•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

പൊന്നാല്‍

ന്ത്യവും നാദിയുമായ ഒരു അനുനാസികവര്‍ണമാണ് ന കാരം. കൂടാതെ, വര്‍ത്‌സ്യവും നാദിയുമായ ഒരു '' കാരം കൂടി പ്രാചീനമലയാളത്തില്‍ ഉണ്ടായിരുന്നു. ദ്രാവിഡാനുനാസികം എന്ന പേരില്‍ കേരള പാണിനി ആ വര്‍ണത്തെ അക്ഷരമാലയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ന- ഭിന്നധ്വനികളാണെങ്കിലും അവയെ സൂചിപ്പിക്കാന്‍ മലയാളത്തില്‍ ന കാരം മാത്രം ഇപ്പോള്‍ ഉപയോഗിക്കുന്നു. ന കാരത്തിന്റെ ഭിന്നധ്വനികള്‍ വേര്‍തിരിച്ചറിയാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ട്. ന്യായം ഒഴികെയുള്ള സംസ്‌കൃതപദങ്ങളിലും മലയാളപദങ്ങളിലും പദാദിയില്‍ നകാരത്തിന് ദന്ത്യധ്വനിയാണുള്ളത്. ഉദാ. നഗരം, നഖം, നന്മ, നട. കൂട്ടക്ഷരത്തില്‍ ആദ്യസ്ഥാനത്തു വരുന്ന നകാരത്തിനും ദന്ത്യധ്വനി. ഉദാ. പന്തം, നന്ദനം, ഗ്രന്ഥം. പദമധ്യത്തിലും പദാന്തത്തിലും നകാരത്തിന് വര്‍ത്സ്യധ്വനി വരും. ഉദാ. വനജ, അനുജ, പന, മന. അന്യഭാഷാപദങ്ങളാണെങ്കില്‍ പദാദിയിലും വര്‍ത്സ്യധ്വനിയുണ്ടാകുന്നു. നോവല്‍, ന്യൂസ്, നോട്ടറി, നെയിം.
ന കാരം ഇരട്ടിക്കുമ്പോള്‍ ദന്ത്യധ്വനിയോ വര്‍ത്സ്യധ്വനിയോ സന്ദര്‍ഭനിഷ്ഠമായി വന്നുചേരുന്നു. ദന്ത്യ-വര്‍ത്‌സ്യഭേദം അര്‍ഥവ്യത്യാസത്തിനും കാരണമാകും. എന്‍+ആല്‍= എന്നാല്‍ ഞാന്‍ മൂലം(വര്‍ത്സ്യധ്വനി) എന്ന്+ആല്‍ = എന്നാല്‍ ണ്ണപക്ഷേ (ദന്ത്യധ്വനി, നിന്‍ + ആല്‍= നിന്നാല്‍ നീ മൂലം (വര്‍ത്സ്യധ്വനി) നിന്നു + ആല്‍ = നിന്നാല്‍ണ്ണ നില്‍ക്കുകയാണെങ്കില്‍ (ദന്ത്യധ്വനി) തന്‍ + ആല്‍ = തന്നാല്‍ണ്ണതാന്‍മൂലം (വര്‍ത്സ്യധ്വനി). തന്നു + ആല്‍ = തന്നാല്‍ ണ്ണ തരുകയാണെങ്കില്‍ (ദന്ത്യധ്വനി). ''പൊന്നാല്‍ (പൊന്നുകൊണ്ട്, സ്വര്‍ണംകൊണ്ട്) പൊന്നാല്‍ (പൊല്ലുകയാണെങ്കില്‍, ഇഴ ഇടുകയാണെങ്കില്‍) എന്നൊരു പദവും ഈ കൂട്ടത്തില്‍പ്പെടുത്താം. പായുടെ ചില ഇഴകള്‍ മുറിഞ്ഞുപോയാല്‍ പുതിയ ഇഴകള്‍ പകരം ഇടുന്നതിന് 'പൊല്ലുക' എന്നു പറയാറുണ്ട്. പൊല്ലുക എന്നതിന് പൊല്ലി, പൊന്നു, എന്നു രണ്ടു ഭൂതരൂപങ്ങളുണ്ട്. ചൊല്ലിന് ചൊല്ലി, ചൊന്നു എന്നതുപോലെ... ശുദ്ധമായ ഭാഷയ്ക്ക് ശുദ്ധമായ ഉച്ചാരണം ആവശ്യമാണ്*.
*വാസുദേവ ഭട്ടതിരി, സി.വി., നല്ല മലയാളം, ഡി.സി. ബുക്‌സ്, കോട്ടയം, 1999, പുറം - 232.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)