•  19 Sep 2024
  •  ദീപം 57
  •  നാളം 28
കുടുംബവിളക്ക്‌

സംസാരം

സംസാരത്തക്കുറിച്ചുള്ളഅടിസ്ഥാനബോധ്യങ്ങളണ്ടില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കുകഴിയണം. മണ്ണില്‍ മനുഷ്യരല്ലാതെ മറ്റാരാണ് അന്യോന്യം സംസാരിക്കുക? കുടുംബംസംസാരിക്കുന്നവരുടെ കൂട്ടമാണ്. എല്ലാവര്‍ക്കും സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ പറയാനുമൊക്കെ അവിടെ അവസരമുണ്ടായിരിക്കണം.ആംഗ്യഭാഷയല്ല, അധരഭാഷയാണ് വീടുകളില്‍ വേണ്ടത്. അംഗങ്ങള്‍ പരസ്പരം സ്വതഃസിദ്ധമായി ആശയവിനിമയം നടത്തുന്ന ഭവനങ്ങളില്‍ തെറ്റുധാരണകള്‍ അധികമുണ്ടാകില്ല. എല്ലാവരും ഒരുമിച്ചിരുന്നു മിണ്ടുകയും പറയുകയുംചെയ്യുന്നതു കുടുംബത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ഏറെ ഗുണകരമാണ്. 
  ചില സംഭവങ്ങളും സാഹചര്യങ്ങളും അംഗങ്ങള്‍ തമ്മില്‍ അസ്വാരസ്യത്തിനു കാരണമായേക്കുമെങ്കിലും അതുമൂലമുണ്ടാകുന്ന മൂകത നീണ്ടുനില്ക്കാതെനോക്കണം. അന്യോന്യം പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന പ്രശ്‌നങ്ങളേ പലപ്പോഴും കുടുംബങ്ങളിലുണ്ടാകൂ. മൂടിവയ്ക്കാനുള്ള
ശ്രമവും, തുറന്നുപറയാനുള്ള താത്പര്യക്കുറവുമാണ് അവയെ കൂടുതല്‍ വഷളാക്കുന്നത്. സ്വന്തം വീട്ടുപ്രശ്‌നങ്ങള്‍ അയ
ല്‍ക്കൂട്ടങ്ങളിലല്ല  അവതരിപ്പിക്കേണ്ടത്. കുടുംബത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അംഗങ്ങള്‍ ഒന്നിച്ചിരുന്നുചര്‍ച്ച ചെയ്യണം. അപ്പോഴും ആളും തരവും മറന്നുള്ള വര്‍ത്തമാനരീതി ഒഴിവാക്കണം. ആര് ആരോട് എങ്ങനെ സംസാരിക്കുന്നു എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കണം. വയസ്സിനൊത്ത വാചാലത മതി. വാക്കുകള്‍ വായില്‍ കൊള്ളാവുന്നവയായിരിക്കണം. സംസാരത്തെ സംഭാഷണമാക്കാന്‍ എല്ലാവരും ശീലിക്കണം. 
     കുടുംബത്തിലാണ് കുട്ടികള്‍ സംസാരിക്കാന്‍ പഠിക്കുക. കുഞ്ഞുങ്ങളുടെ വായില്‍നിന്നു വരുന്നവ അവരുടെ കുടുംബങ്ങളുടെ സ്വഭാവത്തെ ഒരു വലിയപരിധിവരെവിളിച്ചോതുന്നുണ്ട്. അതുകൊണ്ടുതന്നെകുടുംബത്തിലെ സംസാരശൈലിക്കു സംസ്‌കാരച്ചുവയുണ്ടാകണം അസഭ്യഭാഷണം നടത്തുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുപോലെ അനാരോഗ്യകരമാണ്. അംഗങ്ങളുടെ അഭിവൃദ്ധിക്കും ആത്മീയവളര്‍ച്ച
യ്ക്കും സഹായിക്കുന്നവ കുടുംബങ്ങളില്‍ സംസാരവിഷയങ്ങളാകണം. മക്കള്‍ മാതാപിതാക്കളോടും മുതിര്‍ന്നവരോടും മാന്യമായി സംസാരിക്കണം. തലമൂത്തവരെ വാക്കുകള്‍കൊണ്ടണ്ടു വന്ദിക്കാന്‍ പരിശീലിക്കണം. 
        ശിക്ഷണത്തിന്റെ ഭാഗമായിപ്പോലും അപ്പനമ്മമാര്‍ കുഞ്ഞുങ്ങളുടെമേല്‍ ശാപജല്പനങ്ങളോ മോശമായ പദങ്ങളോ പ്രയോഗി
ക്കരുത്. വടികൊണ്ടണ്ടണ്ട് അടിക്കുന്നതിനെക്കാള്‍ ആഴമുള്ള മാനസികമുറിവുകള്‍ അവയ്ക്ക് അനായാസം അവരില്‍ സൃഷ്ടി
ക്കാനാവും. തറുതല പറയുന്ന ദുശ്ശീലം ആരും ആഭരണമായി അണിയരുത്. വായാകുന്ന വാതിലിന് ഒരു താഴും താക്കോലുമുള്ളത് നല്ലതണ്; അനവസരങ്ങളില്‍ അടച്ചിടാന്‍ അതുപകരിക്കും. സംസാരം സാരം ഉള്ളതായിരിക്കണം. അല്ലെങ്കില്‍ വെറും വ്യര്‍ഥഭാഷണമായിപ്പോകും. നല്ല സംസാരങ്ങള്‍ കുടുംബത്തില്‍ നിറയട്ടെ. സദ്‌വാക്കുകളാല്‍ വീടും പരിസരവും അനുദിനം വിശുദ്ധീകരിക്കപ്പെടട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)