കിന്റെ മാംസളഭാഗം 29 കലോറി ഊര്‍ജം നല്‍കുന്നു.
ഒട്ടനവധി ഗുണങ്ങള്‍ നിറഞ്ഞതാണ് പനങ്കരിക്ക്. ദാഹത്തിനും ക്ഷീണത്തിനും ഉത്തമം.
അന്നജം, കൊഴുപ്പ്, കാല്‍സ്യം, മാംസ്യം, ഇരുമ്പ്, ഫോസ്ഫറസ്, നാര്, വിറ്റാമിന്‍ സി എന്നിവ കൂടാതെ ഇതില്‍ ചില അപൂര്‍വ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്.
പുതുതായി വെട്ടിയ നൊങ്കിനാണ് സ്വാദും ഗുണവും കൂടുതല്‍. ഇവ ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. പനങ്കായുടെ കുഴമ്പ് വയറുകടിക്കും അതിസാരത്തിനും ത്വഗ്രോഗങ്ങള്‍ക്കുമുള്ള ഔഷധമായി പഴയകാലങ്ങളില്‍ ഉപയോഗിച്ചിരുന്നു.
പനങ്കള്ള് പോഷകസമൃദ്ധമായ ഒരു പാനീയമാണ്. ഇതില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. പനങ്കള്ള് കുറുക്കി കരുപ്പെട്ടി (ചക്കര) ഉണ്ടാക്കാറുണ്ട്. പനങ്കല്‍ക്കണ്ടം പനനീരില്‍നിന്നുണ്ടാക്കുന്നതാണ്. ഇത് ഔഷധമായും ഉപയോഗിക്കുന്നു.
പനങ്കള്ളില്‍നിന്നുണ്ടാക്കുന്ന അക്കാനി നല്ലൊരു പാനീയമാണ്. നൊങ്കിലുള്ളിലെ ഇളനീരും അക്കാനിയും ചേര്‍ത്താല്‍ നല്ലൊരു ശീതളപാനീയമായി. പലഹാരങ്ങളുണ്ടാക്കാനും നൊങ്ക് ഉപയോഗിക്കാറുണ്ട്.

 

Login log record inserted successfully!