•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടിന്റെ പാലാഴി

സംഗീതാചാര്യന്മാര്‍

വീണ കുപ്പയ്യര്‍

ത്യാഗരാജശിഷ്യരിലെ ഏറ്റവും പ്രധാനിയാണ് കുപ്പയ്യര്‍. പ്രഗല്ഭനായൊരു സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്നു അദ്ദേഹം. വളരെ നന്നായി വീണ വായിച്ചിരുന്നതിനാല്‍ വീണ കുപ്പയ്യര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മദ്രാസിനു സമീപമുള്ള തിരുവൊറ്റിയൂര്‍ എന്ന സ്ഥലമാണ് സ്വദേശം. ഗായകനും വൈണികനുമായിരുന്ന സാംബമൂര്‍ത്തി ശാസ്ത്രിയായിരുന്നു പിതാവ്. പിതാവില്‍നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. ജന്മനാ ലഭിച്ച സംഗീതാഭിരുചി, ത്യാഗരാജസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചതോടെ വര്‍ദ്ധിച്ചു.
ഇദ്ദേഹത്തിന്റെ അപേക്ഷപ്രകാരം ത്യാഗരാജസ്വാമികള്‍ തിരുവൊറ്റിയൂരില്‍ സന്ദര്‍ശനം നടത്തുകയും അവിടെവച്ച് ത്രിപുരസുന്ദരീദേവിയെക്കുറിച്ച് 'തിരുവൊറ്റിയൂര്‍ പഞ്ചരത്‌നം' എന്നറിയപ്പെടുന്ന അഞ്ചു കൃതികള്‍ രചിക്കുകയും ചെയ്തു. സംഗീതത്തിലെ വിവിധ ശാഖകളിലുള്ള ഈ വൈദഗ്ധ്യം അദ്ദേഹത്തിന് ഗാനചക്രവര്‍ത്തി എന്ന കീര്‍ത്തിമുദ്ര ലഭിക്കുന്നതിനു കാരണമായി. കുപ്പയ്യര്‍ ധാരാളം വര്‍ണ്ണങ്ങളും കൃതികളും തില്ലാനകളും രചിച്ചിട്ടുണ്ട്. പില്ക്കാലത്ത് ഇദ്ദേഹം കോവൂരിലെ ആസ്ഥാനവിദ്വാനായി മാറി. ഇദ്ദേഹത്തിന്റെ മകനായ തിരുവൊറ്റിയൂര്‍ ത്യാഗയ്യ, പിതാവിനെപ്പോലെ മികച്ച സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്നു. മകനെക്കൂടാതെ, കൊത്തവാസന്‍ വെങ്കിടരാമയ്യര്‍, ഫിഡില്‍ പൊന്നുസ്വാമി, സീതാരാമയ്യ എന്നീ പ്രഗല്ഭരും ശിഷ്യന്മാരായിരുന്നു. കുടുംബദൈവമായ വേണുഗോപാലസ്വാമിയുടെ കടുത്ത ഭക്തനായിരുന്നതിനാല്‍ തന്റെ കൃതികള്‍ക്ക് 'ഗോപാലദാസ' എന്ന മുദ്രയാണു സ്വീകരിച്ചിരുന്നത്. 62-ാം വയസ്സില്‍ വീണ കുപ്പയ്യര്‍ മദ്രാസില്‍ വച്ച് അന്തരിച്ചു.
ഇദ്ദേഹത്തിന്റെ മിക്കവാറും കൃതികള്‍ ഇപ്പോഴും ഗായകര്‍ ആലപിക്കുന്നുണ്ട്. അവരില്‍ ചിലത് ഇവിടെ കുറിക്കുന്നു. ബാഗുമീര (ശങ്കരാഭരണരാഗം) - രൂപകതാളം, സാമിനിന്നെ(വര്‍ണം) ശങ്കരാഭരണം, നന്നുബ്രോചു - സിംഹേന്ദ്രമധ്യമരാഗം - ആദി, പാലിംപവെ - ഹേമവതിരാഗം - ആദിതാളം, സാമിനിപൈ - വര്‍ണ്ണം - അടതാളം - ആനന്ദഭൈരവി, ചലമേല - ദര്‍ബാര്‍ രാഗം - ആദിതാളം, നെരുംചി - ധന്യാസിരാഗം - അടതാളം, സാമഗാനലോല - സാളഗഭൈരവിരാഗം - ആദി, ബിരാനനുബ്രോവ - ഹംസധ്വനിരാഗം - ആദിതാളം ഇങ്ങനെ അനവധി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)