•  28 Nov 2024
  •  ദീപം 57
  •  നാളം 38
പുഴയൊഴുകും വഴി

വൈകാരികതയുടെ അര്‍ത്ഥതലങ്ങള്‍

ഞ്ഞനീലാഞ്ചിതങ്ങളായ കല്പനകളില്‍ അടയിരിക്കാന്‍ കൊതിക്കുന്ന ആണ്‍കൂട്ടങ്ങള്‍ക്കു തീര്‍ത്തും നിരാശ സമ്മാനിക്കുന്ന നിരീക്ഷണങ്ങളായിരുന്നു റോസ്‌മേരി ബാസണ്‍ പുറത്തുവിട്ടത്. എന്താണ് സെക്‌സിന് സ്ത്രീയെ പ്രേരിപ്പിക്കുന്നത്? നീണ്ട പട്ടികതന്നെ അവതരിപ്പിക്കുന്നു. വൈകാരികമായ അടുപ്പം ((emotional intimacy)സ്ഥാപിക്കുക, സ്‌നേഹവും പരിപാലനകളും പ്രകടിപ്പിക്കുക, പങ്കുവയ്ക്കല്‍ എന്ന ലക്ഷ്യത്തിനുവേണ്ടി ശാരീരികസന്തോഷം കൈമാറുക, പരസ്പരാകര്‍ഷണത്തെ ശക്തിപ്പെടുത്തുക, ഉത്തരവാദിത്വമുള്ളവരായിരിക്കാനുള്ള അഭിലാഷം നിറവേറ്റുക എന്നിങ്ങനെ നീളുന്ന ലിസ്റ്റിന്റെ അവസാനമാണ് ''ശാരീരികാവശ്യം'' എന്ന വിഷയം പരാമര്‍ശിക്കപ്പെടുന്നത്! ഇക്കൂട്ടത്തില്‍ പറയപ്പെട്ട വൈകാരിക അടുപ്പം, ഒരേ പങ്കാളിയുമൊത്ത് ദീര്‍ഘനാള്‍ ദാമ്പത്യജീവിതം നയിക്കുന്നതിന് അവളെ പ്രാപ്തയാക്കുന്ന ശക്തിസ്രോതസ്സാണത്രേ!
പരമ്പരാഗത ലൈംഗികപ്രതികരണചക്രം (മാസ്‌റ്റേഴ്‌സ്, ജോണ്‍സണ്‍, കപ്ലാന്‍) വിശദീകരിക്കുന്ന ക്രമം രതിമോഹത്തില്‍നിന്നു തുടങ്ങുന്നു. പിന്നീടത് ഉദ്ദീപനം, ഉദ്ദീപനവൃദ്ധി, രതിമൂര്‍ച്ഛ എന്നീ ഘട്ടങ്ങളും കടന്ന്,     ഒടുവില്‍ റിസൊല്യൂഷനില്‍ അവസാനിക്കുന്നു. ഇതില്‍നിന്നു ഭിന്നമായി അവതരിക്കപ്പെട്ടത് ''വൈകാരിക അടുപ്പത്തെ, കേന്ദ്രമാക്കിയുള്ള ബദല്‍ മോഡലാണ്. സ്ത്രീലൈംഗികപ്രതികരണചക്രമെന്നനിലയില്‍ ഇതാണ് ഒന്നുകൂടി പ്രസക്തമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. അതായത്, ഇന്ദ്രിയാനുഭൂതിക്കുമേല്‍, വൈകാരിക അടുപ്പമെന്ന ലക്ഷ്യം കടന്നുവരുന്നു. 
ഈ മോഡല്‍ അനുസരിച്ച് സ്ത്രീയുടെ ലൈംഗികാനുഭവം  ഒരു നിര്‍വികാരാവസ്ഥയില്‍നിന്നാണ് (sexual nutrality) തുടങ്ങുന്നത്. അപ്പോള്‍ ലൈംഗികോത്തേജകങ്ങളായ ചോദകങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊള്ളാനാകുക? അതിനവള്‍ക്കു വേണ്ടത്, സെക്‌സിന്റെ അന്തിമമായ ലക്ഷ്യം, ''വൈകാരികാടുപ്പം''ആയിരിക്കുമെന്നുള്ള ഉറപ്പാണ്. തന്റെ പങ്കാളിയില്‍നിന്ന് ആ ഉറപ്പ് കിട്ടുമ്പോള്‍ ഉത്തേജകങ്ങളെ സഹര്‍ഷം സ്വീകരിക്കുകയോ  ബോധപൂര്‍വം കണ്ടെത്തുകയോ ചെയ്യുന്നു. അങ്ങനെ നിര്‍വികാരാവസ്ഥ ഉദ്ദീപനത്തിനു വഴിമാറുന്നു (മൃീൗമെഹ). തുടര്‍ന്നാണ് രത്യാനുഭൂതി ലഭിക്കുവാനുള്ള താത്പര്യം (desire)  ഉണ്ടാകുക.
പരമ്പരാഗത പുരുഷകേന്ദ്രീകൃതമോഡലുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അവിശ്വസനീയമായി തോന്നാം. ആണ്‍മനസ്സിന്റെ മാത്രം വിസ്മയമായി ഇതു മാറുന്നു എന്നതില്‍ വാസ്തവവും ഫലിതവും ഒരുപോലെ അടങ്ങിയിരിക്കുന്നു.
ഈ മോഡല്‍ വ്യക്തമായി മുന്നോട്ടു വയ്ക്കുന്ന കാര്യമിതാണ്: സ്ത്രീയില്‍ രതികേന്ദ്രീകൃത ചിന്തകള്‍പോലും ആരംഭിക്കുന്നത് പ്രണയത്തില്‍നിന്നാണ്. നിര്‍വീര്യാവസ്ഥയ്ക്കും ഉദ്ദീപനത്തിനുംശേഷം താത്പര്യം ഉണ്ടാകുന്നു എന്നത് അവളുടെ ലൈംഗികതയുടെ അനന്യതയും ജീവശാസ്ത്രപരമായ അടിവരയിടലുമാണ്. പുരുഷന്‍ വിഭക്തപ്രണയത്തിന്റെയുംകൂടി വക്താവാകുമ്പോള്‍, സ്ത്രീ അവിഭക്തപ്രണയത്തിന്റെ സ്ഥാനപതിയായിത്തന്നെ തുടരുന്നു! അവള്‍ക്ക് പ്രണയവും സെക്‌സും രണ്ടല്ലതന്നെ.
ബദല്‍മോഡലിലേക്കു വീണ്ടും നോക്കാം. താത്പര്യത്തിന്റെ ഘട്ടം എത്തിച്ചേരേണ്ടത്, വൈകാരിക അടുപ്പത്തിലേക്കാണ്. ഇതിന് രണ്ടുവശങ്ങളുണ്ട് വൈകാരികസംതൃപ്തിയും ശാരീരികസംതൃപ്തിയും. വൈകാരികത നിറവണിയുന്നത് പ്രണയത്തിന്റെ പഞ്ചദളങ്ങളിലൂടെയാണ്. ശാരീരികസംതൃപ്തിയാകട്ടെ ശാരീരികബന്ധത്തില്‍ ഉളവാകുന്ന അനുഭൂതിയിലൂടെയും. പുരുഷന്‍ ഇതേക്കുറിച്ചു വ്യക്തമായ ധാരണയുള്ളവനായിരിക്കണം. പൗരുഷമായ കാഴ്ചപ്പാടില്‍, വൈകാരികതയെ മാനിക്കാതെ പോകരുത്. 
വൈകാരിക അടുപ്പം നേടുന്നതില്‍, ശാരീരിക വൈകാരിക തലങ്ങളിലെ പരാജയങ്ങള്‍ വിപരീതഫലമാണുണ്ടാക്കുക. രണ്ടും അവളെ സംബന്ധിച്ചിടത്തോളം, ഒഴിവാക്കാനാവാത്തതുതന്നെയാണ്. പങ്കാളിയുമായുള്ള ഏകീഭാവത്തിന് വേറിട്ടൊരു മാര്‍ഗവുമില്ല. കുടുംബജീവിതത്തിന്റെ സുസ്ഥിരതയ്ക്കും ഭദ്രതയ്ക്കും സെക്‌സ് അങ്ങനെ ദിശാനക്ഷത്രമാകുന്നു.
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)