•  28 Nov 2024
  •  ദീപം 57
  •  നാളം 38
പുഴയൊഴുകും വഴി

കോംഗോ നദി

യര്‍ എന്നായിരുന്നു പണ്ട്  കോംഗോനദിയുടെ പേര്. ലോകത്തിലെ രണ്ടാമത്തെ വലിയ മഴക്കാടായ കോംഗോ മഴക്കാടുകളിലൂടെയും പുല്‍മേടുകളിലൂടെയുമാണ് കോംഗോ നദിയുടെ ഒഴുക്ക്. നൈല്‍നദി കഴിഞ്ഞാല്‍ ആഫ്രിക്കന്‍ സംസ്‌കാരത്തെ വളര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട നദി കോംഗോ തന്നെ. ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്റെ അളവില്‍ ആമസോണിനു പിന്നില്‍ ലോകത്തു രണ്ടാംസ്ഥാനത്തുണ്ട് ഈ നദി.
ലോകത്തിലെ ഏറ്റവും  ആഴമേറിയ നദി കൂടിയാണു കോംഗോ. ചിലയിടങ്ങളില്‍ കോംഗോയ്ക്കു 220 മീറ്ററിലധികം ആഴമുണ്ട്. നീളത്തില്‍ ആഫ്രിക്കയില്‍ രണ്ടാംസ്ഥാനവും ലോകത്തില്‍ ഒന്‍പതാം സ്ഥാനവുമാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (പഴയ സയര്‍), സാംബിയ, എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിക്കടുത്തുനിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. തുടര്‍ന്നു റിപ്പബ്ലിക് ഓഫ് അംഗോള, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, സാംബിയ, കോംഗോ, കാമറൂണ്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ഒടുവില്‍ അറ്റലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു. നീളം 4700 കി.മീറ്റര്‍ വരും.
ആഫ്രിക്കയില്‍ ഏറ്റവും ഒഴുക്കുള്ള നദികളില്‍ ഒന്നാണ് കോംഗോ. നാല്‍പതോളം ജലവൈദ്യുത പദ്ധതികള്‍ ഈ നദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനപ്പെട്ടത് ഇന്‍ഗാഡാം പദ്ധതി തന്നെ. 1970 ല്‍ ഈ പദ്ധതി പൂര്‍ത്തീകരിച്ചു.
കോംഗോ നദിക്ക് ഒട്ടേറെ പോഷകനദികളുണ്ട്. പ്രധാനപ്പെട്ടതു മൂന്നെണ്ണമാണ്. ഉബാംഗി, സംഘ, കസല്‍ എന്നിവയാണവ. ആ രാജ്യത്തെ ചരക്കുഗതാഗതത്തിനുള്ള പ്രധാന ഹൈവേ ആയ ഈ നദിക്കു അന്നാട്ടുകാര്‍ വിളിച്ച പേരാണ് ''ലുബാബ'.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)