ഇന്ത്യയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നടക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം അതിവേഗം വര്‍ധിക്കുകയാണ്. കൂടാതെ, ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍, പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവു കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവ ഇന്ത്യയില്‍ ദാരിദ്ര്യനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യനിര്‍മാര്‍ജനദിനമാണ് ഒക്ടോബര്‍ 17.ദാരിദ്ര്യത്തിനെതിരേ അന്താരാഷ്ട്രതലത്തിലുള്ള പോരാട്ടത്തെക്കുറിക്കുന്ന ദിനം. ഈ അവസരത്തില്‍ത്തന്നെയാണു ദാരിദ്ര്യവുമായി ബന്ധപ്പെട്ട ആഗോളവിശപ്പുസൂചികയിലെ ഏറ്റവും പുതിയ കണക്കുകളും കണ്ടെത്തലുകളും ആഗോളതലത്തില്‍ത്തന്നെ പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കു വേദിയാകുന്നത്. ഐറിഷ് മനുഷ്യാവകാശസംഘടനയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും...... തുടർന്നു വായിക്കു