മനുഷ്യനെ ദൈവത്തില്‍നിന്നകറ്റുന്ന ഒരു കാര്യമായി ചിലര്‍ ശാസ്ത്രത്തെ കാണാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നു ഞാന്‍ വിസ്മയിക്കുന്നു. എന്റെ കാഴ്ചപ്പാടില്‍ ശാസ്ത്രത്തിന്റെ പാതകള്‍ക്ക് എന്നും മനുഷ്യഹൃദയങ്ങളിലൂടെ കടന്നുപോകാന്‍ കഴിയും. എനിക്ക് ശാസ്ത്രമെന്നത് ആത്മീയസമ്പന്നതയിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കുമുള്ള പാതയാണ്.'' ഇതു കുറിച്ചത് വചനപ്രഘോഷകരോ ധ്യാനഗുരുക്കന്മാരോ അല്ല. ലോകം ഇന്നും ആദരവോടെ അനുസ്മരിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാം 'അഗ്നിച്ചിറകുകളി'ല്‍ ആവര്‍ത്തിച്ചുവ്യക്തമാക്കുന്ന മനോഹരമായ സന്ദേശമാണിത്.
ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴും സ്വപ്നങ്ങളില്‍ പലതും തകര്‍ന്നടിഞ്ഞപ്പോഴും സുപ്രധാനമായ ശാസ്ത്രദൗത്യങ്ങള്‍ പരാജയപ്പെടുന്നതു കണ്ടുനിന്നപ്പോഴും...... തുടർന്നു വായിക്കു
മഹാമാരിയുടെ ഇരുള്‍മുറികളില്‍ ദൈവ നിന്ദയുടെ അപ്പം ചുടുന്നവര്‍
Editorial
കൊറോണയുടെ വ്യാപനം സാമൂഹികപ്രതിബദ്ധത അനിവാര്യം
നോമ്പനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ഓരോ കുടുംബവും കൂടുതല്‍ ശ്രദ്ധയും നിഷ്ഠയും പുലര്‍ത്തണമെന്നും കെ.സി.ബി.സി. ആഹ്വാനം നല്കിയിരിക്കുന്നു. പ്രിയമുള്ളവരേ, കൂടുതല്‍ സാമൂഹികപ്രതിബദ്ധതയോടെ നമുക്കു മുന്നേറാം..
ലേഖനങ്ങൾ
ദൈവവിളിയുടെ ഒരു തിരുലിഖിതക്കാഴ്ച
ദൈവവിളിക്കായി മനുഷ്യന്‍ അതിയായി ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. വിളഭൂമിയിലേക്കു വേലക്കാരായി വിളിക്കപ്പെടുന്ന മനുഷ്യര്‍ സഹജീവികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ദൈവത്തിന്റെ ഉത്തരമാണ്. വേറൊരു രീതിയില്‍.
ദൈവവിളി-ദാനവും ദൗത്യവും
തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവു വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു.
കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തരുത്
എത്ര അന്താരാഷ്ട്രവനിതാദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും ഉണ്ടായാലുംശരി, സംസ്‌കാരസമ്പന്നരായ വ്യക്തികള്‍ക്കുമാത്രമേ സ്ത്രീപുരുഷന്മാര്‍ പരസ്പരം ആദരിക്കുന്ന ഒരു നല്ല സമൂഹത്തിനു രൂപം നല്കാന്‍.