•  30 Jan 2025
  •  ദീപം 57
  •  നാളം 46
പുഴയൊഴുകും വഴി

മിസിസിപ്പി

പൂര്‍ണമായും അമേരിക്കന്‍ ഐക്യനാടുകളിലൂടെ ഒഴുകുന്ന നദിയാണ് മിസിസിപ്പി. അമേരിക്കന്‍ ഗോത്രവര്‍ഗക്കാരുടെ ഭാഷയില്‍ മിസിസിപ്പി എന്ന വാക്കിന് മഹാനദി എന്നാണ് പൊരുള്‍. ലോകത്തിലെ നീളം കൂടിയ നദികളില്‍ നാലാം സ്ഥാനമാണ് മിസിസിപ്പിക്കുള്ളത്. ഒട്ടേറെ പോഷകനദികള്‍ ഉണ്ട്. മിസൂറി, ഒഹായോ എന്നിവയാണ് പ്രധാനപ്പെട്ട രണ്ടുപോഷകനദികള്‍. ഇവയില്‍ മിസൂറി നദിക്കു മിസിസിപ്പിയേക്കാള്‍ നീളമുണ്ടെന്നതാണ് വിചിത്രം. സെന്റ് ലൂയി എന്ന സ്ഥലത്തുവച്ച് മിസൂറി നദി മിസിസിപ്പിയില്‍ ലയിക്കുന്നു. മിസിസിപ്പി നദീവ്യവസ്ഥയുടെ ആകെ നീളം 5971 കി.മീറ്റര്‍. മറ്റൊരു പ്രത്യേകത മിസിസിപ്പി അമേരിക്കയിലെ 51 സംസ്ഥാനങ്ങളില്‍ 31 ലും പൂര്‍ണമായോ ഭാഗികമായോ വെള്ളമെത്തിക്കുന്ന നേര്‍ക്കാഴ്ചയാണ്. അതായത്, വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ എട്ടിലൊന്നു പ്രദേശത്ത് മിസിസിപ്പി നദീതടം വ്യാപിച്ചുകിടക്കുന്നു.
അമേരിക്കയുടെ ചരിത്രത്തിലും സംസ്‌കാരത്തിലുമെല്ലാം സ്വാധീനം നേടിയിട്ടുള്ള മിസിസിപ്പി നദി മിനിസോട്ടയിലെ ഇറ്റാസ്‌ക തടാകത്തില്‍ ഉദ്ഭവിച്ച് തെക്കോട്ടൊഴുകി മെക്‌സിക്കല്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യംമുതലേ മിസിസിപ്പിയിലൂടെ ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ ജലഗതാഗതമാര്‍ഗങ്ങളുണ്ടായിരുന്നു. മിസിസിപ്പിനദിയോട് കുട്ടിക്കാലംമുതല്‍ കൂട്ടുകൂടി വളര്‍ന്ന ലോകപ്രശസ്ത എഴുത്തുകാരനാണ് മാര്‍ക്ട്വയിന്‍. മിസിസിപ്പിയുടെ ഇതിഹാസകാരന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ 'ദി അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍' തുടങ്ങി ഖ്യാതി നേടിയ പല കൃതികളിലും ഈ നദി കഥാപാത്രമായി മാറുന്നുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)