•  2 May 2024
  •  ദീപം 57
  •  നാളം 8
പുഴയൊഴുകും വഴി

ദക്ഷിണഗംഗയാകും ഗോദാവരി

                    

ദക്ഷിണഗംഗയെന്നും വൃദ്ധഗംഗയെന്നുമൊക്കെ പേരുള്ള ഗോദാവരി നദിക്ക് 1465 കി.മീറ്റര്‍ നീളമുണ്ട്. ഇന്ത്യയിലെ നീളമേറിയ നദികളില്‍ രണ്ടാമത്തേതാണിത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍നിന്ന് ഉദ്ഭവിക്കുന്നു. മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിപതിക്കുന്നു. പൂര്‍ണ, മാനര്‍, പെന്‍ഗംഗ, വാര്‍ധ, വെയ്ന്‍ഗംഗ, പ്രണഹിത, ഇന്ദ്രാവതി, ശബരി എന്നിവയാണ് പ്രധാന പോഷകനദികള്‍.
ഒഡീഷയില്‍നിന്നാണ് ഇന്ദ്രാവതി (Indravathi) നദിയുടെ ഉദ്ഭവം. ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയുടെ ഓക്‌സിജന്‍ ബെല്‍റ്റ് എന്നാണ് ഇന്ദ്രാവതി നദി അറിപ്പെടുക. മഹാരാഷ്ട്രയിലെ അജന്തമലനിരകളില്‍നിന്ന് പൂര്‍ണ ഉദ്ഭവിക്കുന്നു. 373 കി.മീ. നീളം. അജന്തമലനിരകളില്‍നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയുടെ കിഴക്കന്‍ പ്രദേശത്തുകൂടി ഒഴുകിച്ചെന്നു വാര്‍ധ നദിയില്‍ വീഴുന്നതാണ് പെന്‍ഗംഗാനദി. ഗതാഗതം ദുഷ്‌കരമായ നദിയാണിത്. മധ്യപ്രദേശില്‍ നിന്നുദ്ഭവിക്കുന്നതാണ് വെയ്ന്‍ഗംഗ എന്ന പോഷകനദി. ഒഡീഷയില്‍ ഉദ്ഭവിച്ച് ഒഡീഷയുടെയും ഛത്തീസ്ഗഡിന്റെയും അതിര്‍ത്തികളിലൂടെ ഒഴുകി ആന്ധ്രപ്രദേശില്‍ വച്ച് ഗോദാവരിയില്‍ പതിക്കുന്ന നദിയാണ് ശബരി.

Login log record inserted successfully!