•  21 Nov 2024
  •  ദീപം 57
  •  നാളം 37
പുഴയൊഴുകും വഴി

മഹാനദി

ണ്ട് വെള്ളപ്പൊക്കങ്ങള്‍മൂലം കുപ്രസിദ്ധി നേടിയതാണ് മഹാനദി. ഈ നദിയില്‍ ഹിരാക്കുഡ് ഡാം നിര്‍മ്മിച്ചതോടെയാണ് ദുരവസ്ഥ മാറിയത്. മണ്ണുകൊണ്ടു നിര്‍മ്മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഡാം. ഛത്തീസ്ഗഡിലെ റായ്പൂരില്‍നിന്ന് ഉദ്ഭവിക്കുന്നതാണ് മഹാനദി(ങമവമിമറശ). ഛത്തീസ്ഗഡിലും ഒഡീഷയിലുംകൂടി ഈ നദി ഒഴുകുന്നു. ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നുചേരുന്നു.

ഒഡീഷയിലെ കട്ടക് നഗരം ഈ നദിയുടെ തീരത്താണ്. അവിടെവച്ച് മഹാനദി കത്‌ജോഡി എന്ന പേരില്‍ മറ്റൊരു കൈവഴിയായി മാറുന്നു. വീണ്ടും പലതായി തിരിഞ്ഞാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുക. മഹാനദി, ബൈത്രൈണി, ബ്രാഹ്മണി എന്നീ നദികള്‍ ഒരുമിച്ചു കട്ടക്കിനടുത്തുവച്ചുണ്ടാകുന്ന ഫാള്‍സ് പോയിന്റ് ഒരുക്കുന്ന ഡെല്‍റ്റ ശ്രദ്ധേയം. ഇന്ത്യയിലെ ഏറ്റവും വലിയ ഡെല്‍റ്റകളിലൊന്നാണത്. നദികളുടെ സമ്പാദ്യശീലം പെരുകിപ്പെരുകി കാലക്രമേണ ഉണ്ടായി വരുന്ന കരപ്രദേശമാണ് ഡെല്‍റ്റ. 
മഹാനദിയുടെ കാര്യത്തില്‍ പോരുണ്ടാക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് ഛത്തീസ്ഗഡും ഒഡീഷയും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)