ഏഷ്യക്കാര്‍ക്കു പൊതുവെയും, ഇന്ത്യക്കാര്‍ക്കു പ്രത്യേകിച്ചും സന്തോഷം പകര്‍ന്ന ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുകയാണ്. ഏഷ്യയില്‍നിന്നുള്ള ഇന്ത്യന്‍വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയില്‍ ഉപവിഷ്ടനാകുന്നു എന്നതാണ് പ്രധാനപ്പെട്ട ആ സന്തോഷവാര്‍ത്ത.
ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ധനകാര്യവകുപ്പുമന്ത്രിയായിരുന്ന (ബ്രിട്ടനില്‍ ചാന്‍സലര്‍) ഋഷി സുനക്, പ്രധാനമന്ത്രിപദം രാജിവച്ചിറങ്ങിയ ലിസ് ട്രസിന്റെ പിന്‍ഗാമിയായി ചുമതലയേറ്റു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തീരുമാനിക്കപ്പെട്ടതോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ടത്.
പ്രധാനമന്ത്രിസ്ഥാനത്തേക്കു തിരഞ്ഞെടുക്ക
പ്പെടാന്‍ ആഗ്രഹിച്ചിരുന്ന പ്രമുഖരുടെ മുന്‍നിരയിലുണ്ടായിരുന്ന പെന്നി മോര്‍ഡോണ്‍ടും...... തുടർന്നു വായിക്കു