•  27 Feb 2025
  •  ദീപം 57
  •  നാളം 50
കരുതാം ആരോഗ്യം

ഇന്‍ഫ്‌ളുവന്‍സ വന്നാല്‍

    ഇന്‍ഫ്‌ളുവന്‍സ വൈറസ് (എച്ച്1 എന്‍1 വൈറസ്) മൂലമുണ്ടാകുന്ന പനിയും അനുബന്ധപ്രശ്‌നങ്ങളും ഒട്ടേറെ പേരെ ബാധിക്കുന്നുണ്ട്. പനി, ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, പേശീവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയാണ് ഇന്‍ഫ്‌ളുവന്‍സ കാണപ്പെടു ന്നത്. 
കുട്ടികളിലാണെങ്കില്‍ വയറിളക്കവും വയര്‍വേദനയും രോഗം മൂലം ബാധിച്ചേക്കാം. മൂന്നു മുതല്‍ അഞ്ചു വരെ ദിവസം പനി നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള ഇന്‍ഫ്‌ളുവന്‍സ, പകര്‍ച്ചവ്യാധി കൂടിയായതിനാല്‍ പനി ബാധിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ലക്ഷണങ്ങളും പനിയും ഉള്ളവര്‍ പനി കുറയുന്നില്ലെങ്കില്‍ പി.സി.ആര്‍ പരിശോധന ചെയ്ത് ഇന്‍ഫ്‌ളുവന്‍സ ആണോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    സംസാരം, തുമ്മല്‍, ചുമ എന്നിവമൂലം വായുവില്‍കൂടിയാണ് രോഗം പകരാന്‍ സാധ്യത കൂടുതലായുള്ളത്. പനി മാറിയാലും ക്ഷീണവും  ചുമയും രണ്ടാഴ്ചവരെ നീണ്ടുനില്‍ക്കുകയും ചെയ്യും. കൃത്യമായ ചികിത്സ തേടാതെ രോഗം മൂര്‍ച്ഛിച്ചാല്‍ ന്യുമോണിയ ബാധിക്കാനും സാധ്യതയുണ്ട്. ഇന്‍ഫ്‌ളുവന്‍സയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ എടുക്കുന്നത് ഉചിതമാണ്. എട്ടു വയസ്സില്‍ താഴയുള്ള കുട്ടികള്‍ക്ക് രണ്ടു ഡോസ് വാക്‌സിനും മുതിര്‍ന്നവര്‍ക്ക് ഒരു വാക്‌സിനുമാണ് എടുക്കേണ്ടത്. 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
. രോഗമുള്ളവര്‍ സ്‌കൂള്‍, ഓഫീസുകള്‍ തുടങ്ങി ജനസമ്പര്‍ക്കമുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം.
. ശുചിത്വം പാലിക്കണം, മാസ്‌ക് ധരിക്കണം.
. തണുത്ത ഭക്ഷണം ഒഴിവാക്കണം.
. മതിയായ അളവില്‍ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും മരുന്നു കഴിക്കുകയും വേണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)