•  28 Nov 2024
  •  ദീപം 57
  •  നാളം 38
ആരോഗ്യവീഥി

തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങിയാല്‍ ?

കസ്മികമായി തൊണ്ടയില്‍ ആഹാരമോ മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങിയാല്‍ പൊതുവെ സംസാരിക്കാനോ ശ്വസിക്കാനോ സാധിക്കാതെവരും. ഈ വസ്തുക്കള്‍ നമ്മുടെ ശ്വാസോച്ഛ്വാസത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഈ അവസ്ഥയാണ് ചോക്കിങ് എന്നു പറയുന്നത്. ശ്വാസോച്ഛ്വാസം നടക്കാതെവന്നാല്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും അതു നമ്മുടെ തലച്ചോറിനും മറ്റവയവങ്ങള്‍ക്കും ദോഷകരമായിത്തീരുകയും ചെയ്യുന്നു. ഇതു നമ്മെ പതിയെ മരണത്തിലേക്കു നയിക്കും.
കുട്ടികള്‍, വയോധികര്‍, പാര്‍ക്കിന്‍സണ്‍ രോഗമുള്ളവര്‍, പക്ഷാഘാതം സംഭവിച്ചവര്‍, ഇലൃലയൃമഹ ുമഹ്യെ ബാധിച്ചവര്‍, മാനസികവൈകല്യമുള്ളവര്‍ എന്നിവര്‍ക്കു ഭക്ഷണമോ മറ്റു വസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങുവാനുള്ള സാധ്യത മുന്‍കൂട്ടി കാണുകയും അതിനുവേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
ചോക്കിങ് പ്രധാനമായും രണ്ടു രീതിയിലാണ് നമ്മുടെ ശ്വസനത്തെ ബാധിക്കുന്നത്.
ഭാഗികമായി ബാധിക്കുമ്പോഴുള്ള ലക്ഷണങ്ങള്‍ 
ശ്വസിക്കുമ്പോള്‍ ചെറിയ തോതിലുള്ള ശബ്ദം കേള്‍ക്കുക /വായില്‍കൂടെ ശ്വസിക്കുമ്പോള്‍ കുറച്ചുമാത്രം വായു പുറത്തേക്കു പോകുന്നത് / പെട്ടെന്ന് ഉണ്ടാകുന്ന ചുമ / ഉത്കണ്ഠ വര്‍ധിക്കുന്നു / മരണത്തെ മുന്‍പില്‍ കാണുന്ന ഭയം. 
പൂര്‍ണ്ണമായി
ബാധിക്കുമ്പോഴുള്ള ലക്ഷണങ്ങള്‍ 

ചുമയ്ക്കുവാനോ ശ്വസിക്കാനോ സംസാരിക്കാനോ സാധിക്കാതെ വരുന്നത് / രണ്ടു കൈകളും കഴുത്തില്‍ കൂട്ടിപ്പിടിച്ച് അസ്വാസ്ഥ്യം കാണിക്കുന്നു / വായില്‍ കൂടെ ശ്വാസം അകത്തേക്കോ പുറത്തേക്കോ ശ്വാസോച്ഛ്വാസംചെയ്യാന്‍ പറ്റാത്ത അവസ്ഥ / രോഗി ശ്വാസം എടുക്കുവാന്‍ ശ്രമിക്കുന്നുണെ്ടങ്കിലും അതിനു സാധിക്കാത്ത അവസ്ഥ.
മുന്‍കരുതല്‍
ഏറ്റവും അടുത്തുള്ള ഒരു ആശുപത്രിയുടെ ഫോണ്‍ നമ്പര്‍ എപ്പോഴും കയ്യില്‍ സൂക്ഷിക്കുക, അത്യാവശ്യസാഹചര്യത്തില്‍ സഹായത്തിനായി അതില്‍ ബന്ധപ്പെടുക. ഏറ്റവും അടുത്തുള്ള വ്യക്തിയോട് സഹായംതേടുക. അടുത്തുള്ള ആംബുലന്‍സ് സേവനംതേടുക. ഇതു മൂന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്രയും വേഗം രോഗിയെ ആശുപത്രിയില്‍ എത്തിക്കുക.
ഭാഗികമായ തടസ്സങ്ങള്‍ക്കുള്ള ചികിത്സാരീതികള്‍
കൂടെയുള്ളവര്‍ ഭയപ്പെടാതെ രോഗിയുടെ കൂടെ നില്‍ക്കുക. രോഗി മുന്‍പോട്ടു ചാഞ്ഞിരിക്കുകയാണെന്നുറപ്പുവരുത്തുക. രോഗിയോട് ചുമയ്ക്കുവാന്‍ പറയുക. ഏറ്റവും വേഗത്തില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുക.
പൂര്‍ണ്ണമായ തടസ്സങ്ങള്‍ക്കുള്ള ചികിത്സാരീതികള്‍
നേരത്തേ പറഞ്ഞ രീതികളില്‍ സഹായം അഭ്യര്‍ത്ഥിക്കുക. രോഗി മുന്‍പോട്ടു ചാഞ്ഞിരിക്കുകയാണെന്നുറപ്പു വരുത്തുക. കൈകൊണ്ട് പുറത്ത് 5 പ്രാവശ്യം ശക്തമായി തട്ടുക. ഇങ്ങനെ ചെയ്യുമ്പോള്‍ കുടുങ്ങിയ വസ്തു പുറത്തുവരുന്നുണേ്ടായെന്നു നോക്കുക.
എന്നിട്ടും തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തു വന്നില്ലെങ്കില്‍ ചിത്രത്തില്‍കാണുന്നതു പോലെ ചെയ്യുക (ഒലശാഹശരവ ങമിീലൗ്ൃല) ഇങ്ങനെ 5 തവണ ചെയ്തതിനു ശേഷം തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തു വന്നോയെന്നു നോക്കുക. ആശുപത്രിയില്‍ എത്തു ന്നതുവരെ ഈ പ്രക്രിയ തുടരുക. ഇതിനിടയില്‍ രോഗി ബോധരഹി തനായാല്‍ ഉടനടി ഇജഞ തുടങ്ങുക. അതിനുശേഷം എത്രയും പെട്ടെ ന്നു രോഗിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിക്കുക.
കുട്ടികള്‍ക്കോ ശിശുക്കള്‍ക്കോ ചോക്കിങ് സംഭവിച്ചാല്‍
കുട്ടിയെ കൈത്തണ്ടയില്‍ കിടത്തി ചിത്രത്തില്‍ കാണുന്നതു പോലെ 5 തവണചെയ്യുക. ഇങ്ങനെ 5 തവണ ചെയ്തതിനു ശേഷം തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തു വന്നോയെന്നു നോക്കുക. ആശു പത്രിയില്‍ എത്തുന്നതു വരെ ഈ പ്രക്രിയ തുടരുക. ഇതിനിടയില്‍ കുട്ടി ബോധര ഹിതനായാല്‍ ഉടനടി ഇജഞ തുടങ്ങുക. അതിനു ശേഷം എത്രയും പെട്ടെന്നു കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിക്കുക.
കുട്ടികള്‍ക്കും വയോധികര്‍ക്കുമുള്ള മുന്‍കരുതലുകള്‍
ശരിയായ രീതിയില്‍ ഇരുന്നു ഭക്ഷണം കഴിക്കുക / ഭക്ഷണം മുഴുവനായി വായില്‍നിന്ന് ഇറക്കിയതിനു ശേഷം മാത്രം അടുത്ത ഭക്ഷണം കൊടുക്കുക /കഴിക്കുക/വായ ശുചിയായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുക / ഭക്ഷണം നല്‍കുമ്പോള്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും പൂര്‍ണ്ണമായ ബോധം ഉണെ്ടന്ന് ഉറപ്പു വരുത്തുക /കുട്ടികളും വയോധികരും ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ ശുശ്രൂഷകന്‍ കൂടെ നില്‍ക്കുക.
ശിശുക്കള്‍ക്കുള്ള മുന്‍കരുതലുകള്‍
ചെറിയ വലിപ്പത്തിലുള്ള വസ്തുക്കള്‍ കുട്ടികള്‍ക്കു കളിക്കുവാനായി നല്‍കരുത് / ഭക്ഷണങ്ങള്‍ പൊടിരൂപത്തില്‍ കുതിര്‍ത്തു നല്‍കുവാന്‍ എപ്പോഴും ശ്രദ്ധിക്കുക / ശിശുക്കള്‍ കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അവര്‍ക്ക് ഒരു മേല്‍നോട്ടം ഉറപ്പു വരുത്തുക /കുട്ടികളുടെ തൊണ്ടയില്‍ പെട്ടെന്നു കുരുങ്ങുന്ന രീതിയിലുള്ള ഭക്ഷണവസ്തുക്കള്‍ അവര്‍ക്കു നല്‍കാതിരിക്കുക. ആവശ്യമെങ്കില്‍ അതു മുറിച്ചു / പൊടിച്ചുനല്‍കുക.


ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ 
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റാണ്
.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)