•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

കേഴമാന്‍

തെക്കുകിഴക്കന്‍ ഏഷ്യന്‍രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരിനം മാനാണ് കേഴമാന്‍. ഇന്ത്യയില്‍ ജമ്മുകാഷ്മീര്‍ ഒഴികെ മിക്ക സംസ്ഥാനങ്ങളിലും കേഴമാനിനെ കാണാം. 
കേഴമാനുകള്‍ക്ക് തവിട്ടുനിറമാണ്. ഉയരം 50-75 സെ.മീ. വരും. ഭാരം പരമാവധി 22 കി.ഗ്രാം. ചെറു കൊമ്പുകളാണ്. ഒരടിയോളം നീളം. ആണ്‍മാനുകള്‍ക്ക് ശിഖരങ്ങളുള്ള കൊമ്പു കാണപ്പെടുന്നു. അകം വെള്ളനിറമാര്‍ന്ന ചെവികള്‍. ശരീരത്തിന്റെ അടിവശവും വെള്ളനിറംതന്നെ. ആണ്‍മാനിന്റെ കോമ്പല്ലുകള്‍ ചെറുതേറ്റകളായി രൂപപ്പെട്ടിരിക്കുന്നു. ശത്രുക്കളില്‍നിന്നു രക്ഷപ്പെടാന്‍ ഉപകരിക്കുന്നു.
മലഞ്ചെരുവുകളിലെ പുല്‍മേടുകളാണ് കേഴമാനുകള്‍ക്കു പ്രിയം. ഓടാനും ചാടാനും അസാമാന്യകഴിവാണുള്ളത്. ശത്രുശല്യമുണ്ടായാല്‍ പുതിയ മേച്ചില്‍പ്പുറം തേടാനും സമര്‍ത്ഥരാണ്. പുല്ലും കായും പഴങ്ങളും ഇലകളും ചില മരങ്ങളുടെ തൊലിയുമൊക്കെ ഇവ ആഹാരമാക്കുന്നു.
കേഴമാനുകള്‍ നായ്ക്കള്‍ കുരയ്ക്കുംപോലെ പ്രത്യേകതരം ശബ്ദമുണ്ടാക്കാറുണ്ട്. അപകടസൂചകമായിട്ടാണിങ്ങനെ ശബ്ദം പുറപ്പെടുവിക്കുന്നത്. വളരെ ഉച്ചത്തില്‍ കേള്‍ക്കുമ്പോള്‍ നായ്ക്കളുടെ കുരയായേ തോന്നൂ. അതുകൊണ്ടാകണം ഈ മാനുകള്‍ക്കു കേഴമാന്‍ എന്നു പേരുണ്ടായത്. ഇംഗ്ലീഷില്‍ ഇതിനെ ബാര്‍ക്കിങ് ഡീര്‍ (കുരയ്ക്കുന്ന മാന്‍) എന്നു വിളിക്കുന്നതും അക്കാരണത്താലാവും. മറ്റു മാനുകളില്‍നിന്നു വ്യത്യസ്തമായി കേഴമാനിനുള്ള ഒരു സ്വഭാവവിശേഷം ഇവ അപൂര്‍വമായേ കൂട്ടമായി സഞ്ചരിക്കാറുള്ളൂ എന്നതുതന്നെ.  ശാസ്ത്രീയനാമം: ങൗിശേമരൗ ൊൗിഷേമസ. കേഴമാനിന് കേളിയാട് എന്നൊരു വിളിപ്പേരുകൂടിയുണ്ട്.

 

Login log record inserted successfully!