ആവര്‍ത്തിക്കപ്പെടരുതാത്ത ദുരന്തങ്ങള്‍ മറക്കാതിരിക്കുകതന്നെ വേണം. ലോകത്തിന്റെ മറവികള്‍ക്കെതിരായ നിരന്തരപോരാട്ടം എന്ന നിലയിലാവും ഈ വര്‍ഷത്തെ സമാധാന നൊബേല്‍സമ്മാനം ജാപ്പനീസ് അണുബോംബ് അതിജീവിതരുടെ ഏക രാജ്യാന്തരസംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്കു നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്നത്. വര്‍ത്തമാനകാലത്ത് ആണവായുധഭീഷണിയുടെ അശാന്തതീരങ്ങളില്‍ നൊബേല്‍ സമ്മാനക്കമ്മിറ്റിയുടെ ഈ തിരഞ്ഞെടുപ്പ് ചേരിതിരിഞ്ഞിരിക്കുന്ന ലോകരാജ്യങ്ങള്‍ക്കുള്ള സന്ദേശംകൂടിയാണ്. ലോകം ഇന്നേവരെ കണ്ട ഏറ്റവും ക്രൂരമായ
ആക്രമണത്തിന്റെ അവശേഷിപ്പുകള്‍ തലമുറകളായി പേറുന്ന ഹിബാ കുഷകളുടെ ജീവിതം സമാധാനപാതയില്‍ വഴിവിളക്കാകണമെന്ന് ഈ പുരസ്
കാരം നമ്മെ...... തുടർന്നു വായിക്കു
സമാധാന നൊബേല്‍: ആണവവിരുദ്ധ കൂട്ടായ്മ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്
Editorial
ജീവന്‍ ഹനിക്കുന്ന നെറികെട്ട വാക്കുകള്‍
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വാക്കുകള്‍ കൊണ്ടു ശബ്ദമുഖരിതമാണ് നമ്മുടെ രാഷ്ട്രീയഭൂമിക. വിഷമുനയുള്ള വാക്കുകള്‍കൊണ്ട് അസ്ത്രമെയ്യുന്ന രാഷ്ട്രീയക്കോമാളികളുടെ കേളീരംഗമായി കേരളം അധഃപതിച്ചിരിക്കുന്നു!.
ലേഖനങ്ങൾ
ഒപ്പമുള്ളവര്‍ നമ്മുടെ കാവല്‍ക്കാരോ?
സമൂഹത്തിന്റെ കെട്ടുറപ്പും ബലവും ഉറപ്പിക്കുന്നത് നമ്മുടെ സൗഹൃദത്തിലാണ്. അതായത്, കൂട്ടാണ് ഒന്നിപ്പിന്റെ സൂത്രവാക്യം. പണ്ടൊക്കെ ഹൃദയത്തില്‍നിന്നായിരുന്നു 'മെസേജ്' വന്നുകൊണ്ടിരുന്നത്; അത്.
നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തിയ ദാനപ്രഭു
2018 ഫെബ്രുവരി ആറാംതീയതി. അന്നായിരുന്നു ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ നേതൃത്വത്തില്‍, ജീവകാരുണ്യരംഗത്തെ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് വലിയൊരു ചടങ്ങില്‍വച്ച് പ്രശസ്ത.
സന്തുഷ്ടജീവിതത്തിനു ബോംബിടുന്നവര്‍!
എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ ഒരു നായക്കുട്ടിയെ വാങ്ങാന്‍ പോയി. അവിടെ കണ്ട.