•  28 Mar 2024
  •  ദീപം 57
  •  നാളം 4
ചരിത്രവും സംസ്‌കാരവും

ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ പശ്ചാത്തലഭൂമികള്‍


ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വെള്ളച്ചാട്ടം ഇതിനു മധ്യത്തിലാണ്. നിറംമാറുന്ന ലൈറ്റുകളുടെയും ശബ്ദത്തിന്റെയും പശ്ചാത്തലത്തില്‍ ഒരു ജ്യൂവല്‍ അഥവാ രത്‌നം തന്നെയാണിത്. മഴവെള്ളം ശേഖരിച്ച് ഏഴു നിലയുടെ ഉയരത്തില്‍ താഴെനിന്നു കൊണ്ടുവന്ന് ജലധാരയാക്കി വീഴ്ത്തിയിട്ട് വീണ്ടും സര്‍ക്കുലേറ്റ് ചെയ്തുപയോഗിക്കുന്നു.

മാനവചരിത്രത്തില്‍ നക്ഷത്രപ്രഭയുള്ള അധ്യായങ്ങള്‍ രചിച്ചിട്ടുള്ളത് 5000 വര്‍ഷത്തെ പഴക്കമുള്ള ഈജിപ്ഷ്യന്‍ സംസ്‌കാരമാണ്. 3100 ബി.സി. മുതല്‍ നൈല്‍നദീതീരങ്ങളില്‍ വികസിച്ചുവന്ന ഒരു ജനപദത്തിന്റെ സാംസ്‌കാരികനേട്ടങ്ങള്‍ ഇന്നും നമ്മെ അതിശയിപ്പിക്കുന്നു. ദൈവതുല്യരായി കണക്കാക്കിയിരുന്ന ഫറവോമാരുടെ പട്ടികയില്‍ ആദ്യം നാര്‍മെറും (അദ്ദേഹം മെനെസ് എന്നറിയപ്പെട്ടിരുന്നു) അവസാനനാളുകളില്‍ ക്ലിയോപാട്രയും സ്ഥാനം പിടിക്കുന്നു. കെയ്‌റോയ്ക്കടുത്തുള്ള പിരമിഡുകളും സ്ഫിംങ്‌സും ലക്‌സറിലെയും കാര്‍ണാക്കിലെയും ബൃഹത്തായ നക്ഷത്രസമുച്ചയങ്ങളും ശില്പകലാവൈദഗ്ധ്യത്തിലും എന്‍ജിനീയറിംഗിലും ഇന്നും വെല്ലുവിളിക്കപ്പെടാതെ നില്ക്കുന്നു.
വിശുദ്ധനാടുകളിലൂടെയുള്ള ഒരു യാത്രയ്ക്കിടയിലാണ് ഒരു വിനോദയാത്രാസംഘത്തില്‍പ്പെട്ട ഞങ്ങള്‍ സൂയെസ് കനാലിന്റെ അടിയില്‍ക്കൂടി കടന്ന് നൈല്‍നദീതീരത്തുള്ള കെയ്‌റോയിലെത്തിയത്. പകല്‍മുഴുവന്‍ നീണ്ടുനിന്ന സീനായ് മരുഭൂമിയിലൂടെയുള്ള ഒരു യാത്രയുടെ അവസാനത്തിലാണ് ഞങ്ങള്‍ അവിടെയെത്തിയത്. 350 കി.മീറ്ററോളം നീണ്ട ആ യാത്രയില്‍ ഭക്ഷണത്തിനുവേണ്ടി മാത്രം ചില പച്ചപ്പുള്ള സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തിയിരുന്നു. 40 വര്‍ഷത്തോളം തന്റെ ജനത്തെ വാഗ്ദത്തഭൂമിയില്‍ എത്തിക്കാന്‍ യാതനാപൂര്‍ണ്ണവും അര്‍പ്പിതവുമായ ഒരു യാത്രയ്ക്ക് മോശ നേതൃത്വം കൊടുത്തത് ഇതുവഴിയായിരുന്നു. ഇസ്രായേലും ഈജിപ്തും കുറെ അറബ് രാജ്യങ്ങളുമായും നടത്തിയ ചരിത്രപ്രധാനമായ ആറു ദിവസത്തെ യുദ്ധത്തില്‍ ഈജിപ്തിന്റെ കൈവശത്തിലിരുന്ന സീനായ്മരുഭൂമിയുടെ ഒരു വലിയഭാഗം അവര്‍ക്കു നഷ്ടപ്പെട്ടിരുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊച്ചുമകന്‍ എഴുതിയ ആറു ദിവസത്തെ യുദ്ധം എന്ന പുസ്തകത്തില്‍ ഒരു നോവലിലെന്നപോലെ വായനക്കാരെ പിടിച്ചിരുത്തുന്ന ആ യുദ്ധത്തിന്റെ വിവരണമുണ്ട്. പിരമിഡുപോലെ ഉയര്‍ന്നുനിന്നിരുന്ന അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ പരാജയവും ആത്യന്തികമായി അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണവും യുദ്ധത്തിന്റെ പരിണതഫലമെന്നു പറയാം. പിന്നീടുവന്ന പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഒരു യുദ്ധത്തിലൂടെയും സന്ധിയിലൂടെയും നഷ്ടപ്പെട്ട ഈ പ്രദേശങ്ങള്‍ തിരിച്ചെടുക്കുകയുണ്ടായി.
ഈജിപ്റ്റിന്റെ പ്രതാപകാലത്തു ചരിത്രം ഒരു പഠനശാഖയായി വളര്‍ന്നിരുന്നില്ല. ബി.സി. 5-ാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന ഹെറോഡോട്ടസാണ് ചരിത്രത്തെ ഒരു വിജ്ഞാനശാഖയായി ഉയര്‍ത്തിയത്. വിപുലമായ യാത്രാനുഭവവും ഭൂമിശാസ്ത്രപരമായ അറിവും ഗവേഷണമനസ്സുമുള്ള അദ്ദേഹം Histories (ഹിസ്റ്ററീസ്) എന്ന തന്റെ രചനയില്‍ക്കൂടി ചരിത്രം എന്ന വിഷയത്തിന്റെ ആദ്യപാഠങ്ങള്‍ ലോകത്തിനു നല്കി(Herodotus 550-479 ബി.സി.). റോമന്‍ എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന സിസറോ അദ്ദേഹത്തെ  Father of History (ചരിത്രത്തിന്റെ പിതാവ്) എന്നു വിളിച്ചു. ഈ ഹെറോഡോട്ടസാണ് ഈജിപ്റ്റിനെ നൈലിന്റെ ദാനമെന്നു വിളിച്ചത്.
രാത്രിയുടെ നേരിയ പുതപ്പു നൈലിനെ പുതപ്പിച്ചപ്പോഴാണ് ഞങ്ങള്‍ നൈല്‍നദിയിലൂടെ ഒരു വിനോദയാത്രക്കപ്പലില്‍ കുറെ മണിക്കൂറുകള്‍ യാത്ര ചെയ്തത്. ഇടയ്ക്ക് ഈജിപ്ഷ്യന്‍ സംഗീതജ്ഞരും നര്‍ത്തകികളും യാത്രയ്ക്കു നിറം പകര്‍ന്നിരുന്നു. കൂട്ടത്തില്‍ രുചികരമായ ഈജിപ്ഷ്യന്‍ ഭക്ഷണവും. നൈലിന്റെ ഇരുവശങ്ങളും രാത്രിയിലേക്കും നിശാജീവിതത്തിലേക്കും കടന്നുവരികയായിരുന്നു.
നൈല്‍
താഴ്‌വര എന്നര്‍ത്ഥമുള്ള ചലശഹീ െഎന്ന ഗ്രീക്കുപദത്തില്‍നിന്നാണ് നൈല്‍ എന്ന പേരു വന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള നദിയാണ് നൈല്‍. ഭൂമധ്യരേഖയ്ക്കു തെക്കുകിടക്കുന്ന ആൗൃൗിറശ ബറൂണ്ടി എന്ന ആഫ്രിക്കന്‍രാജ്യത്തുനിന്നാണ് നൈല്‍ ഉദ്ഭവിക്കുന്നത്. 6695 കി.മീ സുഡാന്‍, എത്യോപ്യ, ഉഗാണ്ട, കോംഗോ, കെനിയ, ടാന്‍സാനിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി വരുന്ന നൈലിന് ശരാശരി 2.85 കി. മീ. വീതിയും 26 മുതല്‍ 36 അടി വരെ താഴ്ചയുമുണ്ട്. ഈജിപ്റ്റുംകടന്ന് അലക്‌സാണ്ര്ടിയയുടെ അടുത്തു ചെല്ലുന്ന നൈല്‍ പലതായി ചിതറിപ്പിരിഞ്ഞ് മെഡിറ്ററേനിയന്‍ കടലില്‍ പതിക്കുന്നു.
അലക്‌സാണ്ടര്‍ സ്ഥാപിച്ചതും പിന്നീട് ക്ലിയോപാട്ര അവസാനത്തെ ഫറവോയായി ഭരിച്ചിരുന്നതുമായ നഗരമാണ് അലക്‌സാണ്ര്ടിയ. അവിടെ ഫലഭൂയിഷ്ഠമായ 160 കി.മീ. നീളവും 240 കി.മീ. വീതിയുമുള്ള ഒരു ഡെല്‍റ്റ രൂപംകൊണ്ടിട്ടുണ്ട്- നാസാ. ഇതിന്റെ ശൂന്യാകാശത്തില്‍നിന്നുള്ള ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു മുഴുവന്‍ സമ്പന്നമായ കൃഷിയിടങ്ങളാണ്. നൈല്‍ ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറംമുതല്‍ കൊണ്ടുവരുന്ന വളക്കൂറുള്ള മണ്ണും എക്കലും ഇവിടെയാണ് നിക്ഷേപിക്കുന്നത്. നൈല്‍ ഈജിപ്ഷ്യന്‍ സംസ്‌കാരത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണെ്ടന്നു പറയാന്‍ സാധ്യമല്ല. കൃഷിയും ജലസേചനവും വ്യാപാരവും ഒരു വലിയ പരിധിവരെ നൈലിനെ ആശ്രയിച്ചുനില്ക്കുന്നു. ഈജിപ്റ്റിനെ അപ്പര്‍ ഈജിപ്റ്റ്, ലോവര്‍ ഈജിപ്റ്റ് എന്നും രണ്ടായി തിരിക്കാറുണ്ട്. ഇതിന്റെ ലോവര്‍ ഈജിപ്റ്റില്‍ കെയ്‌റോ മുതല്‍ മെഡിറ്ററേനിയനില്‍ പതിക്കുന്നതുവരെയുള്ള ഭാഗത്താണ് വിശാലമായ ഡെ ല്‍റ്റ അഥവാ തുരുത്ത് രൂപംകൊണ്ടിരിക്കുന്നതും.
ഈജിപ്‌റ്റോളജി
പുരാതനഈജിപ്റ്റിന്റെ ചരിത്രം, ഭാഷ, സാഹിത്യം, വാസ്തുവിദ്യ, കല എന്നിവയെക്കുറിച്ചുള്ള പഠനമാണിത്. ക്രിസ്തുവിന് അഞ്ചു സഹസ്രാബ്ദങ്ങള്‍ക്കുമുമ്പുമുതല്‍ എ.ഡി. 4-ാം നൂറ്റാണ്ടില്‍ ഈജിപ്ഷ്യന്‍ മതാചാരങ്ങള്‍ നാമാവശേഷമാകുന്നതുവരെയുള്ള കാലയളവാണ് ഇതില്‍ പഠനവിഷയമാകുന്നത്.
ബി.സി. മൂന്നാംനൂറ്റാണ്ടില്‍ ടോളമി-1, ടോളമി-2 എന്നിവരുടെ ഭരണകാലത്ത് ഈജിപ്റ്റിനെക്കുറിച്ചുള്ള ചരിത്രരേഖകള്‍ നല്കിയവരാണ് ഹെറോഡോട്ടസ്, ഡയഡോറന്‍ മുതലായവര്‍. പിന്നീടാണ് യൂറോപ്യന്മാര്‍ ഈ രംഗത്തേക്കു വന്നത്. അതു മിക്കവാറും റോസറ്റാസ്റ്റോണില്‍ (1799) കണെ്ടത്തിയ ലിപിയില്‍ക്കൂടി ഈജിപ്ഷ്യന്‍ സംസ് കാരത്തെ മനസ്സിലാക്കാമെന്നു വന്നപ്പോഴാണ്. ഇതിലെ ലിപികള്‍ മനസ്സിലാക്കിയതുകൊണ്ടാണ് ഈജിപ്ഷ്യന്‍ സംസ്‌കാരത്തെ അടുത്തറിയാന്‍ വിദഗ്ധരെ സഹായിച്ചത്.
ഇന്ന് ഈജിപ്ഷ്യന്‍ സംസ്‌കാരത്തെപ്പറ്റിയുള്ള പഠനങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും ഗവേഷണപ്രാധാന്യമുള്ള ഒട്ടേറെ ചരിത്രാന്വേഷികളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിവേഴ്‌സിറ്റികളില്‍ ഈജിപ്‌റ്റോളജിയില്‍ ഡിഗ്രിതരംവരെയുള്ള കോഴ്‌സുകള്‍ നടത്തപ്പെടുന്നുണ്ട്. ലോകപ്രസിദ്ധങ്ങളായ, പാരീസിലെയും ബ്രിട്ടനിലെയും മ്യൂസിയങ്ങളില്‍ ഈജിപ്റ്റിനുവേണ്ടി പ്രത്യേക വിഭാഗങ്ങള്‍ മാറ്റിവച്ചിരിക്കുന്നു. അവിടെയൊക്കെ മമ്മികള്‍ ഉള്‍പ്പെടെയുള്ള വില തീരാത്ത ഈജിപ്ഷ്യന്‍ ശേഖരങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. ഈജിപ്റ്റിലെ ലക്ഷര്‍ ക്ഷേത്രത്തിന്റെ പേരിലുള്ള ലാഡ്‌വിഗാസിലെ ലക്ഷര്‍ കാസിനോയുടെ ഉള്‍വിസ്തീര്‍ണ്ണം 5 ഏക്കറാണ്. അതിന്റെ മുന്‍വശത്തുള്ള നയനമനോഹരവും നിറപ്പകിട്ടാര്‍ന്നതുമായ സ്ഫിംങ്‌സിന്റെ പ്രതിമയ്ക്ക് യഥാര്‍ത്ഥ സ്ഫിംങ്‌സിന്റെ ഒന്നരയിരട്ടി വലിപ്പമുണ്ട്. ഈജിപ്റ്റില്‍നിന്നു പറിച്ചുനട്ട ഒരു ക്ഷേത്രസമുച്ചയവും ന്യൂയോര്‍ക്കിലെ സിംപ്‌സോണിയന്‍ മ്യൂസിയത്തിലുണ്ട്. ചുരുക്കത്തില്‍, ഇന്നും ഗവേഷകര്‍ക്കും ചരിത്രാന്വേഷികളായ വിദ്യാര്‍ത്ഥികള്‍ക്കും ആവേശവും താത്പര്യവും ഹരവും പകരുന്ന ഒരു പഠനമേഖലയാണ് ഈജിപ്റ്റും അതിനെപ്പറ്റിയുള്ള പഠനമേഖലയായ ഈജിപ്‌റ്റോളജിയും.

 


(തുടരും)

 

Login log record inserted successfully!