•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

അനിയന്റെ എഴുത്തിന് ചേട്ടന്റെ വര

പാലാ: അനിയന്‍ യോഹന്‍ ജോസഫ് ബിജു എഴുതിയ നോവലിനു കവറും ചിത്രങ്ങളും ഡിസൈന്‍ ചെയ്തത് ചേട്ടന്‍ ഫ്രാന്‍സിസ് ലിയോ ബിജു. സെപ്തംബര്‍ 28 ന് ഭരണങ്ങാനത്തെ ജീവന്‍ ബുക്സ് പുറത്തിറക്കിയ ങശശൈീി ീേ മ ങ്യേെലൃശീൗ െഢശഹഹമഴല എന്ന ഇംഗ്ലീഷ് നോവലിനാണ് ഈ അപൂര്‍വതയുള്ളത്. തീര്‍ന്നില്ല, നോവലിസ്റ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും ചിത്രകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണെന്നുകൂടി അറിയുമ്പോഴേ ഇതിന്റെ പിന്നിലെ സവിശേഷത പൂര്‍ണമാവുകയുള്ളൂ. പാലാ ചാവറ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് യോഹനും ഫ്രാന്‍സിസും.
   ഇക്കഴിഞ്ഞ അവധിക്കാലത്താണ് യോഹന്‍ ഇംഗ്ലീഷില്‍ നോവല്‍ എഴുതാനാരംഭിച്ചത്. സ്‌കൂള്‍ലൈബ്രറിയില്‍നിന്ന് ഫ്രാന്‍സിസ് കൊണ്ടുവരുന്ന പുസ്തകങ്ങള്‍ വായിച്ചാണ് ഇംഗ്ലീഷ്‌സാഹിത്യവുമായി യോഹന്‍ ചങ്ങാത്തത്തിലായത്. പതുക്കെപ്പതുക്കെ ഇംഗ്ലീഷിലെെന്താക്കെയോ കുത്തിക്കുറിക്കാനും തുടങ്ങിയിരുന്നു. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് യോഹന്‍ നോവല്‍രചനയിലേക്കു തിരിഞ്ഞത്. ഏപ്രിലില്‍ എഴുതിത്തുടങ്ങിയ നോവല്‍ പല ഇടവേളകളിലൂടെ ജൂണില്‍ പൂര്‍ത്തിയായി. ചെറിയ ചെറിയ ഭാഗങ്ങളായി 28 അധ്യായങ്ങളുള്ളതാണ് നോവല്‍. നോവലിലെ കഥാസന്ദര്‍ഭങ്ങള്‍ക്ക് ആധുനികസാങ്കേതികവിദ്യകളെ കൂട്ടുപിടിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് ദൃശ്യഭംഗിയൊരുക്കിയിരിക്കുന്നത്.
    കേരളം വിട്ട് ഒരിടത്തും പോയിട്ടില്ലാത്ത നോവലിസ്റ്റ് മനസ്സുകൊണ്ടു സഞ്ചരിച്ചത് ഓസ്‌ട്രേലിയായിലേക്കാണ്. വായിച്ച നോവലുകളുടെയും കണ്ട ഇംഗ്ലീഷ്‌സിനിമകളുടെയും സമകാലിക ഇംഗ്ലീഷ് ചില്‍ഡ്രന്‍സ് ലിറ്ററേച്ചറിന്റെയും സ്വാധീനം എഴുത്തിലുണ്ട്. സംശയാസ്പദമായി ലഭിച്ച ഒരു കത്തിനെ ചുറ്റിപ്പറ്റി ഒരു സുഹൃദ്‌സംഘം നടത്തുന്ന യാത്രയും അതിന്റെ പരിസമാപ്തിയുമാണ് നോവലിന്റെ പ്രതിപാദ്യം. ആദ്യരചനയില്‍നിന്നു കിട്ടിയ ഊര്‍ജം സമാഹരിച്ച് ഇപ്പോള്‍ യോഹന്‍ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ്. എീൃ വേല ങശശൈിഴ ജശലരല ീള ദീറശമര ങമു എന്നാണ് പേര്. 
    പ്രവിത്താനം തോട്ടുപുറത്ത് എഴുത്തുകാരനായ വിനായക് നിര്‍മ്മലിന്റെയും പാലാ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ അധ്യാപികയായ ഷീജാമോള്‍ തോമസിന്റെയും മക്കളാണ് യോഹന്‍ ജോസഫും ഫ്രാന്‍സിസ് ലിയോയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)