മനുഷ്യസംസ്കാരത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ കേരളനാട്ടിലെ തിരുവോണംപോലെ അപൂര്‍വസുന്ദരമായ മറ്റൊന്നു കണ്ടെത്താന്‍ നമുക്കു കഴിയുകയില്ല. അത് ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സൗന്ദര്യവും സൗരഭ്യവും അടയാളപ്പെടുത്തുന്നു. ഏദനില്‍നിന്നു പുറത്താക്കപ്പെട്ട ആദവും ഹവ്വയും ഭൂമിയില്‍ അധ്വാനിച്ച് മറ്റൊരു ഏദന്‍ സൃഷ്ടിക്കുന്ന മനോഹരമായ കാവ്യസങ്കല്പനമുണ്ട്. മനുഷ്യാധ്വാനത്തില്‍ ദൈവികത കുടികൊള്ളുന്നു. ''നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുക'' എന്ന ശൈലി ഏറെ പരിചിതം.
ഓണം ഇത്തരമൊരു അധ്വാനത്തിന്റെ മധുരഫലങ്ങളാണു കാഴ്ചവയ്ക്കുന്നത്. കാര്‍ഷികവിഭവങ്ങളുടെ പൂര്‍ണത, വല്ലവും ഇല്ലവും നിറയുന്ന...... തുടർന്നു വായിക്കു