•  2 May 2024
  •  ദീപം 57
  •  നാളം 8
പുഴയൊഴുകും വഴി

കൃഷ്ണാനദി

കൃഷ്ണ, കാവേരി, മഹാനദി, ഗോദാവരി, നര്‍മദ, താപ്തി, ലൂണി എന്നിവയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഉപദ്വീപീയ നദികള്‍. മഹാരാഷ്ട്രയില്‍ സഹ്യപര്‍വ്വതത്തിനടുത്തുള്ള മഹാബലേശ്വരില്‍നിന്നാണ് കൃഷ്ണാനദിയുടെ ഉദ്ഭവം. ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപീയ നദിയാണിത്. മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പ്രധാന ജലസ്രോതസ്. ഏകദേശം 1300 കി.മീറ്ററാണ് നീളം. പ്രശസ്തമായ നാഗാര്‍ജുന സാഗര്‍ ഡാം ഈ നദിയിലാണു നിര്‍മ്മിച്ചിട്ടുള്ളത്. ദൂതഗംഗ, പഞ്ചഗംഗ, വര്‍ണ, കൊയ്‌രു, മുസി, ഭീമ എന്നിവയാണ് പ്രധാന പോഷകനദികള്‍.

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജലതര്‍ക്കങ്ങള്‍ പരിഹരിച്ചെടുക്കാന്‍ നിലവില്‍വന്ന നിയമമാണ് 1956 ലെ ഇന്റര്‍ സ്റ്റേറ്റ് റിവര്‍ വാട്ടര്‍ ഡിസ്പ്യൂട്‌സ് ആക്ട്. അങ്ങനെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുക. അപ്പോള്‍ പ്രശ്‌നം പഠിക്കാന്‍ പ്രത്യേക ട്രിബൂണല്‍ രൂപീകരിക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങള്‍ തമ്മില്‍ കൃഷ്ണാനദിയിലെ ജലത്തെ സംബന്ധിച്ചു തര്‍ക്കം നടക്കാറുണ്ട്.

Login log record inserted successfully!