•  5 Dec 2024
  •  ദീപം 57
  •  നാളം 39
കേരളത്തിലെ പക്ഷികള്‍

മണ്ണാത്തിക്കിളി

ജൈവസമ്പത്തുകൊണ്ട് പ്രശസ്തമായ നമ്മുടെ നാട്ടില്‍ നാടന്‍പക്ഷികളുടെ വലിയ നിര തന്നെ കാണാം. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിത്യസാന്നിധ്യമായ ഈ കിളികളെ അധികമൊന്നും ശ്രദ്ധിക്കാറില്ലെന്നതാണു വാസ്തവം. അത്തരത്തിലൊരു കിളിയാണ് മണ്ണാത്തിക്കിളി. ാമഴുശല ൃീയശി എന്ന് ഇംഗ്ലീഷില്‍ പറയും. ഇീു്യെരവൗ െടമൗഹമൃശ െഎന്നാണ് ഇതിന്റെ ശാസ്ത്രനാമം. കാക്കക്കുടുംബത്തിലെ അംഗമാണ് കുഞ്ഞന്മാരായ മണ്ണാത്തിക്കിളികള്‍. കൊത്തിയും പെറുക്കിയും ചെറുപ്രാണികളെ അകത്താക്കിയാണ് മണ്ണാത്തിക്കിളികളുടെ ആഹാരംതേടല്‍. നിലത്തന്മാര്‍ എന്നറിയപ്പെടുന്ന ഷാമക്കിളിയും നീലകണ്ഠപ്പക്ഷിയുമൊക്കെ മണ്ണാത്തിക്കിളികളെപ്പോലെ മണ്ണില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. അധികമൊന്നും പറക്കാന്‍ കൂട്ടാക്കുന്നില്ല.
കാഴ്ചയില്‍ കുഞ്ഞന്മാരാണെങ്കിലും ചെറുതല്ലാത്ത പല വസ്തുതകളും ഈ റോബിന്‍കിളികളുമായി ബന്ധപ്പെടുത്തി പറയാനുണ്ടാവും. കേള്‍വിശക്തി അപാരമാണ്. മണ്ണിനടിയില്‍ നുരയിടുന്ന മണ്ണിരയുടെ ശബ്ദംകൂടി കേള്‍ക്കാന്‍ റോബിന് ആകുമത്രേ. ആയുസിന്റെ കാര്യത്തിലും മണ്ണാത്തികള്‍ കേമത്തികള്‍ തന്നെ. പത്തോ പന്ത്രണ്ടോ കൊല്ലമാണ് ഒട്ടുമിക്ക റോബിന്‍കിളികളുടെയും ആയുഷ്‌കാലം.
ഇവ മരപ്പൊത്തുകളിലും ഭിത്തികളിലെ ചെറുദ്വാരങ്ങളിലുമാണു കൂടൊരുക്കുക. നല്ല വെടിപ്പുണ്ടാകും കൂടിന്. ഇലയും പുല്ലും തൂവലുമൊക്കെച്ചേര്‍ത്ത്  കപ്പിന്റെ ആകൃതിയിലാവും കൂടു പണിയുന്നത്. കൂടൊരുക്കാന്‍ നല്ല ക്ഷമ കാണിക്കാറുള്ള  ഇവയ്ക്ക് അടയിരിക്കാന്‍ അത്ര ശ്രദ്ധ കാണുന്നില്ല. ഏറ്റവും കുറഞ്ഞ സമയം അടയിരിക്കുന്ന പക്ഷികളിലൊന്നാണ്. ഈ പക്ഷി നന്നായി പാടും. ഇടയ്ക്കു താളം പിടിക്കുംപോലെ പൊടുന്നനെ വാല്‍ പൊക്കിപ്പിടിക്കുന്ന കാഴ്ചയുമുണ്ട്. എന്നാല്‍, പൊന്തിയ വാല്‍ സാവകാശത്തിലേ താഴ്ന്നുവരൂ. പാട്ടിന്റെ അവരോഹണത്തിനൊപ്പം താണുവരുന്ന വാലാകട്ടെ പാട്ടിന്റെ ശ്രുതി കൂടുമ്പോള്‍ വീണ്ടും പെട്ടെന്നുയരും. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ മണ്ണാത്തിക്കിളികളുടെ  എണ്ണത്തില്‍ കുറവു കാണുന്നതായി സംസാരമുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)