4180 കിലോമീറ്റര്‍ നീളമുള്ള നൈഗര്‍ നദി വലുപ്പത്തില്‍ ആഫ്രിക്കയിലെ മൂന്നാമത്തേതാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയുടെ സ്വന്തം നദിയായ നൈഗര്‍, ഗിനിയിലെ ഉയര്‍ന്ന വനപ്രദേശമായ ഗിനി ഹൈലാന്‍ഡ്‌സില്‍(Guinea Highlands) നിന്നാണ് ഉദ്ഭവിക്കുന്നത്. നൈഗര്‍ നദിയുടെ പേരില്‍നിന്നാണ് ആഫ്രിക്കന്‍ രാജ്യങ്ങളായ നൈഗറിനും നൈജീരിയയ്ക്കും പേരുണ്ടായത്. മാലി, നൈഗര്‍, ബനില്‍, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന നൈഗര്‍ നദി അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് ന്യൂഗിനിയില്‍ പതിക്കുന്നു.
വളഞ്ഞുപുളഞ്ഞൊഴുകുന്ന വന്യമായ നദി. ആദ്യകാലങ്ങളില്‍ ഇതിന്റെ ഉദ്ഭവസ്ഥാനം കണ്ടെത്തുക ബുദ്ധിമുട്ടേറിയിരുന്നു. പില്‍ക്കാലത്ത് യൂറോപ്യന്‍ പര്യവേക്ഷകര്‍ രണ്ടുനദിയാണെന്നു കരുതിയിരുന്നത് ഒന്നാണെന്നു മനസ്സിലായി. അപ്പര്‍ നൈഗര്‍, ലോവര്‍ നൈഗര്‍ എന്നീ രണ്ടു നദികള്‍ ചേര്‍ന്നാണ് ഇപ്പോളത്തെ നൈഗര്‍ ഉണ്ടായത്. ടിംബുക്ടു എന്നൊരു തടാകമാണ് ഈ നദികളെ രണ്ടാക്കി മാറ്റി നിര്‍ത്തിയത്. തടാകം മാറിമറിഞ്ഞതോടെ രണ്ടു നദികള്‍ ഒന്നായ കാഴ്ച!... രണ്ടു നൈഗറുകള്‍ ഒന്നായിമാറി. നൈഗര്‍ ഡെല്‍റ്റ പ്രശസ്തമാണ്. പലപ്പോഴുമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍ നിമിത്തം ഫലപുഷ്ടമായ ഈ പ്രദേശം കൃഷിക്കും മീന്‍പിടിത്തത്തിനും പേരുകേട്ടതു തന്നെ.
നൈഗര്‍ നദിയുടെ പ്രധാനപോഷകനദി ഏതെന്നോ? ബെന്യൂ. വേറെയും പോഷകനദികളുണ്ട്. സെക്കോട്ടോ, കാഡുന, ആനംബ്ര, ബാനി എന്നിവ