•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാര്‍ഷികം

നിത്യവഴുതിന

നാട്ടിന്‍പുറങ്ങളിലും മറ്റും ധാരാളമായി കണ്ടുവന്നിരുന്ന ഒരു പച്ചക്കറിയാണ് നിത്യവഴുതിന. ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ കുറേക്കാലം ഇതില്‍നിന്നു കായ്കള്‍ ലഭിക്കും. അധികം മൂപ്പെത്തുംമുമ്പേ പറിച്ചെടുത്ത് കറി വയ്ക്കുവാന്‍ ഉപയോഗിച്ചുവരുന്നു. ഇതിന്റെ കായ്കള്‍ തോരന്‍, മെഴുക്കുപുരട്ടി തുടങ്ങിയവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ്. പോഷകപ്രദവും രുചികരവും ഔഷധഗുണങ്ങള്‍ നിറഞ്ഞതുമാണ് ഇവയുടെ കായ്കള്‍. 
നമ്മുടെ നാട്ടിലെ മണ്ണും കാലാവസ്ഥയും നിത്യവഴുതിന വളരുവാന്‍ നന്നേ യോജിച്ചതാണ്. ഒട്ടുമിക്കവാറും എല്ലാ കാലാവസ്ഥയിലുംതന്നെ ഇവ നടാമെങ്കിലും ഏപ്രില്‍ - മേയ്, സെപ്റ്റംബര്‍ - ഡിസംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ഉത്തമം. കൃഷിസ്ഥലം കിളച്ചൊരുക്കി തടമെടുത്ത് അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്തിളക്കി തടംമൂടി രണ്ടുദിവസം നന്നായി നനച്ച് വിത്തു പാകാം. തുടര്‍ന്ന്, നനച്ചു കൊടുക്കണം. 
വളര്‍ന്നുവരുന്ന അവസരത്തില്‍ ഇവയ്ക്ക് പടര്‍ന്നുവളരാനുള്ള അവസരം ഒരുക്കിക്കൊടുക്കണം. പന്തലിട്ടും ഞെരികള്‍ നാട്ടിക്കൊടുത്തും ടെറസിന്റെയും മറ്റും മുകളില്‍ പടര്‍ത്തിയും  ഇവ വളര്‍ത്താവുന്നതാണ്.
നന്നായി മൂത്ത കേടില്ലാത്ത കായ്കള്‍ വിത്തിനായി ഉണക്കി സൂക്ഷിച്ചുവയ്ക്കാം. കാര്യമായ കീടബാധശല്യമൊന്നും നിത്യവഴുതിനയെ ബാധിക്കാറില്ല. നിത്യവഴുതിനയുടെ കൃഷി നന്നേ കുറവായതിനാല്‍ മാര്‍ക്കറ്റിലും ഇവ ഇന്നു കാര്യമായിട്ടു ലഭ്യമല്ല. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)