പ്രാപ്പിടിയനെ പ്രാപ്പരുന്ത് എന്നും വിശേഷിപ്പിക്കാം. ഒരു അത്യപൂര്‍വ പരുന്തിനമാണിത്. ഇന്ത്യയിലെ നിത്യഹരിതവനങ്ങളിലാണു താമസം. നാട്ടിലെ കൃഷ്ണപ്പരുന്തിനോളം വലുപ്പമുള്ള പ്രാപ്പിടിയനെ കണ്ടെത്തുക പ്രയാസംതന്നെ. കാരണം, ഇവയുടെ കാഴ്ചശക്തി തന്നെയാണ്. കാഴ്ചശക്തി അപാരമായതിനാല്‍ അപകടം മനസ്സിലാക്കി അവ വേഗം പറന്നുമാറുന്നു. കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ പ്രാപ്പിടിയന്മാരെ കാണാനാവും. ഏറെ അഴകുള്ള പക്ഷിയാണിത്. ഇവയുടെ തലയിലൊരു കുടുമയുണ്ട്. മുതിര്‍ന്ന പക്ഷിയുടെ തലയില്‍ ചെങ്കല്‍നിറവും കഴുത്തില്‍ വ്യക്തമല്ലാത്ത അടയാളങ്ങളും കാണാം. ശരീരത്തിനടിവശത്തും ചിറകിന്റെ മുകള്‍ഭാഗത്തും ഇളംചുവപ്പും കറുപ്പും വരകളുണ്ടാവും.
പറക്കുമ്പോള്‍ ചിറകിന്റെ അടിഭാഗത്ത് വശങ്ങളില്‍ വീതിയേറിയ വരകള്‍ ദൃശ്യമാണ്. വാലിലും മൂന്നോ നാലോ വരകളുണ്ടായി കാണാറുണ്ട്. പ്രാപ്പിടിയനെ ഇംഗ്ലീഷില്‍ 'വെശസൃമ' എന്നാണു പറയുക. ശാസ്ത്രനാമം അരരശുശലേൃ യമറശൗ.െ
പ്രാപ്പരുന്തുകള്‍ വലിയ മരങ്ങളിലാണ് സാധാരണഗതിയില്‍ വിശ്രമിക്കുക. നീണ്ടുവളഞ്ഞ വിരലുകളോടുകൂടിയ ബലമുള്ള കാലുകളും ഉറപ്പുള്ള വളഞ്ഞുകൂര്‍ത്ത കൊക്കുകളും പ്രാപ്പിടിയന്റെ സവിശേഷതയാണ്. പ്രാപ്പിടിയനെ മികച്ച വേട്ടക്കാരനാക്കുന്നത് ഇത്തരം ഉറപ്പാര്‍ന്ന കാലുകളും ചുണ്ടുകളുമാണെന്നു പറയേണ്ടതില്ലല്ലോ. ചെറിയ പക്ഷികള്‍, ഇഴജന്തുക്കള്‍, മീനുകള്‍, എന്നിവയൊക്കെയാണ് ആഹരിക്കുക. പ്രാപ്പിടിയന്മാരെ മിക്കവാറും ഒറ്റയ്ക്കാണു കാണുക. കുഞ്ഞുങ്ങളുടെ മുകള്‍ഭാഗം തവിട്ടുനിറത്തോടുകൂടിയതും അടിഭാഗം തവിട്ടുനിറത്തിലുള്ള വീതികൂടിയ വരകള്‍ നിറഞ്ഞതുമാണ്. വാലിനുകുറുകേ കറുത്ത പട്ടകളുണ്ട്. കൃഷ്ണപ്പരുന്തിനെക്കാള്‍ അല്പം വലിപ്പം കുറഞ്ഞ പക്ഷിയാണ് പ്രാപ്പിടിയന്‍. എന്നാല്‍, ശൗര്യത്തില്‍ ഇതുതന്നെ കേമന്‍. ഇത്തരുണത്തില്‍, കൃഷ്ണപ്പരുന്തിനെക്കൂടി ചുരുക്കത്തില്‍ പ്രതിപാദിക്കുക ഉപയുക്തമാകും.
കൃഷ്ണപ്പരുന്ത്
ബ്രാഹ്‌മിണികൈറ്റ് എന്നു വിളിപ്പേരുള്ള ഇതിന്റെ ശാസ്ത്രനാമം ഒമഹശമേൌൃ ശിറൗ െഎന്നാണ്. മാംസഭോജിപക്ഷികളായ പരുന്തുകളില്‍ ചന്തമാര്‍ന്നൊരിനമാണിത്. കൃഷ്ണപ്പരുന്തിനെ കേരളത്തിലെങ്ങും കാണാനാവും. മനുഷ്യവാസമുള്ളിടത്തും മനുഷ്യന്‍ എത്തിപ്പെടാത്തിടത്തുമൊക്കെ ഇതിനെ കാണാം. കാഴ്ചയ്ക്കു നല്ല പ്രൗഢിയും തലയെടുപ്പുമുള്ള കേമന്‍പക്ഷി. തല, കഴുത്ത്, മാറിടം എന്നിവ വെള്ളയും ശരീരത്തിന്റെ വേറിട്ട ഭാഗമൊക്കെ കടുത്ത കാവിവര്‍ണവുമാണ്. ബലിഷ്ഠമായ കാലുകള്‍ ഉപയോഗിച്ച് ഇരയെ പിടിക്കുന്നു. ജലജീവികള്‍, എലി, പാമ്പ്, ചിതല്‍, പാറ്റ എന്നിവയൊക്കെ ഇഷ്ടവിഭവങ്ങള്‍. മീന്‍ ധാരാളമുള്ള തടാകങ്ങള്‍ക്കരികേ ഇവ വട്ടമിട്ടു പറക്കുന്ന കാഴ്ചയുണ്ട്.