•  16 Oct 2025
  •  ദീപം 58
  •  നാളം 32
കാര്‍ഷികം

പേരയ്ക്ക

    നിസ്സാരക്കാരനല്ല പേരയ്ക്ക. അസാധാരണമായ പോഷകഗുണങ്ങളുള്ള ഒരു ഫലമാണ്. ഉയര്‍ന്ന തോതില്‍ വൈറ്റമിന്‍ സി ഇതില്‍ അടങ്ങിയിരിക്കുന്നു. കാല്‍സിയം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ധാരാളം.
    നല്ല സ്വാദും സുഗന്ധവുമുള്ള പഴമാണ് പേരയ്ക്ക. ഇനമനുസരിച്ച് സ്വാദിലും മണത്തിലും ഗുണത്തിലും വ്യത്യാസവുമുണ്ട്. കൊഴുപ്പ്, ജലാംശം, നാരുകള്‍, കാല്‍സിയം, വിറ്റാമിന്‍ സി, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവ വിവിധ അളവില്‍ ഇതില്‍ അടങ്ങിയിരിക്കൂന്നു. 
ജലദോഷം പിടിപെടാതിരിക്കാന്‍ പേരയ്ക്ക നല്ലതാണ്. കൂടാതെ, പല്ലുകള്‍ക്കും മോണയ്ക്കും ഉത്തമം.
   സംസ്‌കൃതത്തില്‍ ഇതിനെ അമൃതഫലം എന്നാണ് വിളിക്കുന്നത്. ജാം, ജെല്ലി, ജ്യൂസ് തുടങ്ങിയവ തയ്യാറാക്കാന്‍ പേരയ്ക്ക ഉപയോഗപ്പെടുത്താം. സംസ്‌കരണം നടത്തിയാല്‍പോലും വിറ്റാമിന്‍ സി നഷ്ടപ്പെടുകയില്ല. 
   ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും ബലത്തിനു പേരയ്ക്ക നല്ലതാണ്. നാരുകള്‍ അഥവാ ഫൈബര്‍ വളരെ ഉയര്‍ന്ന തോതിലുള്ളതുകൊണ്ട് മലശോധനയ്ക്കും പേരയ്ക്ക നല്ലതാണ്. ദഹനേന്ദ്രിയപ്രക്രിയകളെ ക്രമവും ത്വരിതവുമാക്കാന്‍ പേരയ്ക്കും അതിന്റെ തളിരിലയ്ക്കും കഴിയും. പേരയ്ക്ക ക്ഷീണവും തളര്‍ച്ചയുമകറ്റുന്നു. അത്താഴത്തിനുശേഷം ഒരു പേരയ്ക്ക കഴിക്കുന്നത് ആരോഗ്യകരമാണ്. മാര്‍ക്കറ്റില്‍നിന്നും വാങ്ങുന്ന പേരയ്ക്കകള്‍ നന്നായി കഴുകി വൃത്തിയാക്കിയെടുത്തുവേണം ഉപയോഗിക്കാന്‍. പോഷകനിധിയായ പേരയ്ക്ക നിത്യേന ലഭിക്കാന്‍ നമ്മുടെ വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ പേരമരം നട്ടുവളര്‍ത്തുന്നത് ഉചിതമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)