അശാന്തിയുടെ പെരുമഴക്കാലം വേരടര്‍ത്തിയ പടുമരം പോലെ ബംഗ്ലാദേശ് ജനാധിപത്യം നിലംപതിക്കവേ, രാഷ്ട്രപിതാവ് ബാംഗബന്ധു ഷേക്ക് മുജീബുര്‍ റഹ്‌മാന്റെ പുത്രിയും ബംഗ്ലാദേശ്പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീന സഹോദരി ഷെയ്ക്ക് രഹനയോടൊപ്പം അഭയം തേടി ഇന്ത്യയിലെത്തിയിരിക്കുന്നു. ഒളിഞ്ഞുംതെളിഞ്ഞുമുള്ള വിവിധ കാരണങ്ങളാല്‍ ബംഗ്ലാതെരുവുകളില്‍ കലാപം താണ്ഡവനൃത്തമാടുമ്പോള്‍ 560 ജീവനുകളാണു പൊലിഞ്ഞത്. ആയിരങ്ങളാണ് പരിക്കേറ്റു ചികിത്സയിലുള്ളത്. ജയിലുകളും റേഡിയോനിലയങ്ങളും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. യൂണിവേഴ്‌സിറ്റികളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നു. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു. പലായനം ചെയ്ത പ്രധാനമന്ത്രിയുടെ വസതി അക്രമികള്‍ കയ്യേറുകയും...... തുടർന്നു വായിക്കു
Editorial
കേരളമക്കളുടെ ജീവന് ആരു കണക്കുപറയും?
രാജ്യത്തിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് കഴിഞ്ഞമാസം മുപ്പതിന് വയനാട്ടിലുണ്ടായത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ തുടച്ചുനീക്കിയ വന്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ.
ലേഖനങ്ങൾ
നാട്ടിലെ കുടുംബങ്ങള്‍ വേരറ്റുപോകരുത്
മാതൃഭാഷ അറിയാത്തവരും അതിനെ പുച്ഛിക്കുന്നവരുമായ മലയാളികളുടെ എണ്ണം പെരുകുകയാണ്. അക്ഷരം - വാക്ക് - വാക്യം - ആശയം എന്ന.
ചിതലരിക്കാത്ത ചിലതുകള്‍ക്കുവേണ്ടി
മലയാളത്തില്‍ പനിവന്നാല്‍ എന്തിനാണ് ഇംഗ്ലീഷ് മരുന്ന്? ആടലോടകവും തഴുതാമയും കല്‍ക്കണ്ടവും ഇരട്ടിമധുരവും നാല്പാമരവുമൊക്കെ മറന്നുതുടങ്ങിയ മലയാളികളോട് ബിജോയ് ചന്ദ്രന്‍ എന്ന കവിയാണു ചോദ്യമുന്നയിക്കുന്നത്..
യഥാര്‍ഥമനുഷ്യന്‍ ഹൃദയത്തിലാണു ജനിക്കുന്നത്
ഈ ഭൂമിയില്‍ ജീവന്റെ മൂന്നു ലോകങ്ങളാണുള്ളത്: സസ്യജീവന്‍, മൃഗജീവന്‍, മനുഷ്യജീവന്‍. ഈ മൂന്നു ലോകങ്ങളിലും ജീവന്‍ സമൃദ്ധമാകണം. സസ്യജീവന്റെയും മൃഗജീവന്റെയും.