ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തില്‍ മസാച്യുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി.) യില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കണക്കുകൂട്ടുന്നതിനും മറ്റുമായി കമ്പ്യൂട്ടര്‍ സമാനമായ ഒരു മെഷീന്‍ കണ്ടുപിടിച്ചു. ഇന്നത്തെപ്പോലെ എല്ലാവര്‍ക്കും കമ്പ്യൂട്ടറുകള്‍ ലഭ്യമായ കാലമായിരുന്നില്ല എന്നു മാത്രമല്ല, വളരെ ശ്രദ്ധയോടെ പ്രത്യേക താപനില നിലനിര്‍ത്തിയ മുറികളില്‍ അതീവസുരക്ഷയോടെ മാത്രമാണ് അന്ന് കമ്പ്യൂട്ടറുകള്‍ സൂക്ഷിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഈ കണ്ടുപിടിത്തം അവിടെ മാത്രമല്ല, പുറംലോകത്തും ശ്രദ്ധ നേടി. അങ്ങനെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മ്മിതബുദ്ധി (Artificial Intelligence) ലബോറട്ടറിയുടെ ഭാഗമായ ആ കുട്ടികളാണ് ഹാക്കര്‍മാര്‍ എന്നറിയപ്പെട്ട ആദ്യസംഘം. ഫോണ്‍ ഫ്രീക്കേഴ്‌സ് എന്ന പേരിലും മറ്റും ഇതിനു മുമ്പും
ഹാക്കിംഗിന് സമാനമായ പ്രവൃത്തികള്‍ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും ഇന്നു കാണുന്ന ഹാക്കിംഗുമായി അഥവാ കംപ്യൂട്ടര്‍ ഓപ്പറേഷനുകളുമായി അത്ര ബന്ധപ്പെട്ടിരുന്നില്ല.
ഹാക്കിംഗ് എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്നത് സ്വകാര്യവിവരങ്ങളുടെയും മറ്റു പ്രധാന സൈബര്‍ രേഖകളുടെയും മോഷണവും അനുബന്ധകുറ്റകൃത്യങ്ങളും ആയിരിക്കാം. എന്നാല്‍, ഏതു വിദ്യയെയുംപോലെ ഹാക്കിംഗ് വിദ്യകളും ദുരുപയോഗം ചെയ്യുന്നതിന്റെ ചില ഫലങ്ങള്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍. മനുഷ്യരാശിക്കു പ്രയോജനകരമായ ന്യൂക്ലിയര്‍വിദ്യ അണുബോംബ് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തുംപോലെ. അതിനാല്‍, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന രീതിയും ലക്ഷ്യവും അടിസ്ഥാനമാക്കി ഹാക്കര്‍മാരെ മൂന്നായി തരം തിരിച്ചിരിക്കുന്നു. നല്ല രീതിയില്‍ മാത്രം ഉപയോഗിക്കുന്നവരെ വൈറ്റ് ഹാറ്റ് ഹാക്കര്‍, കുറ്റകരമായ രീതിയില്‍ ഉപയോഗിക്കുന്നവരെ ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ എന്നും ഇതിനു രണ്ടിനും ഇടയില്‍പ്പെടുന്ന കൂട്ടരെ ഗ്രേഹാറ്റ് ഹാക്കര്‍ എന്നും വിളിക്കുന്നു. വൈറ്റ് ഹാറ്റ് ഹാക്കിംഗ് വളരെ വേഗം വളരുന്ന, വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേï ഒരു പഠനശാഖതന്നെയാണ്. കാരണം, നിയമത്തിലും ശാസ്ത്രത്തിലും സാങ്കേതികവിദ്യാഭ്യാസശാഖകളിലും ബിരുദവും ബിരുദാനന്തരബിരുദവും നേടിയവര്‍ കടന്നുചെല്ലുന്ന ഇടമാണ് വൈറ്റ് ഹാറ്റ് ഹാക്കിംഗ്.
ഫ്രീലാന്‍സായി ജോലി ചെയ്യാം എന്നതിനോടൊപ്പം കംപ്യൂട്ടര്‍ പ്രോഗ്രാമിംഗുകള്‍ ഹോബിയാക്കിയിട്ടുള്ളവര്‍ക്ക് ജോലിയുടെ ബുദ്ധിമുട്ടുകള്‍ നേരിടാതെ ലോകത്തില്‍ എവിടെയുള്ള കമ്പനികളിലും ജോലി ചെയ്യാം എന്നതാണ് വൈറ്റ് ഹാറ്റ് ഹാക്കിംഗിന്റെ പ്രധാന ആകര്‍ഷണീയത. വ്യത്യസ്ത പ്രോഗ്രാമുകള്‍ പഠിക്കാനും വിവിധ സോഫ്റ്റ്‌വെയറുകള്‍ കïെത്തി അവയുടെ അപാകതകള്‍ തിരിച്ചറിയാനും സാധിക്കുക എന്നതിലാണ് ഒരു വൈറ്റ് ഹാറ്റ് ഹാക്കറുടെ കഴിവും പ്രാഗല്ഭ്യവും. തങ്ങളുടെ സൈറ്റുകളിലെയും സോഫ്റ്റ്‌വെയറുകളിലെയും 'ബഗ്‌സ്' (ആൗഴ)െ കണ്ടെത്തി അറിയിക്കുന്ന ഹാക്കര്‍മാര്‍ക്ക് ഉയര്‍ന്ന പ്രതിഫലമാണ് അന്താരാഷ്ട്രകമ്പനികള്‍ നല്‍കിവരുന്നത്. എന്നാല്‍, പ്രതിഫലത്തിന്റെ കനത്തേക്കാളുപരി സങ്കീര്‍ണമായ സോഫ്റ്റ്‌വെയര്‍ ഓപ്പറേഷനുകളില്‍ അഭിരുചിയും ഹരവുമാണ് സാങ്കേതികമേഖലയിലെ പ്രഫഷണുകളെ ഹാക്കിംഗിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.
ഹാക്കിംഗ് പഠിക്കുന്നതിനായി യൂട്യൂബ് വീഡിയോകള്‍ മുതല്‍ ലഭ്യമാണെങ്കിലും ഗവണ്‍മെന്റ് സര്‍ട്ടിഫിക്കേഷനുള്ള കോഴ്‌സുകളാണ് ഈ മേഖലയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ പിന്തുടര്‍ന്നു കാണുന്നത്.
ഇനി, ഹാക്കിംഗ്‌മേഖലയുമായി ഒരു ബന്ധവുമില്ലാത്തവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിലേക്കു കടക്കാം. വളരെ സാധാരണമായി നാം കേള്‍ക്കാറുള്ള നിര്‍ദ്ദേശങ്ങളാണെങ്കിലും പ്രായഭേദമെന്യേ ആളുകള്‍ കുടുങ്ങുന്ന ചില സൈബര്‍ കെണികളെക്കുറിച്ച് വിദ്യാര്‍ത്ഥികളും ജാഗ്രത പുലര്‍ത്തേതുണ്ട്. സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ.
വൈറ്റ് ഹാറ്റ്, ബ്ലാക് ഹാറ്റ് എന്നീ വ്യത്യാസങ്ങളില്ലാതെ ഹാക്കര്‍മാര്‍ വിഹരിക്കുന്ന ഇടമായ സോഷ്യല്‍ മീഡിയാകളിലും മറ്റ് ആശയവിനിമയ ആപ്ലിക്കേഷനുകളിലും ശ്രദ്ധിക്കേണ്ടïചില സാങ്കേതികസൗകര്യങ്ങളും നിര്‍ദ്ദേശങ്ങളുംകൂടിയുണ്ട്.
സുരക്ഷിതമല്ലാത്ത വെബ് സൈറ്റുകള്‍ ഉപയോഗിക്കാതിരിക്കുക
സൈബര്‍സുരക്ഷയുടെ പ്രാഥമികപാഠമായി കരുതപ്പെടുന്ന ഈ മുന്‍കരുതല്‍ മിക്കവര്‍ക്കും അറിയാവുന്നതാണെങ്കിലും ഏറ്റവുമധികം പാലിക്കപ്പെടാത്തതും ഈ പ്രധാന നടപടിതന്നെയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം, ചിലപ്പോള്‍ 'അക്കാദമിക്' ആവശ്യങ്ങള്‍ക്കു പ്രയോജനപ്പെടുത്താവുന്ന സൈറ്റുകള്‍പോലും ഇത്തരത്തില്‍ സുരക്ഷിതമല്ല എന്നു കാണാറുണ്ട്. 'സേഫ് സേര്‍ച്ച്' എന്ന ഓപ്ഷന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമായതും അല്ലാത്തതുമായ സൈറ്റുകളെ തിരിച്ചറിയാനും ഒഴിവാക്കാനും സഹായിക്കും. ചില സൈറ്റുകളിലെ പരസ്യങ്ങളും ഇത്തരത്തില്‍ ശ്രദ്ധിക്കേïവയാണ്. എളുപ്പ
ത്തില്‍ പണം സമ്പാദിക്കാം അല്ലെങ്കില്‍ ഫോണ്‍നമ്പറോ മറ്റു വിവരങ്ങളോ നല്‍കാതെ ചാറ്റ് ചെയ്യാം തുടങ്ങിയ വാഗ്ദാനങ്ങളുമായി വരുന്ന പരസ്യങ്ങള്‍ പ്രത്യേകമായും ശ്രദ്ധിച്ച് അകലംപാലിക്കുക. ഈ പരസ്യങ്ങള്‍ കാണുന്നവരില്‍ കൗതുകം ജനിപ്പിച്ചശേഷം ചിലപ്പോള്‍ ഒറ്റ ക്ലിക്കിലൂടെ ഫോണിലെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയേക്കാം. അല്ലെങ്കില്‍ ഏതെങ്കിലും വൈറസ് മുഖേന കംപ്യൂട്ടറിലേയോ ഫോണിലേയോ വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കാത്തവിധം നശിപ്പിച്ചേക്കാം. ഇത്തരത്തില്‍ ബാങ്ക് അക്കൗï് വിവരങ്ങളും പണവുംവരെ നഷ്ടമാകാറുണ്ട്.
തുറക്കരുതാത്ത ഫയലുകള്‍
സ്പാം ഫയലുകള്‍ തുറക്കരുതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, ഇ-മെയിലില്‍ അറ്റാച്ച്‌മെന്റ് കïാല്‍ അധികമാളുകളും ആകാംക്ഷയോടെ അത് 'ഓപ്പണ്‍' ചെയ്യുന്നവരാണ്. നിരുപദ്രവകരമെന്നു തോന്നാവുന്ന ഇത്തരം അറ്റാച്ചുമെന്റുകള്‍വഴി വൈറസ് അയയ്ക്കുന്നത് സൈബര്‍ ലോകത്ത് വളരെ സാധാരണമാണ്. ചില പ്രമുഖ കമ്പനികളുടെപോലും വിവരങ്ങള്‍ ഇങ്ങനെ ചോര്‍ന്നിട്ടുണ്ട്. പലപ്പോഴും സ്വകാര്യവ്യക്തികളുടെ ഇ-മെയിലിലും മെസേജ് ആപ്ലിക്കേഷനുകളിലും മറ്റും ഇത്തരം വൈറസുകള്‍ വരില്ല എന്ന തെറ്റുധാരണയാണ് പലരെയും അബദ്ധത്തില്‍ എത്തിക്കുന്നത്.
വിളിക്കാതെ വരുന്ന അവസരങ്ങള്‍
ഇവ മറ്റൊരു കെണിയാണ്. അമേരിക്കയിലെയും കാനഡയിലെയും മറ്റും പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പേരിലാണ് ഇത്തരം കെണികള്‍ കïുവരുന്നത്. വിദേശരാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഇതില്‍ വഞ്ചിതരാകാറുï്. തൊഴില്‍ വാഗ്ദാനങ്ങളായും സമാന മെയിലുകളും മെസേജുകളും പ്രത്യക്ഷപ്പെട്ടേക്കാം. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്തവിധം ഭംഗിയായി എഴുതപ്പെട്ടിരിക്കും ഇവ. എന്നാല്‍ 'നോര്‍ക്ക'യും മറ്റ് ഗവണ്‍മെന്റ് ഏജന്‍സികളും, എംബസികളും എന്നിവ വഴിയും പരിശോധിച്ചാല്‍ ഇവയുടെ പൊള്ളത്തരം തിരിച്ചറിയാനാകും. ഇ-മെയിലായി ലഭിച്ചിരിക്കുന്ന ഒരു സന്ദേശത്തിന്റെ വസ്തുനിഷ്ഠമായ പരിശോധനയ്ക്കായി പ്രാഥമികമായ നടപടി എന്ന നിലയില്‍ ചെയ്യേïത് അത്തരം സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുകയാണ്. പ്രമുഖ സ്ഥാപനങ്ങളുടെ 'ഡൊമയ്ന്‍' (domain) അവയുടെ പേരുകള്‍തന്നെയായിരിക്കും. ഇവ വ്യാജമായി സൃഷ്ടിക്കുക സാധ്യമല്ല.
ഇങ്ങനെ ഹാക്കിംഗ് എന്ന കൗതുകകരമായ മേഖല സൈബര്‍ലോകത്തെ സംരക്ഷിച്ചും പലപ്പോഴും സന്ദേഹിപ്പിച്ചും വിശാലശൃംഖലയായി നിലനില്ക്കുന്നു. ബുദ്ധിയും വിവേകവും കരുതലുംതന്നെയാണ് ഉപഭോക്താവിന്റെ കൈമുതല്‍.
ലേഖിക എറണാകുളം ഗവ. ലോ കോളേജ് ഫൈനല്‍ ഇയര്‍
വിദ്യാര്‍ത്ഥിനിയാണ്