•  2 May 2024
  •  ദീപം 57
  •  നാളം 8
ഓണമധുരം

പാഷന്‍ ഫ്രൂട്ട് പായസം

ചേരുവകള്‍

പാഷന്‍ ഫ്രൂട്ട്

നന്നായി പഴുത്തത്     - പത്തെണ്ണം
ചവ്വരി വേവിച്ചത്     -     2 ടേബിള്‍സ്പൂണ്‍
പഞ്ചസാര     -     400 ഗ്രാം
തേങ്ങ     -     1 എണ്ണം
നെയ്യ്     -     50 ഗ്രാം
ഇഞ്ചിനീര്     -     2 ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്     -     15 എണ്ണം
കണ്ടന്‍സ്ഡ്
മില്‍ക്ക്     -     2 ടേബിള്‍സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

തേങ്ങ  ചുരണ്ടി ഒന്നാം പാലും രണ്ടാം പാലും എടുത്ത് മാറ്റി വയ്ക്കുക. പാഷന്‍ ഫ്രൂട്ട് പള്‍പ്പ് എടുത്ത് പഞ്ചസാര ചേര്‍ത്തു വയ്ക്കുക. ചുവടുകട്ടിയുള്ള സ്റ്റീല്‍ പാത്രം ചൂടാകുമ്പോള്‍ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തു കോരുക. ബാക്കി നെയ്യിലേക്ക് ഫാഷന്‍ ഫ്രൂട്ടും ചവ്വരിയും ഇഞ്ചി നീരും ചേര്‍ത്തു വരട്ടുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുകുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക. ഒന്നാം പാലും കശുവണ്ടിപ്പരിപ്പും ചേര്‍ത്ത് ഇളക്കി വാങ്ങുക.

 

Login log record inserted successfully!