നാട്ടില്‍ പാറിപ്പറന്നു നടക്കുന്ന പാട്ടുകാരന്‍ പക്ഷിയാണ് കുയില്‍. നാട്ടുകുയില്‍ എന്നും വിളിക്കും. ആണ്‍കുയിലുകള്‍ക്കു തിളക്കമാര്‍ന്ന കറുത്ത നിറമാണ്. പെണ്‍കുയിലിന്റെ ശരീരത്തില്‍ വെളുപ്പും കാപ്പിനിറവും ചേര്‍ന്ന വരകളുണ്ടാകും. ആണ്‍കുയില്‍ കരിങ്കുയിലെന്നും പെണ്‍കുയില്‍ പുള്ളിക്കുയില്‍ എന്നും അറിയപ്പെടുന്നു. വിളറിയ പച്ചനിറമാര്‍ന്ന കൊക്കുകളും കടുംചുവപ്പന്‍ കണ്ണുകളും ആണ്‍പക്ഷിക്കും പെണ്‍പക്ഷിക്കും ഒരുപോലെ തന്നെ. ശാസ്ത്രനാമം ഋൗറ്യിമാ്യ െരെീഹീുമരലൗ.െ
മികച്ച കീടനിയന്ത്രണക്കാരനാണു കുയില്‍. നിലത്തിറങ്ങാപ്പക്ഷികളായ ഇവ പ്രാദേശികമായ ദേശാടനവും നടത്താറുണ്ട്. കാക്കക്കൂട്ടിലെ മുട്ടയിടീലാണ് കുയിലിനെ ശ്രദ്ധേയമാക്കുന്ന കാര്യം. കൂടുകൂട്ടുന്നതിലും അടയിരിക്കുന്നതിലുമുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ തയ്യാറാകാത്ത ആൃീീറ ുമൃമശെലേ െഇനത്തില്‍പ്പെടുന്ന കുയില്‍, മുട്ടയിടുന്നതിനായി പല തന്ത്രങ്ങളും പ്രയോഗിച്ചുകാണാം. ആണ്‍കുയില്‍ കാക്കകളെ ശല്യപ്പെടുത്തി കൂടിനു സമീപത്തുനിന്ന് അകറ്റിവിടും. ഈ സമയം തക്കം നോക്കിയിരിക്കുന്ന പുള്ളിക്കുയില്‍ ഞൊടിയിടകൊണ്ട് കാക്കക്കൂട്ടില്‍ കയറിയിരുന്നു മുട്ടയിടുന്നു. വളരെ ചുരുങ്ങിയനേരംകൊണ്ട് മുട്ടയിടുന്ന പക്ഷികളിലൊന്നാണ് കുയില്‍. കാക്ക സാധാരണഗതിയില്‍ അഞ്ചു മുട്ടകളില്‍ക്കൂടുതല്‍ ഇടാറില്ല. ഇടുന്ന മുട്ടയുടെ കണക്കൊക്കെ കാക്കയ്ക്കുണ്ടാകും. കാക്കയുടെ വിരുതൊക്കെ കുയിലിനും നന്നായറിയാം. കൂട്ടില്‍ മുട്ടയുടെ എണ്ണം കൂടാതിരിക്കാന്‍ കുയിലും ശ്രദ്ധ കൊടുക്കും. അതിനായി ഒന്നോ രണ്ടോ കാക്കമുട്ട കൂട്ടില്‍നിന്നു തട്ടിത്തെറിപ്പിക്കാനും കുയില്‍ മറക്കാറില്ല. ഇതാണ് കാക്കക്കൂട് പങ്കുവയ്ക്കുന്നതിലെ കുയിലിന്റെ തന്ത്രം. കാക്കമുട്ടകളോടൊന്നിച്ചു കുയില്‍മുട്ടകളും പെണ്‍കാക്കയുടെ അടയിരിക്കല്‍പ്രക്രിയയ്ക്കു വിധേയമാകുന്നു. കാക്കക്കുഞ്ഞുങ്ങളോടൊപ്പം കുയില്‍ക്കുഞ്ഞുങ്ങളും വിരിഞ്ഞുണ്ടാകുമ്പോള്‍ നിറത്തിലും വലിപ്പത്തിലും കാര്യമായ വ്യത്യാസം കണ്ടറിയാത്ത കാഴ്ചയും വളര്‍ച്ചയും ഉണ്ടായിരിക്കും.