ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഒമ്പതാം വയസ്സില്‍ത്തന്നെ സ്ഥാനം പിടിക്കാന്‍ സാധിച്ച അന്‍ഷിക കൊട്ടാരക്കര എം.ജി.എം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
നാലാം വയസ്സുതൊട്ട് നൃത്തം അഭ്യസിക്കുന്ന ഈ മിടുക്കി ഇതിനോടകം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
ഓട്ടന്‍തുള്ളലിലും മികവു തെളിയിക്കാന്‍ അന്‍ഷികയ്ക്കു സാധിച്ചിട്ടുണ്ട്.
മോണോ ആക്ടില്‍ തുടര്‍ച്ചയായി മൂന്നു തവണ കൊല്ലം ഡിസ്ട്രിക്ട് സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം അന്‍ഷിക നേടിയിട്ടുണ്ട്.
സി.ബി.എസ്.സി. സ്റ്റേറ്റ് കലോത്സവത്തിലും തുടര്‍ച്ചയായി മൂന്നു തവണ എ ഗ്രേഡ് നേടാന്‍ അന്‍ഷികയ്ക്കു കഴിഞ്ഞു.
ലൈബ്രറി കലോത്സവത്തിലും ബാലജനസഖ്യം കൊല്ലം ജില്ലാ കലോത്സവത്തിലും മോണോ ആക്ടിലെ വിജയിയും അന്‍ഷികതന്നെയാണ്.
കൂടാതെ, കൊല്ലം ഡിസ്ട്രിക്ട് സഹോദയ കലോത്സവത്തില്‍ ഇംഗ്ലീഷ്, ഹിന്ദി പദ്യപാരായണമത്സരങ്ങളിലും വിജയിയാണ് അന്‍ഷിക.
മലയാള മനോരമ ബാലജനസഖ്യം കൊല്ലം ഡിസ്ട്രിക്ട് സര്‍ഗോത്സവത്തില്‍ ആങ്കറിങ്, സ്റ്റാന്‍ഡ് അപ്പ് കോമഡി എന്നിവയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അന്‍ഷിക, ഈ വര്‍ഷത്തെ കലാതിലകമായി എന്നുമാത്രമല്ല, ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡും ട്രോഫിയും നേടുകയും ചെയ്തു.
മോഡലിങ്ങിലും അന്‍ഷിക കഴിവു തെളിയിച്ചിട്ടുണ്ട്. ടാലന്റ് ഷോയില്‍ കൊല്ലം ഡിസ്ട്രിക്ടിലെ വിജയികൂടിയാണ് ഈ കൊച്ചുമിടുക്കി.
മോഡലിങ്ങില്‍ വിവിധ
ഷോകള്‍ കൂടാതെ ആങ്കറായും അന്‍ഷിക പെര്‍ഫോം ചെയ്യുന്നുണ്ട്. പഠനത്തോടൊപ്പം കലയും മുമ്പോട്ടു കൊണ്ടുപോകാനാണ് അന്‍ഷികയുടെ ആഗ്രഹം.
നൃത്തത്തില്‍ അന്‍ഷികയുടെ ഗുരുക്കന്മാര്‍ ശ്രീമതി രാജമ്മ ടീച്ചര്‍, കൊട്ടാരക്കര കലാക്ഷേത്ര ദീപ ഡൗസന്‍, സൂരജ് കലാക്ഷേത്ര,ആര്‍.എല്‍.വി ശ്യാമ, ആര്‍.എല്‍.വി വൃന്ദ എന്നിവരാണ്.
കലാമണ്ഡലം വിഷ്ണു അനു ഓട്ടന്‍തുള്ളലിലും ശ്രീമതി മാളു കൃഷ്ണ കൊട്ടാരക്കര മോണോ ആക്ടിലും അനുഷികയുടെ ഗുരുക്കന്മാരാണ്. ഷില്ലോങ് ആര്‍മി പബ്ലിക് സ്‌കൂള്‍ അധ്യാപകനായ സന്തോഷ്‌കുമാറിന്റെയും, കൊട്ടാരക്കര നവോദയ സ്‌കൂള്‍ ജീവനക്കാരിയായ ആശയുടെയും മകളാണ് അന്‍ഷിക. സഹോദരന്‍ ആകാശ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കോട്ടയം ജില്ലയിലെ ഞീഴൂരാണ് സ്വദേശം.
പ്രതിഭ