മുണ്ടികളുമായി വളരെ സാമ്യമുള്ള പക്ഷികളാണ് കൊക്കുകള്‍. വേര്‍തിരിച്ചറിയാന്‍ നീണ്ട കൊക്കാണ് ഏക മാര്‍ഗം. വെളുത്ത ശരീരമാണെങ്കിലും പിന്‍ഭാഗം കറുപ്പുനിറമാണ്. വര്‍ണക്കൊക്കുകള്‍ ഒരു മീറ്ററോളം വലുപ്പമുള്ള ചുവന്ന മുഖമുള്ള സുന്ദരന്മാരാണ്.
കൊക്കുകള്‍ പല ജാതികളുണ്ട്. എല്ലാ കൂട്ടരും പറക്കുമ്പോള്‍ കാല്‍ പിന്നിലേക്കു നീട്ടിപ്പിടിച്ചിരിക്കും. സാവധാനം ഉയരത്തിലാണ് കൊക്കുകള്‍ പറക്കുക. ചിറകുകള്‍ വളരെ കുറച്ചേ ചലിപ്പിക്കൂ. തടാകങ്ങളാണ് ഇവറ്റയുടെ പ്രധാന ലക്ഷ്യസ്ഥാനം. വിരിച്ചുപിടിച്ച ചിറകിന്റെ അളവില്‍ ലോകറിക്കാര്‍ഡുള്ളത് മറാബു കൊക്കിനാണ്. പതിനൊന്നടിയോളം വരും ഇവറ്റയുടെ ചിറകിന്റെ നീളം. ചുണ്ടുകള്‍ക്ക് ഏറ്റവുമധികം നീളമുള്ള പക്ഷിയിനവും കൊക്കുകള്‍തന്നെയാണ്.
മറ്റൊരിനം കൊക്കായ ചുറ്റികത്തലയന്‍ കൊക്കാണ് ഏറ്റവും വലിയ മേല്‍ക്കൂരയുള്ള കൂടുണ്ടാക്കുക. ഭക്ഷണലഭ്യത മുന്നില്‍ക്കണ്ടാണ് അങ്ങനെ ചെയ്യുക.
ദേശാടനപ്പക്ഷികളില്‍ മൊഞ്ചു കൂടുതലുള്ളതു വര്‍ണക്കൊക്കുകള്‍ക്കാണ്. ഹിമാലയംമുതല്‍ കേരളം വരെ ഇവയെ കണ്ടുവരുന്നു. ഒരു മീറ്ററോളം വലിപ്പമുള്ള വലിയ പക്ഷിയാണ് വര്‍ണക്കൊക്ക്. മഞ്ഞനിറമാര്‍ന്ന മുഖത്ത് രോമങ്ങളില്ല. കീഴോട്ടു വളഞ്ഞ് മഞ്ഞനിറമുള്ള കൊക്കുകളാണിവയ്ക്ക്. വാലറ്റത്തെ പിങ്കുനിറമാണ് വര്‍ണക്കൊക്ക് എന്ന പേരിനാധാരം. കടുംപിങ്കു നിറത്തില്‍ നീളമുള്ള കാലുകളാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ചതുപ്പുസ്ഥലങ്ങളിലുമാണ് താമസം. നീണ്ട കാലുകള്‍കൊണ്ട് വെള്ളത്തിനടിയിലെ ചെളിയും മണ്ണും ഇളക്കി ഒളിച്ചിരിക്കുന്ന മത്സ്യങ്ങളെയും ഇതര ജലജീവികളെയും മറ്റും പുറത്തുകൊണ്ടുവന്ന് പാതി വിടര്‍ത്തിയ കൊക്കുകള്‍ വെള്ളത്തില്‍ താഴ്ത്തി വശങ്ങളിലേക്കു ചലിപ്പിച്ചാണ് ഇര തേടുക. അഞ്ചുവരെ മുട്ടകളിടും. എന്നാല്‍, രണ്ടില്‍ക്കൂടുതല്‍ കുഞ്ഞുങ്ങള്‍ ജീവിക്കാറില്ല. അമ്മയും അച്ഛനും ചേര്‍ന്നാണ് അടയിരിക്കുന്നതും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതും. ഇന്ത്യ, പാക്കിസ്ഥാന്‍, മ്യാന്മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും വര്‍ണക്കൊക്കുകളെ കാണാം. വളരെ ആകര്‍ഷകമായ പക്ഷികളാണിവ. ഇംഗ്ലീഷില്‍ ഇവയെ പെയിന്റഡ് സ്റ്റോക് എന്നാണു വിളിക്കുക. കേരളത്തില്‍ വളരെ കുറവാണെങ്കിലും തമിഴ്‌നാട്ടില്‍, പ്രത്യേകിച്ച്, കൂന്തന്‍കുളത്ത് വര്‍ണക്കൊക്കുകളെ കാണാനാവും.
നീര്‍ക്കാക്കയെക്കാള്‍ അല്പംകൂടി വലുതാണ് കരിമ്പന്‍ കാടക്കൊക്ക്. ഉടലിന്റെ മുകള്‍ഭാഗം ഇരുണ്ട തവിട്ടുനിറവും അടിവശം വെളുപ്പുമാണ്. ഴൃലലി മെിറ ുശുലൃ എന്നാണ് ഇംഗ്ലീഷ് പേര്.