ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന വലിയൊരു പക്ഷിയാണ് കാടുമുഴക്കി. ഇംഗ്ലീഷില്‍ ഏൃലമലേൃ ഞമരസല േ ഠമശഹലറ ഉൃീിഴീ എന്നു പറയും. ശാസ്ത്രനാമം ഉശരൃൗൃൗ െുമൃമറശലൌ െഎന്നാണ്. നല്ല തിളക്കമാര്‍ന്ന കറുപ്പുനിറമാണ് കാടുമുഴക്കിപ്പക്ഷിക്ക്. വാലറ്റം രണ്ടായിപ്പിരിഞ്ഞിരിക്കും. കൊക്കിനുമുകളില്‍ പീലികള്‍പോലെ ഉയര്‍ന്നുനില്ക്കുന്ന ശിഖയും കാണാം. കാട്ടിലും നാട്ടിലും കാണപ്പെടുന്ന പക്ഷിയാണിത്.
ആനറാഞ്ചിയും കാക്കത്തമ്പുരാന്‍ അഥവാ കാക്കത്തമ്പുരാട്ടി എന്നു വിളിക്കുന്ന പക്ഷിയും കാടുമുഴക്കിയുടെ കുടുംബത്തില്‍പ്പെടുന്ന പക്ഷികളാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണാറുള്ള കൊച്ചുപക്ഷിയാണ് ആനറാഞ്ചി. തിളക്കമുള്ള കറുപ്പുനിറവും അറ്റം രണ്ടായി പിരിഞ്ഞ ഇരട്ടവാലുമാണിതിനുള്ളത്. കാടുമുഴക്കിയെപ്പോലെ. കൊക്കിന്റെ ഭാഗത്തു ഒരു വെള്ളിപ്പുള്ളിയുണ്ട്. വൈദ്യുതക്കമ്പികളിലും മറ്റും ഈ പക്ഷിയെ കാണാം. ആനറാഞ്ചിയുടെ ശാസ്ത്രനാമം ഉശരൃൗൃൗ ൊമരൃീരലൃൗ.െ
കാക്കത്തമ്പുരാട്ടി മെലിഞ്ഞ ഉടലും സ്ലേറ്റിന്റെ നിറമുള്ള പുറംഭാഗവും ഉള്ള പക്ഷിയാണ്. ഇവയുടെ അടിഭാഗം ഇരുണ്ട ചാരനിറമാണ്. ചുവപ്പന്‍ കണ്ണുകളുള്ള ഈ പക്ഷിയുടെ വാലിന്റെ അറ്റം രണ്ടായി പിരിഞ്ഞിരിക്കും. കാടുകളിലും മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും ഇവയെ കാണാം. ശാസ്ത്രനാം :Dicrurus leucophaeus.