•  5 Dec 2024
  •  ദീപം 57
  •  നാളം 39
കേരളത്തിലെ പക്ഷികള്‍

താമരക്കോഴി

ണകളായും അഞ്ചും ആറും അടങ്ങിയ കൂട്ടങ്ങളായും നാടന്‍ താമരക്കോഴികളെ കണ്ടുവരുന്നു.  ജക്കാനിഡെ കുലത്തില്‍പ്പെടുന്ന താമരക്കോഴിക്ക്  കുളക്കോഴിയെക്കാള്‍ കുറേക്കൂടി വലിപ്പമുണ്ട്. താമര, ആമ്പല്‍, കുളവാഴ, പുല്ലുകള്‍ തുടങ്ങിയവ ധാരാളമുള്ള ജലാശയങ്ങളില്‍ കണ്ടുവരുന്നു. ഇവ രണ്ടു തരമുണ്ട്: നാടന്‍ താമരക്കോഴിയും വാലന്‍ താമരക്കോഴിയും. വാലന്‍താമരക്കോഴിയെ അപൂര്‍വ്വമായേ കണ്ടുവരുന്നുള്ളൂ.
ജലസസ്യങ്ങള്‍ക്കു മീതെയാണ് ഇവയുടെ സഞ്ചാരം. കാലും വിരലും നീണ്ടതാണ്. തല, കഴുത്ത്, മാറിടം, ഉദരം എന്നിവയ്ക്കു നീല കലര്‍ന്ന കറുപ്പുനിറം. തലയ്ക്കുചുറ്റും വെള്ള വരയുണ്ട്. കൂടു കൂട്ടുന്നത് താമരയിലോ മറ്റു ജലസസ്യങ്ങളുടെ മീതെയോ ആണ്. കൂടുകൂട്ടുന്ന സ്ഥലത്തിനായി പെണ്‍പക്ഷികള്‍ തമ്മില്‍ വഴക്കടിക്കാറുണ്ട്. ഒരു തവണ നാലു മുട്ടയിടും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്കു കോഴിക്കുഞ്ഞുങ്ങളോടു സാമ്യമുണ്ട്.
വലിയ നീര്‍പ്പക്ഷികള്‍തന്നെയാണ് താമരക്കോഴികള്‍. കേരളത്തിലെ മിക്ക ജലാശയങ്ങളിലും കാണാനാവും. ഭൂമിയിലെ പക്ഷികളില്‍ ശാരീരികാനുപാതത്തില്‍ കാല്‍വിരലുകള്‍ക്ക് ഏറ്റവും നീളമുള്ളത് താമരക്കോഴികള്‍ക്കാണ്. 10 സെന്റീമീറ്റര്‍വരെ നീളം കാണും. ജലാശയങ്ങളിലെ ജലസസ്യങ്ങള്‍ക്കു മീതെ നടന്ന് ഇര പിടിക്കാന്‍ ഇതു സഹായകമാകുന്നു. ഈ പക്ഷികള്‍ക്കു മുട്ട വിരിയിക്കാനും മറ്റും പ്രത്യേക രീതികളുണ്ട്. അടയിരിപ്പിനുപകരം മുട്ടകള്‍ ചിറകിനുള്ളിലാക്കി ചൂടു നല്‍കുന്ന രീതിയാണുള്ളത്. കുഞ്ഞുങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിക്കാന്‍ ഈമാര്‍ഗംതന്നെ സ്വീകരിക്കുന്നു. ഇവയുടെ കൂട്ടങ്ങളില്‍ പിടകള്‍ കുറവാണ്. കേരളത്തിലെ വേമ്പനാടു കായലിനോടു ചേര്‍ന്നുള്ള പാടങ്ങളിലും തോടുകളിലുമൊക്കെ താമരക്കോഴികളെ ധാരാളമായി കാണാറുണ്ട്. എന്നാല്‍, ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍മൂലം ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നിരിക്കുന്നു.
നാടന്‍ താമരക്കോഴിക്കു നാട്ടുകോഴിയുടെ പാതിയോളം വലിപ്പം വരും. നിലത്തു നടന്നാണ് ഇരതേടല്‍. ഇരുണ്ട നിറമാണ്. ജലസസ്യങ്ങളുടെയിടയില്‍ നില്‍ക്കുന്ന താമരക്കോഴിയെ പെട്ടെന്നു തിരിച്ചറിഞ്ഞെന്നു വരില്ല. ശത്രുസാന്നിധ്യമറിഞ്ഞാല്‍ ഈ പക്ഷി വേഗത്തില്‍ സസ്യങ്ങളുടെ ഇടയിലേക്കു മറയും. പറക്കാനും നന്നായി  നീന്താനും ആവശ്യംവന്നാല്‍ മുങ്ങാംകുഴിയിടാനും സാധിക്കും. ചൂളംവിളിപോലെയാണ് ശബ്ദം. താമരക്കോഴിയുടെ ഇംഗ്ലീഷ് പേര് ആൃീി്വല ംശിഴ െഖമരമിമ എന്നാണ്. ശാസ്ത്രനാമം: ങലീേുശറശൗ െശിറശരൗ.െ

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)