പരീക്ഷ എഴുതുന്ന കുട്ടിയുടെ ലക്ഷ്യം മാര്‍ക്കാണ്. അതും പരമാവധി മാര്‍ക്കു നേടുക. അതിനായി പഠിക്കുന്നു. പരീക്ഷ എഴുതുന്നു. പല ഇഷ്ടങ്ങളും വേണെ്ടന്നു വയ്ക്കുന്നു. ചില ത്യാഗങ്ങള്‍ സഹിക്കുന്നു. മറ്റുള്ളവരെ സഹിക്കുന്നു. ഉറക്കമിളയ്ക്കുന്നു. ചിലപ്പോള്‍ ഭക്ഷണം പോലും വേണെ്ടന്നു വയ്ക്കുന്നു. പരീക്ഷയുടെ പ്രാധാന്യം അത്രയ്ക്കുണ്ട് എന്നു സാരം.
എങ്ങനെ പരമാവധി മാര്‍ക്കു നേടാം?
മാര്‍ക്കിടുന്നത് അദ്ധ്യാപകരാണ്. നമ്മുടെ ഉത്തരപ്പേപ്പര്‍ നോക്കിയിട്ടാണ് മാര്‍ക്കിടുന്നത്. നമ്മള്‍ എഴുതിയ ഉത്തരങ്ങള്‍ വായിച്ചുനോക്കിയിട്ടാണ് മാര്‍ക്കു നിശ്ചയിക്കുന്നത്. തുടര്‍ന്നാണ് മാര്‍ക്ക് ഉത്തരപ്പേപ്പറില്‍ എഴുതുന്നത്.
ഇവിടെ അദ്ധ്യാപകന്റെ മനോഭാവത്തിനും കുറേയൊക്കെ സ്ഥാനമുണ്ട്. ചില അദ്ധ്യാപകര്‍ തീരെ വലിച്ചുപിടിച്ചു മാര്‍ക്കിടും. ചിലര്‍ കുറേയൊക്കെ ലിബറല്‍ ആയിരിക്കും. എങ്കിലും എഴുതാത്ത ഉത്തരത്തിനു മാര്‍ക്ക് ഇടുകയില്ലല്ലോ. അതിനാല്‍ ഉത്തരം എഴുതേണ്ടത് കുട്ടിയുടെ കടമയാണ്. ഉത്തരം കൃത്യമായും ആകര്‍ഷകമായും എഴുതാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ആര് വാല്യു ചെയ്യും?
നമ്മുടെ ഉത്തരപ്പേപ്പര്‍ ആര് വാല്യു ചെയ്യുമെന്ന് നമുക്കറിയില്ല. അറിയാമായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. അദ്ദേഹത്തെ മനസ്സില്‍ കണ്ട് അദ്ദേഹത്തിന്റെ മനോഭാവമനുസരിച്ച് ഉത്തരം എഴുതാമായിരുന്നു. പക്ഷേ, ആരാണ് നമ്മുടെ ഉത്തരപ്പേപ്പര്‍ നോക്കുന്നതെന്നോ ആരുടെ കൈയിലാണ് നമ്മുടെ ഉത്തരപ്പേപ്പര്‍ കിട്ടുന്നതെന്നോ മുന്‍കൂട്ടി അറിയാന്‍ നിവൃത്തിയില്ല. അതിനാല്‍ ആരു നോക്കിയാലും പരമാവധി മാര്‍ക്കു ലഭിക്കാവുന്ന തരത്തില്‍ ഉത്തരങ്ങള്‍ എഴുതാന്‍ നമുക്കു ശ്രദ്ധിക്കാം.
വാല്യുവേഷന്‍ പോയിന്റുകള്‍
ഉത്തരപ്പേപ്പര്‍ നോക്കുന്ന അദ്ധ്യാപകര്‍ക്ക് വാല്യുവേഷനു മുമ്പ് വാല്യുവേഷന്‍ പോയിന്റുകള്‍ നല്‍കാറുണ്ട്. ഓരോ ഉത്തരം നോക്കുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങളാണിവ. വാല്യുവേഷനില്‍ ഒരു ഏകീകൃത മാനദണ്ഡം ഉണ്ടാകാനാണിത്. ഇക്കാര്യം കുട്ടികള്‍ മുന്‍കൂട്ടി മനസ്സിലാക്കി ഉത്തരങ്ങള്‍ എഴുതാന്‍ ശ്രദ്ധിക്കണം. അതായത് നമ്മുടെ ഉത്തരപ്പേപ്പറില്‍ വാല്യു പോയിന്റുകള്‍ ഉണ്ടായിരിക്കണമെന്നു സാരം. ഇവയെല്ലാം മുന്‍കൂട്ടിക്കണ്ട് ഉത്തരങ്ങള്‍ എഴുതാന്‍ ശ്രദ്ധിക്കുമല്ലോ.
കൈയക്ഷരത്തിലുണ്ട്
കുറേ കാര്യം
കുട്ടികള്‍ എത്ര നന്നായി പഠിച്ച് കൃത്യമായ ഉത്തരങ്ങള്‍ എഴുതിവച്ചാലും വാല്യു ചെയ്യുന്ന അദ്ധ്യാപകനു വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു പ്രയോജനം? അതായത് വൃത്തിയായും വായിക്കാവുന്നതുപോലെയും ഉത്തരങ്ങള്‍ എഴുതാന്‍ ശ്രദ്ധിക്കണം. ഉത്തരങ്ങള്‍ എഴുതാന്‍ നല്ല പേനയും ഉപയോഗിക്കണം. അക്ഷരവടിവ് ആദ്യത്തെ ഇംപ്രഷനാണ്. കണ്ണുകള്‍ക്ക് ആകര്‍ഷകമായി തോന്നിയാല്‍ അദ്ധ്യാപകര്‍ അറിയാതെ മാര്‍ക്കിടുമെന്ന് ആലങ്കാരികമായി പറയേണ്ടിവരും. അതുകൊണ്ട് ഉത്തരങ്ങള്‍ നല്ല വടിവൊത്ത കൈയക്ഷരത്തില്‍ എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ലേ-ഔട്ടിലുമുണ്ട് കുറേ കാര്യം
കാഴ്ച ഒരു ഇംപ്രഷന്‍ ആണ്. ഉത്തരങ്ങള്‍ നല്ല ലേ-ഔട്ടില്‍ എഴുതിപ്പിടിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണമായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
- ഖണ്ഡിക തിരിച്ച് ഉത്തരങ്ങള്‍ എഴുതുക.
- തലക്കെട്ട് നല്‍കി ഉത്തരങ്ങള്‍ എഴുതുക.
- ഉപശീര്‍ഷകങ്ങള്‍ യഥോചിതം നല്‍കുക
- പ്രധാന പോയിന്റിന് അടിവരയിട്ട് എഴുതുക.
- പ്രധാന വാക്യത്തിന് അടിവര നല്‍കുക.
- ആദ്യം പ്രധാനപ്പെട്ട ആശയം എഴുതുക.
- നമ്പര്‍ നല്‍കി വാല്യു പോയിന്റുകള്‍ എഴുതുക.
- പ്രത്യേക അടയാളങ്ങള്‍ നല്‍കി ആശയങ്ങള്‍ അവതരിപ്പിക്കുക.
- ആവശ്യമായ ചിത്രങ്ങള്‍ വരച്ച് ഉത്തരങ്ങള്‍ എഴുതുക.
- ആശയങ്ങള്‍ പട്ടികപ്പെടുത്തി ഉത്തരത്തോടൊപ്പം എഴുതുക.
- ഫോര്‍മുലകള്‍, ഉദ്ധരണികള്‍, കവിതാശകലങ്ങള്‍ തുടങ്ങിയവ ചേര്‍ത്ത് ഉത്തരങ്ങള്‍ എഴുതുക.
പഠനരീതി ഒന്നു മാറ്റാം
പരീക്ഷാനാളുകളില്‍ പണ്ടത്തേതുപോലെ പഠിച്ചുകൊണ്ടിരിക്കാന്‍ പറ്റുമോ? പറ്റില്ല. കാരണം തീരെ സമയം തികയില്ല. കടല്‍പോലെ പഠിക്കാന്‍ കാണും. മുഴുവനും വായിച്ചും പഠിച്ചും ഇരിക്കാന്‍ സമയം തികയില്ല. അതിനാല്‍ പഠനരീതിയില്‍ ചെറിയ ഒരു മാറ്റം വരുത്തണം. എങ്ങനെ? ഇനി പറയുന്ന വിധത്തില്‍ മാറ്റം വരുത്തുന്നത് ഏറെ സഹായകരമാണ്.
വായന-എഴുത്ത് പഠനരീതി
പരീക്ഷ ഒരു എഴുത്തുവിദ്യ യാണ്. ഉത്തരപ്പേപ്പറില്‍ പരമാവധി വാല്യു പോയിന്റുകള്‍ നിബന്ധിക്കുകയായിരിക്കണം ലക്ഷ്യം. ഇതിനായി നമ്മുടെ ഓര്‍മ്മയില്‍ കുറേ വാല്യു പോയിന്റുകള്‍ കരുതിയിരിക്കണം. ഇവ പഠിക്കുക മാത്രമല്ല അടുക്കിവയ്ക്കുകയും വേണം. അതിനായി വായിക്കുക-എഴുതുക എന്ന പഠനരീതി ഉപകരിക്കും.
ഈ പഠനരീതി എങ്ങനെ ചെയ്യാം?
ഈ രീതിയില്‍ പഠിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ആവശ്യമായവ :
1. പാഠപുസ്തകം
2. നോട്ടുബുക്ക്
3. പേന
4. ക്ലോക്ക്
ചെയ്യേണ്ട വിധം :
1. പത്തു മിനിറ്റ് വായിക്കുക.
2. അഞ്ചു മിനിറ്റ് നോട്ടുബുക്കില്‍ കുറിക്കുക.
സ്റ്റെപ്പ് - 1
സമയപരിധി : പത്തു മിനിറ്റ്
സ്റ്റെപ്പ് ഒന്നില്‍ വായന ആണ്. പാഠപുസ്തകത്തിന്റെ ഒന്നാമത്തെ പാഠം എടുക്കുക. പത്തു മിനിറ്റുകൊണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ വളരെ വേഗത്തില്‍ വായിക്കുക. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
- പാഠത്തിന്റെ ശീര്‍ഷകം, ഉപശീര്‍ഷകങ്ങള്‍ എന്നിവ ഓര്‍മ്മയില്‍ നിര്‍ത്തുക.
- ഖണ്ഡികകളിലെ പ്രധാനപ്പെട്ട ആശയങ്ങള്‍ വേഗത്തില്‍ നോക്കുക.
-സാങ്കേതികപദങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
- സൂത്രവാക്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ മനസ്സില്‍ സൂക്ഷിക്കുക.
- അടിവരയിട്ടതും കറുപ്പിച്ചതും ചരിച്ചെഴുതിയതും പ്രത്യേകം പഠിക്കുക.
- പാഠഭാഗം മുഴുവന്‍ വായിക്കാന്‍ നില്‍ക്കാതെ പാഠത്തിലൂടെ കണ്ണോടിക്കുക.
- പത്തു മിനിറ്റാകുമ്പോള്‍ വായന മതിയാക്കുക. പുസ്തകം മടക്കിവയ്ക്കുക.
സ്റ്റെപ്പ് - 2
സമയപരിധി : 5 മിനിറ്റ്
സ്റ്റെപ്പ് രണ്ടില്‍ എഴുത്താണ്. വായിച്ചപ്പോള്‍ മനസ്സില്‍ തങ്ങിയ കാര്യങ്ങള്‍ എഴുതി ഉറപ്പിക്കുകയാണ്. നോട്ടുബുക്ക് തുറന്ന് പാഠത്തിന്റെ തലക്കെട്ട് കുറിക്കുക. വളരെ വേഗത്തില്‍ പഠിച്ച കാര്യങ്ങള്‍ എഴുതുക. സംശയം തീര്‍ക്കാന്‍ പാഠപുസ്തകം തുറക്കരുത്. അഞ്ചു മിനിറ്റുകൊണ്ട് എഴുത്തു മതിയാക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രണ്ടു സ്റ്റെപ്പിലൂടെയാണ് ഇത് നടപ്പാക്കേണ്ടത്. ഇവിടെ രണ്ടു റിവിഷന്‍ നടക്കുന്നുണ്ട്. വായിക്കുമ്പോഴും എഴുതുമ്പോഴും. ക്ലോക്കു നോക്കി സമയനിഷ്ഠ പാലിക്കണം. ഒന്നാമത്തെ പാഠം കഴിയുമ്പോള്‍ രണ്ടാമത്തെ പാഠവും ഇതുപോലെ ചെയ്യണം. പാഠഭാഗം മുഴുവനും വായിക്കാന്‍ കഴിഞ്ഞില്ല എന്നു തോന്നിയേക്കാം. സാരമില്ല. അടുത്ത റിവിഷന്‍ എടുക്കുമ്പോള്‍ കൂടുതല്‍ വായിക്കാനും പഠിക്കാനും കഴിയും. ഈ രീതിയില്‍ പുസ്തകം മുഴുവനും ഒരാവൃത്തി കഴിയുമ്പോള്‍ അല്പം വിശ്രമം എടുക്കാം. വീണ്ടും ഇതേ രീതിയില്‍ പഠിക്കുകയും എഴുതുകയും ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ ഉറച്ചുകൊളളും. പരീക്ഷയില്‍ ഓര്‍ത്ത് എഴുതാനും സാധിക്കും.
റിവിഷന്‍ മതി ഓര്‍മ്മിക്കാന്‍
പരീക്ഷക്കാലത്ത് കുട്ടികളുടെ പ്രധാന പരാതി പഠിച്ചതു മറന്നുപോകുന്നു എന്നതാണ്. മറവിയെ എങ്ങനെ മറികടക്കാം? റിവിഷനാണ് മാര്‍ഗ്ഗം. റിവിഷന്‍ എടുക്കുമ്പോള്‍ ഓര്‍മ്മയില്‍ ഉറയ്ക്കും. രണ്ടു വിധത്തില്‍ ഇതു സാധിക്കാം.
1. പഠിച്ചത് ഓര്‍മ്മിച്ചു പറയുക.
2. പഠിച്ചത് ഓര്‍മ്മിച്ച് എഴുതുക.
കവിതകളും മറ്റും നാം വായിച്ചു പഠിച്ചാല്‍ കൃത്യമായി ഓര്‍ക്കണമെന്നില്ല. അതുകൊണ്ട് വായിച്ചു പഠിച്ചശേഷം എഴുതുക കൂടി ചെയ്യണം. സയന്‍സിലെ നിര്‍വ്വചനങ്ങള്‍ വായിച്ചു പഠിച്ചശേഷം എഴുതുമ്പോള്‍ കൂടുതല്‍ വ്യക്തതയും മിഴിവും ലഭിക്കും. സാങ്കേതികപദങ്ങള്‍, പേരുകള്‍, വര്‍ഷങ്ങള്‍ തുടങ്ങിയവയും ഇതുപോലെ എഴുതിപ്പഠിക്കേണ്ടതാണ്. സ്‌പെല്ലിംഗ് ഉറയ്ക്കാനും ഈ രീതി വളരെ നല്ലതാണ്.
ജഝഞടഠ പഠനരീതി
റിവിഷനു പ്രാധാന്യം നല്‍കിക്കൊണ്ട് കുട്ടികള്‍ക്ക് അവലംബിക്കാവുന്ന ഒരു പഠനരീതിയാണ് ഇത്. പരീക്ഷാനാളുകളില്‍ ഈ പഠനരീതി കുട്ടികള്‍ക്ക് ഏറെ സഹായകരമാണ്. റിവിഷനു പ്രാധാന്യം നല്‍കുന്നതിനാല്‍ ഓര്‍മ്മ നില്‍ക്കുന്നതിന് ഇത് ഉപകരിക്കും. ഈ രീതിയില്‍ പാലിക്കുന്ന സ്റ്റെപ്പുകള്‍ താഴെ പറയുന്നവയാണ്.
ജ ജൃല്ശലം (പാഠഭാഗം പെട്ടെന്ന് ഒന്ന് അവലോകനം ചെയ്യുന്നു)
ഝ ഝൗലേെശീി (പാഠഭാഗത്തില്‍നിന്ന് ഏതാനും ചോദ്യങ്ങള്‍ നിര്‍മ്മിക്കുന്നു)
ഞ ഞല്ശലം (ചോദ്യങ്ങളുടെ ഉത്തരം പാഠഭാഗത്തുനിന്ന് കണെ്ടത്തുന്നു)
ട ടൗാാമൃ്യ (പാഠഭാഗത്തിന്റെ സംഗ്രഹം തയ്യാറാക്കുന്നു)
ഠ ഠലേെ (പഠിച്ച കാര്യങ്ങള്‍ ഒരു പരീക്ഷയിലൂടെ പരിശോധിക്കുന്നു)
ങശിറ ങമുുശിഴ പഠനരീതി
പാഠഭാഗങ്ങള്‍ ചിത്രങ്ങളായി മനസ്സില്‍ സൂക്ഷിക്കുന്ന രീതിയാണിത്. പഠിക്കുമ്പോള്‍ പാഠഭാഗത്തിലെ ആശയങ്ങള്‍ ഒരു സിനിമയിലെന്നപോലെ ചിത്രങ്ങളായി ഭാവനയില്‍ കാണുക. ഇങ്ങനെ പാഠഭാഗങ്ങള്‍ ഭാവനാരൂപത്തില്‍ കാണുന്നതിന് മനോചിത്രങ്ങള്‍ എന്നാണു പറയുന്നത്. മനോചിത്രങ്ങള്‍ രണ്ടു തരത്തില്‍ കാണാവുന്നതാണ്.
1. സ്റ്റില്‍ രൂപത്തില്‍ (പടത്തിന്റെ രൂപം)
2. വീഡിയോ രൂപത്തില്‍ (സിനിമയുടെ രൂപത്തില്‍)
ഇങ്ങനെ മനോചിത്രങ്ങളായി കാണണമെങ്കില്‍ നന്നായി ഭാവന ചെയ്യാന്‍ കഴിവുണ്ടാകണം. ഇതില്‍ താനും ഒരു കഥാപാത്രമായി സങ്കല്പിക്കാന്‍ സാധിക്കണം. ഒരു സിനിമ കാണുന്നതിനപ്പുറമുള്ള സങ്കല്പശക്തി ഉണ്ടായിരിക്കണം. ഒരു കാഴ്ചക്കാരന്റെ റോളല്ല ഒരു സംവിധായകന്റെ റോളാണ് വേണ്ടത്. ഓരോ ഷോട്ടും വ്യക്തമായി ഭാവനയില്‍ കണ്ടുകൊണ്ട് ചിത്രീകരിക്കാന്‍ കഴിയണം. പാഠഭാഗങ്ങള്‍ ഇങ്ങനെ മൈന്‍ഡ് മാപ്പിംഗിലൂടെ പഠിച്ചാല്‍ മറന്നുപോകുകയില്ല എന്നു കാണാവുന്നതാണ്.
(അടുത്ത ലക്കത്തില്‍ - വായനയും പഠനവും അവസാനിക്കുന്നില്ല; ആകാം കൂടുതല്‍ പഠനതന്ത്രങ്ങള്‍.