•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

മഹാബലി വരുമ്പോള്‍

  • ജോര്ജുകുട്ടി താവളം
  • 19 August , 2021

കര്‍ക്കടകത്തിന്‍ കലിയടങ്ങി
അര്‍ക്കന്‍ കിഴക്കെത്തിപ്പുഞ്ചിരിച്ചു
ചിങ്ങത്തെ സ്വീകരിച്ചീടുവാനായ്
മങ്ങാതെ മാനം തെളിഞ്ഞുനിന്നു.
കണ്ണുകള്‍ക്കാനന്ദമേകിയെങ്ങും
വര്‍ണ്ണാഭസൂനങ്ങള്‍ കാറ്റിലാടി
തുമ്പികള്‍ പാറിപ്പറന്നു പൂക്കള്‍-
ക്കുമ്മകള്‍ നല്‍കുവാന്‍ മത്സരിച്ചു.
വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍
പാട്ടുകള്‍ പാടുന്ന കോകിലങ്ങള്‍
ഊയലാടുന്ന കുഞ്ഞുങ്ങളെങ്ങും
മായാത്ത സ്‌മേരമുഖാംബുജങ്ങള്‍.
കുട്ടികളോടിക്കളിച്ചിടുന്നു
പട്ടങ്ങള്‍ വാനില്‍പ്പറന്നിടുന്നു
ഇമ്പമായ്പ്പാട്ടുകളൊത്തു പാടി
തുമ്പിതുള്ളീടുന്നു പെണ്‍കിടാങ്ങള്‍.
പൊന്നോണനാളിലാമോദമോടെ
മന്നന്‍ മഹാബലി വന്നിടുമ്പോള്‍
പിന്നിട്ട നല്ല ദിനങ്ങള്‍ പോലാ-
ണിന്നുമെന്നുള്ളില്‍ നിനച്ചിടട്ടെ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)