ടൈഗ്രീസ് (Tigris),, യൂഫ്രട്ടീസ് (Euphrates) എന്നീ രണ്ടു നദികള്‍ക്കിടയിലാണ് മെസപ്പൊട്ടോമിയന്‍ സംസ്‌കാരം വളര്‍ന്നുവന്നത്. മാനവസംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ നദികള്‍ക്കിടയിലുള്ള നാടെന്നാണ് മെസപ്പൊട്ടോമിയ എന്ന പേരിനര്‍ത്ഥം.
യൂഫ്രട്ടീസ്‌നദിക്കു സമാന്തമായാണ് ടൈഗ്രീസിന്റെ ഒഴുക്ക്. 1850 കി.മീറ്റര്‍ നീളമുണ്ട് ടൈഗ്രീസിന്. ഹസാര്‍ (Hazar) എന്ന തടാകത്തിലാണ് ടൈഗ്രീസിന്റെ ഉദ്ഭവം. അതായത്, യൂഫ്രട്ടീസ് നദി ഉദ്ഭവിക്കുന്നതിന് 80 കി.മീ. മാറിയിട്ടാണത്.
പുരാതന അസീറിയയുടെ നഗരങ്ങളൊക്കെ ട്രൈഗ്രീസിന്റെ തീരത്തായിരുന്നു. ഇന്നത്തെ മൊസൂള്‍ ((Mosul), ബാഗ്ദാദ് (Baghdad), ദിയാര്‍ ബക്കീര്‍(Diyarbakir) എന്നീ നഗരങ്ങള്‍ ടൈഗ്രീസിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. മൊസൂള്‍ ഈ നദിയിലെ പ്രധാന ഡാമാണ്. വാദിതര്‍ത്താര്‍ (Wadi Tharthar) പ്രധാന പോഷകനദിയും.
തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും വലിയ നദിയാണ് യൂഫ്രട്ടീസ്((Euphrates). ചരിത്രപ്രസിദ്ധമായ ഈ നദിയിലാണ് ടൈഗ്രീസ് പല ദേശങ്ങളിലൂടെ ഒഴുകിവന്നു ചേരുന്നത്. മുരാട് ( (Murat), കാര(Kara) എന്നീ പേരുകളിലുള്ള രണ്ടു പുഴകളായാണ് യൂഫ്രട്ടീസിന്റെ ഉദ്ഭവം. മുരാട് കിഴക്കന്‍ യൂഫ്രട്ടീസ് എന്നും കാര പടിഞ്ഞാറന്‍ യൂഫ്രട്ടീസെന്നും അറിയപ്പെടുന്നു. ഈപുഴകള്‍ കുറേദൂരം ഒഴുകി പിന്നെ ഒന്നുചേര്‍ന്നൊഴുകി യൂഫ്രട്ടീസായി മാറുന്നു. 2800 കിലോമീറ്ററോളം ഒഴുകിച്ചെന്നു ടൈഗ്രീസുമായി ഒന്നിക്കുന്നു. യൂഫ്രട്ടീസിന്റെ ഏറിയ ഭാഗവും ഒഴുകുന്നത് തുര്‍ക്കിയിലൂടെ ത്തന്നെ.
ബാലിക് Balikh),, സജുര്‍ ((Sajur), ഖാബര്‍Khabur) എന്നിവ യൂഫ്രട്ടീസിന്റെ പ്രധാനപ്പെട്ട പോഷകനദികള്‍. യൂഫ്രട്ടീസ് - ടൈഗ്രീസ് നദീവ്യവസ്ഥയുടെ ഭാഗംതന്നെയായ ഈ നദിയുടെ തീരപ്രദേശങ്ങളിലാണ് മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തിന്റെ പട്ടണങ്ങള്‍ വളര്‍ന്നത്. ബി.സി. മൂന്നാംനൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്യൂനിഫോം ലിപികളിലുള്ള ചരിത്രരേഖകളില്‍ യൂഫ്രട്ടീസിനെപ്പറ്റി പരാമര്‍ശമുണ്ട്. ഇറാക്കില്‍വച്ചാണ് യൂഫ്രട്ടീസും ടൈഗ്രീസും ഒരുമിച്ചുചേരുന്നത്. പിന്നീട് ഇത് അറിയപ്പെടുന്നത് ഷാറ്റ് അല്‍ അറബ് (Shatt al Arab) എന്നാണ്.