ഇതര കൊക്കുകളില്‍നിന്നു വ്യത്യസ്തമായി തടിച്ച ചെറിയ കഴുത്താണ് പാതിരാക്കൊക്കിന്റേത്. ഇംഗ്ലീഷില്‍ ആഹമരസ രൃീംിലറ ിശഴവ േവലൃീി എന്നാണു നാമം. തലയും പുറവും ഇരുണ്ട പച്ച കലര്‍ന്ന കറുപ്പും അടിഭാഗം വെളുപ്പും നിറഞ്ഞ ഇവയുടെ കഴുത്തിനു പിന്നിലായി പിടലിയില്‍നിന്നു വെള്ളനിറത്തിലുള്ള തൂവലുകള്‍ കാണാം. മുതിര്‍ന്നവയുടെ കണ്‍പോളയ്ക്കു കടുംചുവപ്പുനിറമാണ്. കുഞ്ഞുങ്ങള്‍ക്കു തവിട്ടുനിറവും ശരീരം നിറയെ പുള്ളികളും വരകളും കാണാം. ജലാശയങ്ങള്‍ക്കുസമീപം രാത്രികളില്‍ ഇവ ഇരതേടിയിറങ്ങുന്നു.
മുട്ടയിടുന്ന സമയത്ത് മൂര്‍ദ്ധാവില്‍ രണ്ടു നാടത്തൂവലുകള്‍ ഉണ്ടാവും. കാലുകള്‍ക്ക് ഇളം പച്ചനിറമാണ്. അമ്മക്കിളിയുടെ ഒരു ഛായയും കുഞ്ഞിനുണ്ടാവില്ല. കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും പാതിരാക്കൊക്ക് ഉണ്ടെങ്കിലും നേരില്‍ കാണാന്‍ കിട്ടുക അപൂര്‍വമാണ്. നേരത്തേ പറഞ്ഞതുപോലെ രാത്രിസഞ്ചാരികളായതുകൊണ്ടാകാം ഈ പേരുണ്ടായത്. കടുത്ത വെയില്‍ ഇല്ലെങ്കില്‍മാത്രമേ ഇവ പകല്‍ സമയത്തു പുറത്തിറങ്ങൂ. ഫെബ്രുവരിമുതല്‍ ജൂണ്‍വരെയാണ് പ്രജനനകാലം. രണ്ടോ നാലോ മുട്ടകളാണിടുക. ചതുപ്പുകളിലും തോടുകളിലും ജലാശയങ്ങളിലുമൊക്കെയാണ് ഇവ ആഹാരം തേടുന്നത്.