•  10 Oct 2024
  •  ദീപം 57
  •  നാളം 31
കരുതാം ആരോഗ്യം

ആശങ്കപ്പെടുത്തുന്നുവോ ഗ്യാസ്ട്രബിള്‍?

ളരെ സാധാരണമായ, എന്നാല്‍ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. പല രോഗങ്ങളുടെയും ലക്ഷണവുമാണ് ഗ്യാസ്ട്രബിള്‍. 

ലക്ഷണങ്ങള്‍ 
എല്ലാവരുടെയും ആമാശയത്തിലും കുടലിലും ഗ്യാസുണ്ട്. കൂടുതല്‍ സെന്‍സിറ്റീവായ ആളുകളില്‍ അല്പം ഗ്യാസ്തന്നെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. വയര്‍കമ്പനം, ഏമ്പക്കം, വയര്‍നോവ്, കീഴ്ശ്വാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 
ഏമ്പക്കം - നാംതന്നെ വിഴുങ്ങുന്ന വായു ആമാശയത്തില്‍ അടിഞ്ഞുകൂടുന്നതിനാലാണ് ഏമ്പക്കം ഉണ്ടാകുന്നത്. ഇത് ഒരു അസുഖമല്ല. 
വയര്‍കമ്പനം - വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ. പ്രത്യേകിച്ചും മേല്‍വയര്‍. 
കഴിക്കുന്ന ആഹാരവും കെട്ടിക്കിടക്കുന്ന ഗ്യാസും ഇതിനു കാരണമാകുന്നു. 
കീഴ്ശ്വാസം - വന്‍കുടലിലെ ബാക്ടീരിയ ദഹിക്കാത്ത അന്നജങ്ങളുടെമേല്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്യാസും നാം വിഴുങ്ങുന്ന വായുവുമാണ് കീഴ്ശ്വാസമായി വരുന്നത്.
വയര്‍വേദന - വയറിന്റെ വലതുവശത്ത് വന്‍കുടലില്‍ കുമിഞ്ഞുകൂടുന്ന ഗ്യാസ് പിത്തസഞ്ചിയിലെ കല്ലിന്റെ വേദനയായി തോന്നിക്കും. വയറിന്റെ ഇടതുവശത്ത് മുകള്‍ഭാഗത്തു വരുന്ന വേദന ഹൃദയസംബന്ധമായ വേദനയായും തോന്നാം. 
ഗ്യാസ് എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു? 
ഭക്ഷണം കഴിക്കുമ്പോള്‍ വിഴുങ്ങുന്നതിനൊപ്പം വായു ഉള്ളില്‍ ചെല്ലുന്നു. ച്യൂയിങ്ഗം ചവയ്ക്കുമ്പോളും, കോള, സോഡ എന്നിവ കുടിക്കുമ്പോളും ഗ്യാസ് കൂടുതലായി ഉണ്ടാകുന്നു. 
കൂടാതെ ഉത്കണ്ഠയുള്ളവരിലും കഫക്കെട്ടുള്ളവരിലും ചേര്‍ച്ചയില്ലാത്ത വെപ്പുപല്ല് ഉള്ളവരിലും ഗ്യാസ് കെട്ടാനുള്ള സാധ്യത കൂടുതലാണ്. 
കോഫി, കോളിഫ്‌ളവര്‍, ബീന്‍സ് പോലുള്ള ചില ആഹാരങ്ങള്‍ വന്‍കുടലില്‍ ദഹിക്കുമ്പോള്‍ ഹൈഡ്രജന്‍, കാര്‍ബണ്‍ഡയോക്‌സൈഡ്, ഗ്യാസ് ഇവ ഉണ്ടാകുന്നു. ലാക്ടോസ് ഇന്‍ടോളറന്‍സും ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു. ഇങ്ങനെയുള്ളവരില്‍ പാലും പാലുത്പന്നങ്ങളും ഗ്യാസുണ്ടാക്കുന്നു. ചിലരില്‍ ചെറുകുടലിലെ ബാക്ടീരിയ കൂടുതലായി വളരുന്നതിനാല്‍ ഗ്യാസ് ഉണ്ടാകുന്നു. മലബന്ധവും ഗ്യാസിനു കാരണമാണ്. 
ഐബിഎസ് (ഇറിറ്റബിള്‍ ബവല്‍  സിന്‍ഡ്രോം) ഉള്ളവരില്‍ അല്പം ഗ്യാസ് കൂടുമ്പോള്‍ത്തന്നെ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. 
വയറിനു ചില ശസ്ത്രക്രിയകള്‍ കഴിഞ്ഞവരിലും ഗ്യാസുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ വയറിലെ പേശികളുടെ ബലം കുറയുന്നതിനാല്‍ വീര്‍ത്തുനില്‍ക്കുന്നതായി അനുഭവപ്പെടും. 
എങ്ങനെ കണ്ടെത്താം? 
 എന്‍ഡോസ്‌കോപ്പി, ശരീരപരിശോധന, ലാക്ടോസ് ഹൈഡ്രജന്‍ ബ്രീത്ത് ടെസ്റ്റ്, ഹൈഡ്രജന്‍ ബ്രീത്ത് ടെസ്റ്റ് എന്നീ പരിശോധനകളിലൂടെ ഗ്യാസ്ട്രബിള്‍ കണ്ടെത്താം.
 ഇഎന്‍ടി പരിശോധനവഴി കഫക്കെട്ട്, ക്രോണിക് സൈനസെറ്റിസ് എന്നിവ ഉണ്ടോ എന്നു കണ്ടുപിടിക്കുക. 
 സീലിയാക് ഡിസീസിന് രക്തപരിശോധന നടത്തുക
 എച്ച് പൈലോറി ബാക്ടീരിയ പരിശോധന നടത്തുക 
പരിഹാരങ്ങള്‍ 
 സോഡ, കോള, ബീയര്‍ തുടങ്ങിയവ ഉപേക്ഷിക്കുക. 
 ലോ ഫുഡ്മാപ്പ് ഡയറ്റ് പരിശീലിക്കുക.
 കാബേജ്, ബീന്‍സ്, കോളിഫ്‌ളവര്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, പയര്‍, പരിപ്പ്, ച്യൂയിങ്ഗം എന്നിവ ഉപേക്ഷിക്കുക.
 ഗ്യാസ് ഉത്പാദിപ്പിക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. 
 സൈമെത്തിക്കോണ്‍, ചാര്‍ക്കോള്‍, ആല്‍ഫ ഡി ഗാലക്ടോസിഡേസ് തുടങ്ങിയവ ഗ്യാസ് കുറയ്ക്കുന്നതിനും ദഹിപ്പിക്കുന്നതിനും ഒരു പരിധിവരെ സഹായിക്കുന്നു. 
 വേദനയുള്ളവരില്‍ ആന്റിസ്പാസ്‌മോഡിക് മരുന്നുകള്‍ ആവശ്യമായി വരാം. 
  വയറിലെ പേശികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങള്‍ ചെയ്യുക. 
വൈദ്യസഹായം തേടേണ്ടത് എപ്പോള്‍? 
 മാറാത്ത വയര്‍വേദനയും ഗ്യാസും
 ശരീരഭാരം കുറയുമ്പോള്‍
 മലത്തില്‍ രക്തം കാണുമ്പോള്‍
  ശോധനയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ (മലബന്ധം, വയറിളക്കം) 
 വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, അമിതക്ഷീണം. 
 നെഞ്ചിലേക്കോ കൈയിലേക്കോ താടിയിലേക്കോ വേദന വരിക, വെട്ടിവിയര്‍ക്കുക.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)