•  12 Dec 2024
  •  ദീപം 57
  •  നാളം 40
കുടുംബവിളക്ക്‌

സഭ

ഭയെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായ ഓരോ കുടുംബവും പ്രാദേശികസഭയാണ്. സാര്‍വത്രികസഭയുടെ  അടിസ്ഥാനഘടകമാണ് കുടുംബം. ക്രിസ്തീയകുടുംബങ്ങളുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. തിരുസ്സഭാതനുവിന്റെ അവയവങ്ങളും, തിരുസ്സഭാതരുവിന്റെ ഇലകളുമാണ് കുടുംബങ്ങള്‍. അവയോരോന്നുമാണ് സഭാമാതാവിനെ പരിപോഷിപ്പിക്കേണ്ടത്. കുടുംബങ്ങളാണ് സഭയുടെ കെട്ടുറപ്പ്. കുടുംബങ്ങളില്ലെങ്കില്‍ സഭയില്ല. ഈ ബോധ്യങ്ങള്‍ കുടുംബാംഗങ്ങള്‍ വളര്‍ത്തിയെടുക്കണം. സഭയോടൊത്തു വളരാനും, അവളെ വളര്‍ത്താനും കുടുംബങ്ങള്‍ക്കുള്ള കടമ ഗൗരവമേറിയതാണ്. ഓര്‍ക്കണം, കര്‍ത്താവിനാല്‍ രൂപീകൃതവും സ്ഥാപിതവുമായ ഭൂമിയിലെ സഭ വിശുദ്ധരുടെ കൂട്ടായ്മയല്ല, കുറവുകളും ബലഹീനതകളുമുള്ള സാധാരണമനുഷ്യരുടെ വിശുദ്ധമായ കൂട്ടായ്മയാണ്. വിശുദ്ധനായവനാല്‍ സ്ഥാപിതമായതിനാല്‍ സഭ വിശുദ്ധമാണ്. അവളുടെ മക്കളുടെ അശുദ്ധി അവളെ അശുദ്ധയാക്കുന്നില്ല. ചേമ്പിലക്കുള്ളിലെ ചെളിവെള്ളം അതിനെ കളങ്കപ്പെടുത്താത്തതുപോലെ! കുറച്ചുപേരുടെ കുറവുകളുടെ പേരില്‍ സഭയെ അടച്ചാക്ഷേപിക്കാനും അവളെ തകര്‍ക്കാനും തക്കം നോക്കി കെണികളൊരുക്കുന്നവരെ തിരിച്ചറിയണം. കുടുംബങ്ങളിലെ കുറ്റങ്ങളെ ആരും കൊട്ടിഘോഷിക്കാറില്ലല്ലോ? അതുപോലെതന്നെ തിരുസ്സഭയാകുന്ന കുടുംബത്തിന്റെ കുറ്റങ്ങളെ നമുക്കും ആഘോഷിക്കുകയോ കൊട്ടിയാഘോഷിക്കുകയോ ചെയ്യാതിരിക്കാം. സഭയുടെ മുറിവുകള്‍ നമ്മുടെ സ്വന്തമാണ്. സഭയിലെ അംഗങ്ങളായ ആരില്‍നിന്നെങ്കിലുമൊക്കെ ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളൊന്നും സഭയെ വെറുക്കാനോ അവളില്‍നിന്നു അകന്നുപോകാനോ ഉള്ള കാരണമല്ല. സഭയോടൊത്തെ സഞ്ചരിക്കാം. സഭാധികാരികളെയും അവരുടെ പ്രബോധനങ്ങളെയും അനുസരിക്കാം. സഭയെപ്പറ്റി സുഭാഷണങ്ങള്‍ നടത്താം. അവളെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ കുടുംബങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം. സഭയിലെ സമര്‍പ്പിതര്‍ക്കു പ്രാര്‍ഥനകളും പരിത്യാഗപ്രവൃത്തികളുംകൊണ്ട് തുണയും തണലുമേകാം. പൗരോഹിത്യത്തിലേക്കും സന്ന്യാസത്തിലേക്കും നല്ല ദൈവവിളികളുണ്ടാകാന്‍ പ്രാര്‍ഥിക്കാം. നമ്മുടെ മക്കളെ സഭാസേവനത്തിനായി സമര്‍പ്പിക്കാം. സഭയുടെ നിലനില്പിനും വളര്‍ച്ചയ്ക്കുമായി എന്റെ കുടുംബത്തിന് എന്തുചെയ്യാന്‍ സാധിക്കും എന്നതായിരിക്കട്ടെ സഭാസ്‌നേഹമുള്ള ഓരോരുത്തരുടെയും ചിന്ത. അനുദിനം തിരുസഭാമാതാവിനുവേണ്ടി അല്പസമയമെങ്കിലും പ്രാര്‍ഥിക്കാം.
 
'ഭവനത്തില്‍ സമ്മേളിക്കുന്ന സഭയ്ക്കു വന്ദനം.' (റോമ. 16:5; ഫിലെ. 2) 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)