''ഒരു പദത്തിന്റെ ഇടയില്‍ ഇരിക്കുന്ന കൂട്ടക്ഷരത്തില്‍ ആദ്യത്തേത് ഇരട്ടിക്കും''* എന്നു കേരളപാണിനി നിരീക്ഷിച്ചിട്ടുണ്ട്. ഉച്ചാരണത്തില്‍ മാത്രം അനുഭവപ്പെടുന്ന ദ്വിത്വസന്ധി യാണിത്. പദങ്ങള്‍ക്കു മധ്യേ വരുന്ന കൂട്ടക്ഷരം ഇരട്ടിക്കുമെന്ന് അദ്ദേഹം വിധിക്കുന്നു. ലക്ഷ്മി - ലക്ക്ഷ്മി, ഭസ്മം - ഭസ്സ്മം, വൃദ്ധന്-വൃദ്ദ്ധന് എന്നിങ്ങനെ ഉദാഹരണവും കൊടുത്തിട്ടുണ്ട്. ''കൂട്ടക്ഷരമിരട്ടിക്ക/ പദമധ്യത്തിലാവുകില്''** (കാരിക 16) എന്നിങ്ങനെ നിയമവും ചെയ്തിരിക്കുന്നു. ഉച്ചാരണത്തില്‍ സംഭവിക്കുന്ന ഇരട്ടിപ്പ് എഴുത്തിലേക്കു കൊണ്ടുവരേണ്ടതില്ല എന്നും ഏ.ആര്. പറഞ്ഞുവച്ചു.
പദമധ്യത്തിലെ കൂട്ടക്ഷരങ്ങള്‍ ഇരട്ടിക്കുന്ന പല സന്ദര്‍ഭങ്ങളും ഭാഷയിലുണ്ട്. യ, ര, ല, വ എന്നീ മധ്യമങ്ങള്‍ രണ്ടാംവ്യഞ്ജനമായി വരുന്ന കൂട്ടക്ഷരങ്ങളില്‍, ഉച്ചാരണത്തില്‍ മാത്രം ഇരട്ടിപ്പുണ്ടാകും. വാക്യം ണ്ണവാ (ക്) ക്യംണ്ണവാക്ക്യം, വക്രംണ്ണവ(ക്)ക്രംണ്ണവക്ക്രം, പക്വംണ്ണ (പ(ക്)ക്വംണ്ണപക്ക്വം. കൂടാതെ, കൂട്ടക്ഷരത്തിന്റെ രണ്ടാമത്തെ വ്യഞ്ജനവും ഉച്ചാരണത്തില്‍ ഇരട്ടിക്കുന്ന പ്രവണതയുണ്ട്. ദുഷ്കാലംണ്ണദുഷ്ക്കാലം, സംസ്കാരംണ്ണസംസ്ക്കാരം, പരിഷ്കാരം ണ്ണപരിഷ്ക്കാരം, ഉത്പത്തി ണ്ണ ഉത്പ്പത്തി. ഇക്കൂട്ടത്തില്‍ ചിലവയുടെ ഉച്ചാരണം എഴുത്തിലേക്കും സംക്രമിച്ചിട്ടുണ്ട്.
അതിഖരവും (ഖ ഛ ഠ ഥ ഫ) ഘോഷവും (ഘ ഝ ഢ ധ ഭ) സ്വയം ഇരട്ടിക്കുകയില്ല. അപ്പോള്‍, അതിഖരത്തിനു മുന്നില്ക്കുന്ന ഖരമോ ഘോഷത്തിനു മുന്നില്ക്കുന്ന മൃദുവോ ദ്വിത്വത്തിന്റെ സഹായത്തിനെത്തും. ഇഖലര് - ഇക്ഖലര്, അഛന് - അച്ഛന്, മിഠായി - മിട്ഠായി, പഥ്യം - പത്ഥ്യം, പാടിഫലിപ്പിക്കുക - പാടിപ്ഫലിപ്പിക്കുക; കൊട്ടിഘോഷിക്കുക - കൊട്ടിഗ്ഘോഷിക്കുക, വിഢി - വിഡ്ഢി, മധ്യം - മദ്ധ്യം, മീനഭരണി - മീനബ്ഭരണി. ഈ പദജോടികളില്‍ ആദ്യത്തെ രീതിക്ക് എഴുതിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ നയം. അതിഖരത്തിനും ഘോഷത്തിനും ഇരട്ടിപ്പിനു വിധേയമാകാന്‍ കഴിയാത്തതിനാലാണ് ലിപിപരിഷ്കരണ കര്‍ത്താക്കള്‍ പുതുനയം നടപ്പിലാക്കിയത്. യ, വ, ര/റ എന്നിവയ്ക്കുമുമ്പ് ഒരു വ്യഞ്ജനവും ഇരട്ടിച്ചെഴുതേണ്ടതില്ല എന്നു വി.ആര്. പ്രബോധചന്ദ്രന്‍നായരും ചൂണ്ടിക്കാട്ടുന്നു. പഥ്യം, അധ്യാപകന്, മധ്യം, അധ്യായം, അധ്വാനം, ഉഛ്വാസം, ഗൃധ്രം എന്നെല്ലാം എഴുതിയാല്‍ മതിയാകും.
*, ** രാജരാജവര്‍മ്മ, ഏ.ആര്., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 132.
***പ്രബോധചന്ദ്രന്‍ നായര്‍, വി.ആര്. ഡോ., എഴുത്തു നന്നാവാന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം - 88.